Keralam

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡിന്റെ പങ്ക് വ്യക്തമാക്കി എൻ വാസുവിന്റെ റിമാൻഡ് റിപ്പോർട്ട്

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പങ്ക് വ്യക്തമാക്കി, മുൻ പ്രസിഡന്റ് എൻ വാസുവിന്റെ റിമാൻഡ് റിപ്പോർട്ട്. എൻ.വാസു സ്വർണം ചെമ്പാക്കിയത് ബോർഡംഗങ്ങളുടെ അറിവോടെയെന്നാണ് റിപ്പോർട്ടിലുള്ളത്. വാസു കവർച്ചക്ക് ഒത്താശ ചെയ്തുവെന്നും, ദേവസ്വം ഉദ്യോഗസ്ഥർ, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ മൊഴിയിൽ വാസുവിന്റെ പങ്ക് വ്യക്തമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. റിമാൻഡ് […]

Keralam

‘തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടരുത്’: ഓർഡിനൻസിൽ ഒപ്പ് വെയ്ക്കരുതെന്ന് ഗവർണറോട് ആവശ്യപ്പെട്ട് ബിജെപി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടാന്‍ പിണറായി സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ രാജീവ് ചന്ദ്രശേഖര്‍. ശബരിമല സ്വര്‍ണ്ണക്കൊള്ളയടക്കമുള്ള ലജ്ജാകരമായ അഴിമതികളും വെട്ടിപ്പുകളും പുറത്തുവന്നിട്ടും ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിന്റെ അർത്ഥം […]

Keralam

‘ദേവസ്വം ഉദ്യോഗസ്ഥര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയത് അമിത സ്വാതന്ത്ര്യം’; വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് ഹൈക്കോടതി. സ്‌പോണ്‍സറായി വന്ന ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ ഇത്രയും സ്വാതന്ത്ര്യം ലഭിച്ചു എന്നതുള്‍പ്പെടെയുള്ള സംശയങ്ങളാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടിലുള്ളത്. നിലവിലെ ദേവസ്വം ബോര്‍ഡിന് വീഴ്ചകളില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ള സൂചന. ദേവസ്വം ഉദ്യോഗസ്ഥര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയത് […]

Keralam

‘കരിപ്രസാദത്തിൽ രാസവസ്തു ഉപയോഗിക്കുന്നു’; കൊട്ടാരക്കര ഗണപതി ക്ഷേത്രം മേൽശാന്തിയുടെ വാടകവീട്ടിൽ പ്രസാദം തയ്യാറാക്കിയതിൽ റിപ്പോർട്ട് തേടി ദേവസ്വം ബോർഡ്

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വീണ്ടും കരിപ്രസാദവിതരണം വിവാദത്തിൽ. ശാന്തിക്കാർ താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വിതരണത്തിനായി തയ്യാറാക്കിയ കരിപ്രസാദം പിടികൂടി. മേൽശാന്തി വാടകയ്ക്ക് എടുത്ത വീട്ടിൽ ക്ഷേത്രത്തിലെ പ്രസാദം തയ്യാറാക്കിയത് ഇന്നലെ വലിയ വിവാദങ്ങൾക്ക് ഇടനൽകിയിരുന്നു.ഇതിന് പിന്നാലെയാണ് വിഷയത്തിൽ റിപ്പോർട്ട് തേടിയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് വ്യക്തമാക്കിയത്. കുറ്റക്കാരായ […]

Keralam

ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപാളി കൈമാറിയത് ചട്ടങ്ങൾ അട്ടിമറിച്ച്; ദേവസ്വം നടപടിയിലെ വീഴ്ചകൾ പുറത്ത്

ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയിലെ സ്വർണം ചെമ്പാക്കി രേഖപ്പെടുത്തിയ ദേവസ്വം നടപടിയിലെ വീഴ്ചകൾ പുറത്ത്. ചട്ടങ്ങൾ അട്ടിമറിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപാളി കൈമാറിയത്. 2019 ജൂലൈ 20ന് നടന്ന കൈമാറ്റത്തിൽ തിരുവാഭരണം കമ്മീഷണർ പങ്കെടുത്തില്ല. ഉദ്യോഗസ്ഥർ അനുഗമിക്കാതെ സ്വർണപാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിട്ടുവെന്നുമാണ് മഹസറിലെ വിവരങ്ങൾ. സ്വർണപാളി […]

