World

കൊച്ചുമക്കളെ കാണാൻ യുകെയിലെത്തിയ വീട്ടമ്മ മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാനാകാതെ ബന്ധുക്കൾ

സതാംപ്ടൺ,യുകെ: യുകെയിൽ കൊച്ചുമക്കളെ നോക്കാൻ പോയ വീട്ടമ്മ മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനാകാതെ ബന്ധുക്കൾ. വേളം ചെറുകുന്നിലെ പരേതനായ കാഞ്ഞിരോറ ചോയിയുടെ ഭാര്യ ചന്ദ്രിയാണ് (63) സതാംപ്ടണിൽ മരിച്ചത്. സതാംപ്ടണിൽ താമസിക്കുന്ന മകൻ സുമിത്തിന്റെ കുഞ്ഞുങ്ങളെ പരിചരിക്കുന്നതിനായി 3 മാസം മുൻപ് യുകെയിൽ എത്തിയ ചന്ദ്രി നെഞ്ചുവേദനയെ തുടർന്ന് കഴിഞ്ഞ […]

Keralam

ബസ് കാത്തുനിന്നവർക്ക് നേരെ ലോറി പാഞ്ഞു കയറി; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

നാടിനെ നടുക്കി കൊല്ലം കൊട്ടാരക്കരയിൽ ലോറി പാഞ്ഞുകയറി രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. ബസ് കാത്തുനിന്ന പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം ഭാഗത്തുനിന്നും കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ലോറി പനവേലിയിൽ ബസ് കാത്തുനിന്ന് രണ്ട് സ്ത്രീകളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം ലോറി നിന്നു. ഗുരുതരമായി […]

India

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മലയാളി നര്‍ത്തകി മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ വാഹനാപകടത്തില്‍ മലയാളി നര്‍ത്തകി മരിച്ചു. തമിഴ്‌നാട് കടലൂര്‍ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലാണ് ശനിയാഴ്ച വൈകിട്ടോടെ വാഹനാപകടം ഉണ്ടായത്. എറണാകുളം സ്വദേശി ഗൗരിനന്ദയാണ് മരിച്ചത്. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമെന്നാണ് വിവരം. പുതുച്ചേരിയിലേക്കുള്ള യാത്രക്കിടെയാണ് അപകടം. സംഘം സഞ്ചരിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് […]

World

വീടിനുള്ളിലെ സ്‌റ്റെയർകേസിൽ നിന്ന് വീണ് യുകെ മലയാളിക്ക് ദാരുണാന്ത്യം

പീറ്റർബറോ: വീടിനുള്ളിലെ സ്റ്റെയർകേസിൽ നിന്ന് വീണ് യുകെ മലയാളിക്ക് ദാരുണാന്ത്യം. പീറ്റർബറോയിലെ സ്പാൾഡിങിൽ കുടുംബമായി താമസിച്ചിരുന്ന സോജൻ തോമസ് (49) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.40നായിരുന്നു അപകടം. വീടിന്റെ മുകൾ നിലയിൽ നിന്നും സ്റ്റെയർ ഇറങ്ങവെ താഴെ വീണതിനെ തുടർന്ന് കഴുത്തിനേറ്റ ക്ഷതമാകാം മരണകാരണമെന്നാണ് പ്രാഥമിക […]

India

പഞ്ചാബിൽ ആം ആദ്മി പാർട്ടി എംഎൽഎ വെടിയേറ്റു മരിച്ചു

പഞ്ചാബിൽ ആം ആദ്മി പാർട്ടി എംഎൽഎ വെടിയേറ്റു മരിച്ചു. ലുധിയാന വെസ്റ്റ് എംഎൽഎ ഗുർപ്രീത് ഗോഗിയാണ്‌ മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.രാത്രി 12 മണിയോടെയാണ് സംഭവം. ഡിഎംസി ആശുപത്രിയിൽ മരണം സ്ഥിരീ കരിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജസ്കരൻ സിംഗ് തേജ അറിയിച്ചു. എങ്ങനെ വെടിയേറ്റുവെന്നത് വ്യക്തമല്ല. […]

Keralam

വീട്ടുമുറ്റത്ത് സൈക്കിള്‍ ചവിട്ടവെ കിണറ്റില്‍ വീണു; നാലുവയസ്സുകാരന് ദാരുണാന്ത്യം

പാലക്കാട്: ഒറ്റപ്പാലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരന്‍ കിണറ്റില്‍ വീണു മരിച്ചു. ചുനങ്ങാട് കിഴക്കേതില്‍തൊടി വീട്ടില്‍ ജിഷ്ണുവിന്റെ മകന്‍ അദ്വിലാണ് മരിച്ചത്. വീട്ടുമുറ്റത്തു സൈക്കിള്‍ ഓടിക്കുന്നതിനിടെ കിണറില്‍ വീണാണ് അപകടം ഉണ്ടായത്. ബന്ധുക്കളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കിണറ്റിലിറങ്ങി കുട്ടിയെ മുകളിലേക്ക് കയറ്റിയപ്പോഴേക്കും മരിച്ചിരുന്നു. ഇന്നു രാവിലെ […]

Keralam

മുത്തങ്ങയിൽ റോഡിന് കുറുകെ ചാടിയ മാനിനെ ഇടിച്ചു നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചു യുവാവ് മരിച്ചു

കോഴിക്കോട്: മുത്തങ്ങ പൊൻകുഴി ദേശീയപാതയിൽ റോഡിന് കുറുകെ ചാടിയ മാനിനെ ഇടിച്ചു നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചു യുവാവ് മരിച്ചു. കോഴിക്കോട് വെള്ളിമാട്കുന്ന് ആൽഡ്രിൻ അഗസ്റ്റിൻ (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മീറ്റ് ആഷർ (22)നെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ […]

Local

ഏറ്റുമാനൂർ പട്ടിത്താനത്ത് ഗൃഹനാഥനെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

ഏറ്റുമാനൂർ: ഏറ്റുമാനൂർ പട്ടിത്താനത്ത് ഗൃഹനാഥനെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടിത്താനം കുന്നത്ത് കിഴക്കേതിൽ വേണുഗോപാലൻ (70) നെയാണ് കിണറിനുള്ളിൽ മരിച്ച കണ്ടെത്തിയത്. രാവിലെ പല്ല് തേയ്ക്കാനായി മുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു വേണുഗോപാലൻ. ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കിണറിനുള്ളിൽ വീണനിലയിൽ കണ്ടെത്തിയത്. വേണുഗോപാലിന്റെ […]

Keralam

തിളച്ച പാല്‍ ദേഹത്ത് വീണ് ചികിത്സയിലിരുന്ന കുഞ്ഞ് മരിച്ചു

കോഴിക്കോട്: താമരശേരിയില്‍ തിളച്ച പാല്‍ ദേഹത്ത് വീണ് ചികിത്സയിലിരുന്ന കുഞ്ഞ് മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നില്‍ താമസിക്കുന്ന നസീബ്-ജസ്‌ന ദമ്പതികളുടെ മകന്‍ അസ്ലന്‍ അബ്ദുള്ളയാണ് മരിച്ചത്. ഒരുവയസ്സായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ചപാല്‍ മറിഞ്ഞത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Keralam

കുടുംബാംഗങ്ങള്‍ക്കൊപ്പം പള്ളിയിലെത്തിയ രണ്ട് വയസുകാരി കാറിനടിയില്‍പ്പെട്ട് മരിച്ചു

തൃശൂര്‍: കുടുംബാംഗങ്ങള്‍ക്കൊപ്പം പള്ളിയിലെത്തിയ രണ്ട് വയസുകാരി കാറിനടിയില്‍പ്പെട്ട് മരിച്ചു. ബിനോയ്-ജെനി ദമ്പതികളുടെ മകള്‍ ഐറീന്‍ ആണ് മരിച്ചത്. ചേലൂര്‍ പള്ളിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. കുട്ടി തൊട്ടുമുന്നിലൂടെ നടന്നുപോകുന്നത് കാണാതെ മുന്നോട്ടെടുത്ത കാറിനടിയില്‍പ്പെട്ടാണ് ഐറീന്‍ മരിച്ചത്. ഈ സമയം മാതാപിതാക്കള്‍ തൊട്ടടുത്ത് ഉണ്ടായിരുന്നില്ല. കുട്ടിയുടെ ദേഹത്തുകൂടി കാര്‍ കയറിയിറങ്ങി. […]