India

മാസപ്പടി കേസ്: കേന്ദ്ര സർക്കാരിന് നോട്ടീസയച്ച് ഡൽഹി ഹൈക്കോടതി

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ കേന്ദ്ര സർക്കാരിന് നോട്ടീസയച്ച് ഡൽഹി ഹൈക്കോടതി. ആർഒസി അന്വേഷണത്തിന്റെ റിപ്പോർട്ട് തേടി സിഎംആർഎൽ നൽകിയ അപേക്ഷയിലാണ് കേന്ദ്രത്തിന് ഡൽഹി ഹൈക്കോടതി നോട്ടീസ് നൽകിയത്. 15 ദിവസത്തിനുള്ളിൽ മറുപടി സമർപ്പിക്കാൻ നിർദ്ദേശം നൽകി. അന്തിമ വാദം കേൾക്കാനായി ഹർജി പരിഗണിക്കുന്നത് ജനുവരി 13ലേക്ക് മാറ്റി. ഹർജി […]

India

മോദിയുടെ ബിരുദ വിവരങ്ങൾ പരസ്യമാക്കില്ല; വിവരാവകാശ കമ്മീഷൻ ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് നിർദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. 2016 ൽ അരവിന്ദ് കെജ്രിവാളാണ് നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരുന്നത്. പിന്നീട് പൊതുപ്രവർത്തകനായ നീരജ് ശർമ്മ വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇതനുസരിച്ച് ഡൽഹി സർവകലാശാലയിലെ 1978 […]

India

മാസപ്പടി കേസ്; വിചാരണ കോടതിയിലെ നടപടികളുമായി മുന്നോട്ടുപോകരുത്, എസ്എഫ്ഐഒയെ തടഞ്ഞ് ഡൽഹി ഹൈക്കോടതി

മാസപ്പടി കേസിൽ എസ്എഫ്ഐഒയ്ക്ക് തിരിച്ചടി. വിചാരണ കോടതിയിലെ നടപടികളുമായി മുന്നോട്ടുപോകരുതെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. നിലവിലെ ഹർജിയിൽ ഹൈക്കോടതി തീരുമാനം എടുക്കുന്നതുവരെ തുടർനടപടിപാടില്ലെന്നാണ് ഉത്തരവ്. ഇതുസംബന്ധിച്ച് എസ്എഫ്ഐഒയ്ക്കാണ് ഡൽഹി ഹൈക്കോടതി നിര്‍ദേശം നൽകിയത്. അന്വേഷണറിപ്പോർട്ട് സമർപ്പിച്ചത് മനപൂർവ്വം ഉണ്ടായ വീഴ്ചയല്ലെന്ന് എസ്എഫ്ഐഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസ്റ്റര്‍ ജനറൽ […]

Keralam

മാസപ്പടി കേസ്; ഡൽഹി ഹൈക്കോടതി ജൂലൈയില്‍ വീണ്ടും വാദം കേൾക്കും

സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസിൽ വീണ്ടു വാദം കേൾക്കാൻ ജൂലൈയിലേക്ക് മാറ്റി. ഡൽഹി ഹൈക്കോടതിയാകും വാദം കേൾക്കുക.SFIO അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് ഗിരീഷ് കത്പാലിയുടെ ബെഞ്ചായിരിക്കും വാദം കേൾക്കുക. അതുവരെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം തള്ളി. സിഎംആർഎൽ – എക്സാലോജിക് ദുരൂഹ ഇടപാടിൽ […]

India

SFIO അന്വേഷണത്തിനെതിരായ CMRL ഹര്‍ജി പരിഗണിക്കുന്നത് വൈകും; പുതിയ ബെഞ്ച് വിധി പറയും

