India

‘നാലാമതും ജനിച്ചത് പെൺകുഞ്ഞ്’; നവജാത ശിശുവിനെ കൊലപ്പെടുത്തി അമ്മ

നവജാത ശിശുവിനെ കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ. ഡൽഹി ഷഹ്ദാരയിലാണ് ക്രൂരകൃത്യം.പെൺകുഞ്ഞ് ജനിച്ചതിൽ സമൂഹം തന്നെ പരിഹസിക്കുമോ എന്ന് ഭയന്നാണ് കൊലപാതകമെന്ന് മാതാവിന്റെ മൊഴി. ആറു ദിവസം പ്രായമുള്ള നവജാത ശിശുവിനെയാണ് കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ചത്. സംഭവത്തിൽ കുഞ്ഞിൻറെ അമ്മ ശിവാനിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് […]

India

ത്രിവർണ ശോഭയിൽ രാജ്യം; ഇന്ന് 78-ാം സ്വാതന്ത്ര്യദിനം

രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധനചെയ്യും. വികസിത ഭാരതം @2047 എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ. 6000 ത്തോളം പേരാണ് ഈ വർഷം സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങുകളുടെ ഭാഗമായി പങ്കെടുക്കുക . യുവാക്കൾ, […]

India

സ്വാതന്ത്ര്യദിനാഘോഷം; കനത്ത സുരക്ഷാ വലയത്തിൽ ഡൽഹി; പെട്രോളിങ്ങ് ശക്തമാക്കി

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാ​ഗമായി കനത്ത സുരക്ഷാ വലയത്തിൽ ഡൽഹി. പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയ്ക്ക് സമീപം താൽക്കാലിക സിസിടിവികൾ സ്ഥാപിച്ചു. പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 3000ത്തിലധികം ട്രാഫിക് ഉദ്യോഗസ്ഥരെയും വിന്യസിക്കും. ആന്റി ഡ്രോൺ ആന്റി എയർക്രാഫ്റ്റ് സംവിധാനങ്ങളും സ്ഥാപിച്ചു. ചെങ്കോട്ടയ്ക്ക് സമീപം പട്ടം പറത്തുന്നതിനും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. പ്രധാനപാതകളിൽ ബാരിക്കേടുകളും […]

India

ഡൽഹി ഐഎഎസ് പരിശീലന കേന്ദ്രത്തിലെ അപകടം: നിയമലംഘനം കണ്ടെത്തിയ 13 സെന്ററുകൾ സീൽ ചെയ്തു

ഡൽഹി ഓൾഡ് രജീന്ദർ നഗറിലെ ഐഎഎസ് പരിശീലന കേന്ദ്രത്തിൽ മഴവെള്ളം കയറി വിദ്യാർഥികൾ മരിച്ചതിന് പിന്നാലെ കെട്ടിട നിർമാണ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയ 13 കോച്ചിംഗ് സെൻ്ററുകൾ സീൽ ചെയ്ത് മുൻസിപ്പൽ അധികൃതർ. ഡൽഹിയിൽ പെയ്ത കനത്ത മഴയിൽ റാവൂസ് സ്റ്റഡി സർക്കിള്‍ എന്ന യുപിഎസ്‌സി പരിശീലന കേന്ദ്രത്തിന്റെ […]

India

ബഹിഷ്‌കരണത്തിനില്ല; മമത ഡല്‍ഹിക്ക്; നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കും

കൊല്‍ക്കത്ത: നാളെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബജറ്റിലെ വിവേചനത്തിനെതിരെ പ്രതിഷേധം തുടരുമെന്നും ആവശ്യമെങ്കില്‍ യോഗത്തില്‍ നിന്ന് വാക്ക് ഔട്ട് നടത്തുമെന്നും മമത പറഞ്ഞു. കേന്ദ്ര ബജറ്റിലെ അവഗണനയ്ക്ക് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ നീതി ആയോഗ് യോഗത്തില്‍ നിന്ന് വിട്ട് […]

India

വസുകിയുടെ നിയമനം; വിദേശകാര്യ മന്ത്രാലയം കേരളത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി

ന്യൂഡൽഹി: കെ വസുകി ഐഎഎസിൻ്റെ നിയമനത്തിൽ സംസ്ഥാന സർക്കാരിന് വിദേശകാര്യ വക്താവ് താക്കീത് നൽകിയതിൽ പ്രതികരിച്ച് ചീഫ് സെക്രട്ടറി വി വേണു. വിദേശകാര്യ മന്ത്രാലയം കേരളത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും സർക്കാർ ഉത്തരവ് തെറ്റാണെന്ന് പറഞ്ഞിട്ടില്ലെന്നും വേണു പറഞ്ഞു. വസുകിയുടെ നിയമനം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. കേന്ദ്രത്തിന്റെ […]

India

മദ്യനയ അഴിമതിക്കേസ്; ജാമ്യം തേടി കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ

ഡൽഹി: ഡൽഹി മദ്യനയ കേസിൽ ജാമ്യം തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ നല്‍കിയത്. സിബിഐ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ മറുപടി പറയാൻ ഡൽഹി ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടു. നേരത്തെ സിബിഐ അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ […]

India

ഡൽഹി വിമാനത്താവളം സന്ദർശിച്ച് കേന്ദ്രമന്ത്രി; അഴിമതിയും അനാസ്ഥയുമെന്ന് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: ഡൽഹി വിമാനത്താവള ടെർമിനലിൻ്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടത്തിന് പിന്നാലെ കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വിമാനത്താവളം സന്ദർശിച്ചു.  പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത് ടെർമിനലിന്റെ മറ്റൊരു ഭാഗമായിരുന്നുവെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു. പ്രധാമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ച ടെർമിനൽ 1ൻ്റെ മേൽക്കൂരയാണ് തകർന്ന് വീണതെന്ന് ആരോപണം […]

India

ആരോഗ്യനില വഷളായി ; ആം ആദ്മി മന്ത്രി അതിഷി മര്‍ലേന നിരാഹാരം അവസാനിപ്പിച്ചു

ഡൽഹി: തലസ്ഥാനത്തെ ജലക്ഷാമം പരിഹരിക്കാൻ ഹരിയാന സർക്കാർ തങ്ങളുടെ ജല വിഹിതം വിട്ട് തരണമെന്നാവശ്യപ്പെട്ട് അഞ്ചു ദിവസമായി നിരാഹാരത്തിലായിരുന്ന ആം ആദ്മി പാർട്ടി നേതാവും ഡൽഹി ജലമന്ത്രിയുമായ അതിഷി സമരം അവസാനിപ്പിച്ചു. പ്രതിദിനം 100 ദശലക്ഷം ഗാലൻ (എംജിഡി) ജലം ഡൽഹിക്ക് അർഹതപ്പെട്ടതാണെന്നും അത്രയും ജലം അടിയന്തര പ്രാധാന്യത്തിൽ […]

India

നീറ്റ് പരീക്ഷാ ക്രമക്കേട് ; ഡൽഹിയിൽ കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം

ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധം ആളിക്കത്തുന്നു. ഡൽഹിയിൽ ബിജെപി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ പലതരത്തിലുള്ള പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ആദ്യമായാണ് ബിജെപി ആസ്ഥാനത്തേക്ക് പ്രതിഷേധം […]