
അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി
അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഗീതാ ഗോപിയാണ് പിന്മാറിയത്. കേസ് പരിഗണിക്കാന്‍ കഴിയില്ലെന്ന് ഗീതാ ഗോപി കോടതി രജിസ്ട്രാര്‍ വഴി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു. ഗീതാ ഗോപിയുടെ സിംഗിള്‍ ബെഞ്ചിന് മുന്നിലാണ് രാഹുലിന്റെ അപ്പീല്‍ വന്നത്. […]