മാസപ്പടി കേസിൽ ഡല്‍ഹി ഹൈക്കോടതിയിലെ ഹർജി പരിഗണിക്കുന്നത് വൈകും. ഡല്‍ഹി ഹൈക്കോടതിയിലെ പുതിയ ബെഞ്ച് കേസിൽ വിധി പറയും. ഏത് ബെഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. കേസ് പരിഗണിച്ചിരുന്ന ജഡ്ജി സ്ഥലമാറിയതിനെത്തുടര്‍ന്നാണ് പുതിയ ബെഞ്ചിന് വിടുന്നത്. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജിയിലാണ് വിധി വരാൻ വൈകുക. […]

Keralam

‘ആ ജഡ്ജിയെ ഇവിടെ വേണ്ട’; ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ സ്ഥലംമാറ്റത്തിനെതിരെ അഭിഭാഷകര്‍ സമരത്തില്‍

ലഖ്‌നൗ: വീട്ടില്‍ നോട്ടു കെട്ടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു വിവാദത്തിലായ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്കു മാറ്റുന്നതില്‍ പ്രതിഷേധിച്ച് അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഹൈക്കോടതിയുടെ മൂന്നാം നമ്പര്‍ ഗേറ്റില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ തിവാരിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഈ […]

India

മാസപ്പടി കേസില്‍ സിഎംആര്‍എല്ലിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം തുടരാം : ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ സിഎംആര്‍എല്ലിനെതിരെ അന്വേഷണം തുടരാമെന്ന് ഡല്‍ഹി ഹൈക്കോടതി. എസ്എഫ്ഐഒയ്ക്ക് ആണ് കോടതി അനുമതി നല്‍കിയത്. അറസ്റ്റ് പോലെയുള്ള നടപടികളിലേക്ക് കടക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ അനുവദിക്കരുതെന്ന സിഎംആര്‍എല്‍ ആവശ്യത്തിന്മേല്‍ കോടതി അന്വേഷണ ഏജന്‍സിയുടെ നിലപാട് തേടി. സിഎംആര്‍എല്ലിന്റെ ഹര്‍ജി […]

India

ധന്യാ രാജേന്ദ്രനെതിരായ ലേഖനങ്ങളും വീഡിയോകളും നീക്കം ചെയ്യണം : ഡൽഹി ഹൈക്കോടതി

ഡല്‍ഹി : മാധ്യമസ്ഥാപനമായ ന്യൂസ് മിനിറ്റിന്റെ സ്ഥാപക ധന്യ രാജേന്ദ്രനെതിരെയുള്ള അപകീർത്തികരമായ പ്രസ്താവനകൾ അടങ്ങിയ യൂട്യൂബ് വീഡിയോകളും ലേഖനങ്ങളും നീക്കം ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ധന്യ നല്‍കിയ മാനനഷ്ടക്കേസിലാണ് നടപടി. ജസ്റ്റിസ് വികാസ് മഹാജന്റേതാണ് ഇടക്കാല ഉത്തരവ്. കർമ്മ ന്യൂസ്, ജനം ടിവി, ജന്മഭൂമി എന്നീ മാധ്യമങ്ങളോടാണ് […]

India

മദ്യനയക്കേസ്: ഇഡി സമൻസുകള്‍ക്കെതിരെ കെജ്‌രിവാളിന്‍റെ ഹര്‍ജി പരിഗണിക്കുക സെപ്റ്റംബറില്‍

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്‍റ്‌ ഡയറക്‌ടറേറ്റ് തനിക്ക് നല്‍കിയ സമൻസുകള്‍ ചോദ്യം ചെയ്‌ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി സെപ്റ്റംബര്‍ ഒന്‍പതിന് പരിഗണിക്കും. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കെജ്‌രിവാളിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സമന്‍സുകള്‍ അയച്ചത്. എന്നാല്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇഡി ഇദ്ദേഹത്തെ […]

India

മദ്യനയ അഴിമതിക്കേസ്; ജാമ്യം തേടി കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ

ഡൽഹി: ഡൽഹി മദ്യനയ കേസിൽ ജാമ്യം തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ നല്‍കിയത്. സിബിഐ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ മറുപടി പറയാൻ ഡൽഹി ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടു. നേരത്തെ സിബിഐ അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ […]