Keralam

റവാഡ ചന്ദ്രശേഖര്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥി; സ്വന്തം തടി രക്ഷപ്പെടുത്താനുള്ള പിണറായിയുടെ തീരുമാനം: കെ സി വേണുഗോപാല്‍

കണ്ണൂര്‍: സംസ്ഥാന പോലീസ് മേധാവിയായറവാഡ ചന്ദ്രശേഖര്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയാണെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കേന്ദ്രസര്‍ക്കാരുമായി മുഖ്യമന്ത്രി ഉണ്ടാക്കിയ ധാരണപ്രകാരമാണ് പുതിയ ഡിജിപിയുടെ നിയമനം. സ്വന്തം തടി സംരക്ഷിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സ്വന്തം തടി രക്ഷപ്പെടുത്താനുള്ള […]

Keralam

പൊതുജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. പൊതുജനങ്ങളോട് പോലീസ് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്ന് ഡിജിപി നിര്‍ദേശിച്ചു. ലഹരിവിരുദ്ധ പോരാട്ടത്തിന് പ്രാധാന്യം നല്‍കുമെന്നും ചുമതലയേറ്റ ശേഷം നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ റവാഡ എ ചന്ദ്രശേഖര്‍ പറഞ്ഞു. നമ്മുടെ നാട് നേരിടുന്ന പ്രധാന പ്രശ്‌നമാണ് ലഹരി […]

Keralam

തെളിവുകൾ ശേഖരിക്കാതെ സുപ്രധാന കേസുകൾ ക്രൈംബ്രാഞ്ചിന് വിടരുത്; വീഴ്ച ഉണ്ടായാൽ നടപടി; നിർദേശവുമായി DGP

പരമാവധി തെളിവുകൾ ശേഖരിക്കാതെ സുപ്രധാന കേസുകൾ ക്രൈംബ്രാഞ്ചിന് വിടരുതെന്ന് സംസ്ഥാന പൊലീസ് മേധാവി. ലോക്കൽ പൊലീസ് തെളിവുകൾ വേഗത്തിൽ ശേഖരിക്കണം. വീഴ്ച ഉണ്ടായാൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയുണ്ടാകുമെന്നും ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് മുന്നറിയിപ്പ് നൽകി. ക്രൈംബ്രാഞ്ചിന് കൈമാറാൻ സാധ്യതയുള്ള സുപ്രധാന കേസുകളിൽ ആദ്യം മുതൽ ക്രൈം ബ്രാഞ്ച് […]

Keralam

‘മയക്കുമരുന്നിനും സൈബർ കുറ്റകൃത്യങ്ങൾക്കുമെതിരെ പഴുതടച്ച അന്വേഷണം ഉറപ്പാക്കണം’; സംസ്ഥാന പോലീസ് മേധാവി

മയക്കുമരുന്നിനും സൈബർ കുറ്റകൃത്യങ്ങൾക്കുമെതിരെ പഴുതടച്ച അന്വേഷണം ഉറപ്പാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബ്. സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രത്യേക ശ്രദ്ധ വേണമെന്നും നിർദേശം. പോലീസ് ആസ്ഥാനത് ചേർന്ന അവലോകന യോഗത്തിലാണ് ഡിജിപിയുടെ നിർദേശം. 2024ൽ സംസ്ഥാനത് പിടികൂടിയത് 4500 കിലോ കഞ്ചാവും, 24 കിലോ എംഡിഎംഎയും. […]

Uncategorized

‘വഴിയടച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ തടയാതിരുന്നത് മനഃപ്പൂര്‍വമല്ല’, ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് ഡിജിപി

കൊച്ചി: സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ വഴിയടച്ച് നടത്തിയ പരിപാടികള്‍ നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ചും മാപ്പപേക്ഷിച്ചും പൊലീസ് മേധാവി ഹൈക്കോടതി. ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഡിജിപി മാപ്പപേക്ഷിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ ഉത്തരവ് ലംഘിക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്ന് ഡിജിപി വ്യക്തമാക്കി. കോടതിയലക്ഷ്യ നടപടികളില്‍ നിന്നും ഒഴിവാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. […]

Keralam

എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം; സ്‌ക്രീനിങ് കമ്മിറ്റി ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷയായ സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 2025 ജൂലൈക്ക് ശേഷം വരുന്ന ഒഴിവിലേക്കാണ് ഇരുവരേയും പരിഗണിക്കുക. എഡിജിപി റാങ്കില്‍ നിന്നും ഡിജിപി റാങ്കിലേക്ക് പ്രമോഷന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളത് എം ആര്‍ […]

Keralam

എഡിജിപി അജിത് കുമാറിനെതിരെ കടുത്ത നടപടി വേണമെന്ന നിലപാട് ഡിജിപി മയപ്പെടുത്തി? റിപ്പോര്‍ട്ടില്‍ അവസാന നിമിഷം മാറ്റം വരുത്തിയെന്ന് സൂചന

എഡിജിപി എം ആര്‍ അജിത്കുമാറിന് എതിരെ കടുത്ത നടപടി വേണമെന്ന നിലപാട് ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് അവസാന നിമിഷം മയപ്പെടുത്തിയെന്ന് സൂചന. സര്‍ക്കാരിന് സമര്‍പ്പിക്കും മുമ്പ് അന്വേഷണ റിപ്പോര്‍ട്ടില്‍ മാറ്റങ്ങള്‍ വരുത്തിയെന്നാണ് വിവരം. കണ്ടെത്തലുകള്‍ വിശദീകരിക്കാന്‍ ഡിജിപി ഇന്ന് മുഖ്യമന്ത്രിയെ കാണും. എഡിജിപിയ്‌ക്കെതിരായ ആരോപണങ്ങളില്‍ നടത്തിയ അന്വേഷണ […]

Keralam

കലാപാഹ്വാനത്തിന് കേസ് എടുക്കണം; മുഖ്യമന്ത്രിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് സംഘടനകള്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. മുഖ്യമന്ത്രിയുടെ പേരില്‍ ഹിന്ദു ദിനപത്രത്തില്‍ വന്ന അഭിമുഖം വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കുന്നതിനും ഒരു ദേശത്തെ മറ്റുള്ളവര്‍ക്കുമുമ്പില്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു. അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ തന്റേതല്ല […]

Keralam

എഡിജിപിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് അന്തിമഘട്ടത്തില്‍; ഉടന്‍ മുഖ്യമന്ത്രിക്ക് കൈമാറിയേക്കും

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാരിനെതിരായ ആരോപണങ്ങളില്‍ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘത്തിന്റെ അന്വേഷണം അന്തിമഘട്ടത്തില്‍. അന്വേഷണ റിപ്പോര്‍ട്ട് ശനിയാഴ്ച ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറിയേക്കുമെന്നാണ്  റിപ്പോര്‍ട്ട് .പി വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളെത്തുടര്‍ന്ന് 30 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രി നിര്‍ദേശം […]

Keralam

എ.ഡി.ജി.പിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ശിപാർശ; തീരുമാനമെടുക്കാതെ മുഖ്യമന്ത്രി

എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ശിപാർശയിൽ അഞ്ച് ദിവസം കഴിഞ്ഞിട്ടും തീരുമാനമെടുക്കാതെ മുഖ്യമന്ത്രി. ഡി.ജി.പിയുടെ ശിപാർശ ഇതുവരെ ആഭ്യന്തര വകുപ്പ് വിജിലൻസ് മേധാവിക്ക് കൈമാറിയില്ല. അനുമതി വൈകുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. എ ഡി ജി പി എം […]