മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്ത് കൊടുത്തില്ല; ഡല്‍ഹിയില്‍ കടയുടമയെ കുത്തിക്കൊന്ന് യുവാക്കള്‍
മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്ത് നല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഡല്‍ഹിയില്‍ കടയുടമയോട് യുവാക്കളുടെ കൊടുംക്രൂരത. ചാര്‍ജ് ചെയ്ത് നല്‍കാത്തതിന് മൂന്ന് യുവാക്കള്‍ കടയുടമയെ കുത്തിക്കൊന്നു. വീര്‍ സിങ് എന്നയാളാണ് മരിച്ചത്. കടയിലെ ജീവനക്കാരനായ രാം കിഷനും യുവാക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റു. ഡല്‍ഹിയിലെ ത്രിലോക്പുരിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. […]