Keralam

‘ശബരിമലയുടെ കാര്യത്തിൽ ആരെന്തു കാണിച്ചാലും തെറ്റ് തന്നെയാണ്; കപട ഭക്തന്മാരുടെ കൈയ്യിലാണ് ദേവസ്വം ബോർഡ്’, കെ മുരളീധരൻ

ശബരിമലയിലെ സ്വർണ്ണപാളികൾ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ 2019 -2025 കാലയളവിൽ രണ്ടുതവണയും യുഡിഎഫ് അല്ല അധികാരത്തിൽ ഉണ്ടായിരുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. വസ്തുനിഷ്ടമായ അന്വേഷണം വേണമെന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. രാഷ്ട്രീയകാര്യ സമിതിയിൽ ഇക്കാര്യം ചർച്ച ചെയ്യും. വേണ്ടിവന്നാൽ സമരത്തിലേക്ക് കടക്കും. ഈ സംഭവം ഒരിക്കലും […]

Keralam

സ്വർണപാളി വി​വാദം; 1999 ൽ സ്വർണ്ണം പൂശിയ പാളി 2019 ൽ ചെമ്പായി; ദേവസ്വം ബോർഡ് ഉത്തരവ് പുറത്ത്

ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ ആവരണത്തിന്റെ അറ്റകുറ്റപ്പണിക്കുള്ള 2019ലെ ദേവസ്വം ബോർഡ് ഉത്തരവ് ട്വന്റിഫോറിന്. ദ്വാരപാലക ശിൽപ്പത്തിൽ പൊതിഞ്ഞിട്ടുള്ള ചെമ്പ്പാളികൾ അറ്റകുറ്റപ്പണി നടത്തി സ്വർണം പൂശാനാണ് ഉത്തരവ്. 1999ൽ ദ്വാരപാലക ശിൽപ്പത്തിന്റെ പാളികൾ സ്വർണം പൂശിയിരുന്നു. എന്നാൽ 2019ലെ ഉത്തരവിൽ ഇത് ചെമ്പ് പാളികളെന്നാണ് പറയുന്നത്. ചെമ്പ് പാളിയിൽ സ്വർണം […]

Keralam

‘ഭക്തർക്ക് ഒരു പ്രതിസന്ധിയും ഉണ്ടാകില്ല’; വെർച്ചൽ ക്യൂ ബുക്കിംഗ് നിയന്ത്രണം നീക്കി ദേവസ്വം ബോർഡ്

ആഗോള അയ്യപ്പസംഗമത്തിൻ്റെ ഭാഗമായി ശബരിമലയിൽ ഭക്തർക്ക് ഒരു പ്രതിസന്ധിയും ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. വെർച്ചൽ ക്യൂ ബുക്കിംഗ് നിയന്ത്രണം ദേവസ്വം ബോർഡ് നീക്കി. വെർച്ചൽ ക്യൂവിൽ ആയാലും മറ്റ് രീതിയിലായാലും ഒരു പ്രതിസന്ധിയും ഉണ്ടാകില്ലെന്ന് പി എസ് പ്രശാന്ത്  പറഞ്ഞു. സാധാരണ ഭക്തർക്ക് […]

Keralam

ആഗോള അയ്യപ്പ സംഗമം; വെർച്വൽ ക്യൂ സ്ലോട്ട് കുറച്ചു; ഹൈക്കോടതി നിർദേശം ലംഘിച്ച് ദേവസ്വം ബോർഡ്

ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട ഹൈക്കോടതി നിർദേശം ലംഘിച്ച് ദേവസ്വം ബോർഡ്. അയ്യപ്പ സംഗമ ദിവസം വെർച്വൽ ക്യൂ സ്ലോട്ട് അഞ്ചിൽ ഒന്നായി കുറച്ചു. 19,20 തീയതികളിൽ പതിനായിരം ഭക്തർക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക. അയ്യപ്പ സംഗമത്തിന് എത്തുന്ന പ്രതിനിധികൾക്ക് ദർശനമൊരുക്കാനാണ് നിയന്ത്രണം. മാസപൂജകൾക്കായി സാധാരണ അനുവദിച്ചിരുന്നത് 50000 സ്ലോട്ടുകൾ […]

Keralam

‘അനുമതി തേടാത്തതിന് മാപ്പ്‌’; ദ്വാരകപാലക സ്വർണപാളി വിവാദത്തിൽ ഹൈക്കോടതിയിൽ ദേവസ്വം ബോർഡ്

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി കോടതിയുടെ അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. ഈ വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. സ്വർണം പൂശിയതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഉടൻ ഹാജരാക്കാനും ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദേശം നൽകി. ഈ രേഖകൾ […]