India

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം: റെയിൽ സർവീസുകൾ തടസ്സപ്പെട്ടു, കടുത്ത നിയന്ത്രണങ്ങൾ

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം. വായു ഗുണനിലവാര സൂചിക വളരെ മോശം ആയി തുടരുന്നു. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ കനത്ത മൂടൽമഞ്ഞിൽ റെയിൽ സർവീസുകൾ തടസ്സപ്പെട്ടു. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി രേഖ ഗുപ്ത അടിയന്തര യോഗം വിളിച്ചു. വായു ഗുണനിലവാര സൂചിക ഇന്ന് രാജ്യ തലസ്ഥാനത്ത് രേഖപ്പെടുത്തിയത് […]

India

കനത്ത മൂടൽമഞ്ഞ് സർവീസുകളെ ബാധിച്ചേക്കാം;യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി ഡൽഹി വിമാനത്താവളം

ഡൽഹിയിലെ കനത്ത മൂടൽമഞ്ഞ് വിമാന സർവീസുകളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിമാനത്താവളം അധികൃതരുടെ മുന്നറിയിപ്പ്. ദൃശ്യപരിധി കുറഞ്ഞതിനാൽ കാറ്റഗറി മൂന്ന് അനുസരിച്ച് ആണ് ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനം നടക്കുന്നത്. വിമാനത്താവളങ്ങളിലേക്ക് എത്തുന്നതിനു മുൻപ് യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസുകൾ പരിശോധിക്കണമെന്ന് ഇൻഡിഗോയും എയർ ഇന്ത്യയും നിർദേശം നൽകി. ഡൽഹിയിൽ വായു മലിനീകരണം […]

India

ഡൽഹി വായു മലിനീകരണം; 10 മുതൽ 15 വർഷം വരെയുള്ള വാഹനങ്ങൾ നിരോധിക്കാൻ സുപ്രീംകോടതി അനുമതി

ഡൽഹി വായു മലിനീകരണത്തിൽ നടപടിയുമായി സുപ്രീംകോടതി. ബി എസ് -III വരെയുള്ള വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ സുപ്രീംകോടതി അനുമതി നൽകി. 10 വർഷം പഴക്കമുള്ള ഡീസൽ 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾ നിരോധിക്കാനാണ് കോടതി അനുമതി. നേരത്തെ ഇത് വിലക്കിയ സുപ്രീംകോടതി ഉത്തരവ് പരിഷ്കരിച്ചാണ് നടപടി. ഡൽഹി സർക്കാരിന്റെ […]

India

ഡൽഹിയിലെ പുകമഞ്ഞും കുറഞ്ഞ ദൃശ്യപരിധിയും; യാത്രക്കാർക്ക് മുന്നറിയിപ്പുമായി വിമാന കമ്പനികൾ

യാത്രക്കാർക്ക് മുന്നറിയിപ്പുമായി വിമാന കമ്പനികൾ. ഡൽഹിയിലെ പുകമഞ്ഞും കുറഞ്ഞ ദൃശ്യപരിധിയും വിമാന സർവീസുകളെ ബാധിക്കും. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു. വിമാനത്താവളങ്ങളിലേക്ക് പോകുന്നതിനു മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസുകൾ പരിശോധിക്കണമെന്ന് എയർ ഇന്ത്യയും അറിയിച്ചു. കനത്ത മൂടൽമഞ്ഞ് വിമാന സർവീസുകളെ ബാധിക്കുന്നുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കി. വായു മലിനീകരണം […]

India

ഡൽഹിയിലെ വായുമലിനീകരണം; ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്

ഡൽഹിയിലെ വായുമലിനീകരണത്തിൽ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്. മലീനീകരണത്തിന്റെ ഉറവിടവും കാരണങ്ങളും സംബന്ധിച്ച പഠനം വേഗത്തിലാക്കാനാണ് നിർദ്ദേശം. എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷനും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനുമാണ് നിർദേശം. പൊടി നിയന്ത്രിക്കാനായി റോഡ് അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കണം. സമയബന്ധിതമായ കർമ്മ പദ്ധതി തയ്യാറാക്കാനും നിർദേശം നൽകി. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ […]

