India

ഡൽഹി ജലക്ഷാമം: മന്ത്രി അതിഷിയുടെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

ന്യൂഡൽഹി: ഡൽഹിയിലെ ജലക്ഷാമത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ആം ആദ്മി നേതാവും മന്ത്രിയുമായ അതിഷി മാർലേന നിരാഹാര സമരത്തിന് തുടക്കമിട്ടു. ഹരിയാനയിൽ നിന്ന് കൂടുതൽ വെള്ളം എത്തിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭോഗലിലാണ് നിരാഹാരം. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഭാര്യ സുനിത കെജ്‌രിവാൾ ആം ആദ്മി പാർട്ടി നേതാക്കൾ […]

India

ഡൽഹി മദ്യനയക്കേസ്: അരവിന്ദ് കെജ്‌രിവാളിന് ജാമ്യം

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. ജാമ്യം നല്‍കരുതെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി തള്ളി. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവക്കണമെന്നാണ് കോടതി നിര്‍ദേശം. നേരത്തെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി സുപ്രീം കോടതി കെജ്രിവാളിന് ഇടക്കാല […]

India

ഡൽഹിയിൽ സൂര്യാഘാതമേറ്റ് മലയാളി പോലീസുകാരൻ മരിച്ചു

ഡല്‍ഹി: ഡൽഹിയിൽ സൂര്യാഘാതമേറ്റ് മലയാളി പോലീസുകാരൻ മരിച്ചു. കോഴിക്കോട് വടകര സ്വദേശി കെ ബിനീഷ് (50) ആണ് മരിച്ചത്. ഡൽഹി  അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ ബിനീഷ് പ്രത്യേക പരിശീലനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ​ഗുരുതരാവസ്ഥയിലായതിനാൽ പശ്ചിംവിഹാറിലെ ബാലാജി ആശുപത്രിയിലേക്ക് മാറ്റി. ബിനീഷിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. […]

India

ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപ്പിടിത്തം; ഏഴ് നവജാത ശിശുക്കൾ മരിച്ചു

ദില്ലി: ദില്ലി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തത്തിൽ ആറ് നവജാത ശിശുക്കൾ വെന്തുമരിച്ചു. 6 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഒരു കുഞ്ഞടക്കം 6 പേർ വെൻറിലേറ്ററിൽ ചികിത്സയിലാണ്. ഇന്നലെ രാത്രിയിലാണ് ഈസ്റ്റ് ദില്ലിയിലെ ആശുപത്രിയിൽ തീപ്പിടുത്തമുണ്ടായത്. രണ്ട് കെട്ടിടങ്ങൾക്കാണ് തീപിടിച്ചത്.  ആശുപത്രിക്ക് പുറമേ റസിഡൻഷ്യൽ ബിൽഡിങ്ങിലെ രണ്ട് നിലകളിലും തീപിടുത്തം […]

India

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പോലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംപി സ്വാതി മലിവാളിനെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്. ഇതുസംബന്ധിച്ച് കുടുതല്‍ പരിശോധനക്ക് അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലെത്തി ദില്ലി പോലീസ്. വീട്ടിലെ സിസിടിവി ഡിവിആർ ദില്ലി പോലീസ് പിടിച്ചെടുത്തു. പരാതിയില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് എത്തിയത്. കേസില്‍ അരവിന്ദ് കെജ്‌രിവാളിന്റെ പിഎ […]

Keralam

ഡല്‍ഹി ലോക്‌സഭ പ്രചരണം; കെ.സുധാകരൻ്റെ നേതൃത്വത്തില്‍ 46 അംഗ കേരള സംഘം

കേരളത്തില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ഡല്‍ഹിയിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. കെപിസിസി ഭാരവാഹികള്‍, പോഷക സംഘടനകളായ യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു, മഹിളാ കോണ്‍ഗ്രസ് എന്നിവരടങ്ങുന്നതാണ് കേരള സംഘം. മേയ് […]

India

ഡൽഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഖലിസ്ഥാൻ ചുവരെഴുത്ത്

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ഖലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ. ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള വിമർശനങ്ങളും ചുവരെഴുത്തിലുണ്ട്. കരോള്‍ ബാഗ്, ഝണ്ഡേവാലന്‍ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപത്തെ മെട്രോ തൂണുകളിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. മെട്രോ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ചുവരെഴുത്തുകൾ […]

India

മദ്യനയക്കേസ്: കെജ്‌രിവാളിന് ഇടക്കാല ജാമ്യം പരിഗണിക്കുമെന്ന സൂചന നല്‍കി സുപ്രീം കോടതി

ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം പരിഗണിക്കുമെന്ന സൂചന നല്‍കി സുപ്രീം കോടതി. ”കോടതി മനസിലുള്ളത് തുറന്ന് പറയുകയാണ്. ഇടക്കാല ജാമ്യം പരിഗണിക്കുകയോ പരിഗണിക്കാതിരിക്കുകയോ ചെയ്യാം. സാധ്യതകളെ പരിഗണിക്കാന്‍ തയ്യാറാണ്”, സുപ്രീം കോടതി പറഞ്ഞു. അതേസമയം കെജ്‌രിവാളിന്റെ ഹർജിയിലെ വാദം ചൊവ്വാഴ്ച […]

India

ഡൽഹി വനിതാ കമ്മീഷനിൽ 223 ജീവനക്കാരെ പിരിച്ചുവിട്ടു

ഡൽഹി: വനിതാ കമ്മീഷനിൽ കൂട്ടപ്പിരിച്ചുവിടൽ. 223 ജീവനക്കാരെ ലെഫ്റ്റനൻറ് ഗവർണർ വി കെ സക്സേന പിരിച്ചുവിട്ടു. അനുമതിയില്ലാതെയും ചട്ടങ്ങൾക്ക് വിരുദ്ധവുമായാണ് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ജീവനക്കാരെ നിയമിച്ചതെന്നാണ് ഗവർണറുടെ ഉത്തരവിൽ പറയുന്നത്. കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ കമ്മീഷന് അധികാരമില്ലെന്നും ഉത്തരവിൽ പറയുന്നു.  

India

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി; സ്‌കൂളുകള്‍ ഒഴിപ്പിച്ചു പരിശോധന

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. മൂന്ന് സ്‌കൂളുകള്‍ക്ക് നേരെയാണ് ഇമെയിലിലൂടെ ബോംബ് ഭീഷണിയുണ്ടായത്. തുടര്‍ന്ന് സ്‌കൂളിലുണ്ടായിരുന്ന എല്ലാവരെയും പുറത്തിറക്കി. പരിശോധന തുടരുകയാണ്. ചാണക്യപുരിയിലുള്ള സന്‍സ്‌കൃതി സ്‌കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, ഡല്‍ഹി പബ്ലിക് സ്‌കൂള്‍ എന്നിവയ്ക്കു നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. ഉടന്‍ തന്നെ […]