India

ഡൽഹി വായു മലിനീകരണം; സ്കൂൾ കായിക മത്സരങ്ങൾ മാറ്റിവെക്കണമെന്ന് സുപ്രീംകോടതി

ഡൽഹി വായു മലിനീകരണവുമായി ബന്ധപ്പെട്ട് ദേശീയ തലസ്ഥാന മേഖലയിലെ സ്കൂളുകളിലെ കായിക മത്സരങ്ങൾ മാറ്റിവെയ്ക്കാൻ സുപ്രീംകോടതി നിർദേശം.ഈ മാസവും അടുത്ത മാസവും നടക്കാനിരിക്കുന്ന എല്ലാ കായിക മത്സരങ്ങളും മാറ്റിവെക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനോട് സ്കൂളുകൾക്ക് നിർദേശം നൽകാൻ സുപ്രീംകോടതി അറിയിച്ചു. അമിക്കസ് ക്യൂറി […]

India

ഡല്‍ഹിയില്‍ രൂക്ഷമാകുന്ന വായുമലിനീകരണം: 50 ശതമാനം ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കി സര്‍ക്കാര്‍

ഡല്‍ഹിയില്‍ മലിനീകരണ തോത് ഭയാനകമായ രീതിയില്‍ വര്‍ധിച്ച സാഹചര്യത്തില്‍ 50 ശതമാനം ജീവനക്കാര്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍. മലിനീകരണം കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. ’50 ശതമാനം ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യും. ഇത് നടപ്പിലാക്കുന്നതിനായി […]

India

ഡൽഹിയിൽ വായു മലിനീകരണം ‘സിവിയർ പ്ലസ്’ വിഭാഗത്തിൽ തുടരുന്നു

ഡൽഹിയിൽ വായു മലിനീകരണം അധിക രൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര നിരക്ക് സിവിയർ പ്ലസ് വിഭാഗത്തിൽ തന്നെ തുടരുകയാണ്. 488 ആണ് ചൊവ്വാഴ്ച വൈകിട്ട് ഡൽഹിയിലെ വായുഗുണ നിലവാര നിരക്ക്. കടുത്ത പുകമഞ്ഞും തുടരുകയാണ്. മലിനീകരണം കൊണ്ട് ഉണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കായി പ്രത്യേക സംഘത്തെ രൂപീകരിക്കാൻ ഡൽഹിയിലെ […]

India

വായു മലിനീകരണം; ഡൽഹി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രിം കോടതി

ഡൽഹിയിലെ വായു മലിനീകരണത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. മലിനീകരണം നിയന്ത്രിക്കുന്നതിന് ഡൽഹി സർക്കാർ എന്ത് നടപടികളാണ് എടുത്തതെന്ന് കോടതി ചോദിച്ചു. നടപടികൾ വൈകിപ്പിച്ചതിൽ കേന്ദ്ര -ഡൽഹി സർക്കാരുകളെ കോടതി വിമർശിച്ചു. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് 3 നടപ്പിലാക്കാൻ വൈകിയതിനെ വിമർശിച്ച കോടതി അനുമതിയില്ലാതെ GRAP […]

India

വായു മലിനീകരണം അതിരൂക്ഷം; ഡല്‍ഹിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഗതാഗതത്തിനും നിയന്ത്രണം

വായു മലിനീകരണം അതിരൂക്ഷമായ ഡല്‍ഹിയില്‍ ആക്ഷന്‍ പ്ലാനുമായി സര്‍ക്കാര്‍. അടിയന്തര സ്വഭാവമില്ലാത്ത മുഴുവന്‍ നിര്‍മാണപ്രവര്‍ത്തങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. പ്രൈമറി സ്‌കൂളുകള്‍ ഇന്ന് മുതല്‍ ഓണ്‍ലൈനായി ക്ലാസുകള്‍ നടത്തണമെന്ന് നിര്‍ദേശം. ഹരിയാന ഗുരുഗ്രാമിലെ സ്‌കൂളുകളിലെ ക്ലാസുകള്‍ രണ്ട് ഷിഫ്റ്റുകളിലായി ക്രമീകരിച്ചു. കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് പ്രഖ്യാപിച്ച ഗ്രേഡഡ് […]