Keralam

ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ച് വൈദികന്‍ മരിച്ചു; 3 പേർക്ക് പരിക്ക്

കണ്ണൂർ: ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വൈദികന്‍ മരിച്ചു. തലശേരി മൈനർ സെമിനാരി വൈസ് റെക്‌ടർ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. ഒപ്പമുണ്ടായുരുന്ന മറ്റ് 3 വൈദികരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാ. ജോർജ് കരോട്ട്, ഫാ. പോൾ മുണ്ടോളിക്കൽ, ഫാ ജോസഫ് പണ്ടാരപറമ്പിൽ എന്നിവർക്കാണ് പരിക്കേറ്റത്. […]

World

ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂക്കിന് ഉടമ മെഹ്‌മെത് ഒസ്യുരെക് അന്തരിച്ചു

ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂക്കിന് ഉടമയെന്ന ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയ മെഹ്മെത് ഒസ്യുരെക് അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ടര്‍ക്കിഷ് പൗരനായ ഒസ്യുരെക്കിന്റെ മരണവിവരം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് തന്നെയാണ് വെബ്‌സൈറ്റിലൂടെ അറിയിച്ചത്. അടുത്തിടെ ഹൃദയാഘാതം അനുഭവപ്പെട്ട മെഹ്മെത് ഒസ്യുരെക്കിന് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അതിന് […]

District News

കോട്ടയത്ത് പാചകത്തെ ച്ചൊല്ലി തർക്കം; തലയ്ക്കടിയേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കോട്ടയം: ഭക്ഷണം പാചകം ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഒപ്പം താമസിച്ചയാൾ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പൂവൻതുരുത്തിലെ സ്വകാര്യ ഫാക്ടറി ജീവനക്കാരനായ അസം സ്വദേശി സഞ്ജൻ (29) ആണ് മരിച്ചത്. രണ്ടാഴ്ച മുൻപാണ് തലയ്ക്കടിയേറ്റ സഞ്ജനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. രണ്ട് തവണ […]

No Picture
District News

കോട്ടയത്ത് അക്രമികളുടെ അടിയേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു

കോട്ടയം: പാലായ്ക്കടുത്ത് വേഴാങ്ങാനത്ത് അക്രമികളുടെ കമ്പി വടിയ്ക്കുള്ള അടിയേറ്റ് ചികിത്സയിലായിരുന്ന വേഴാങ്ങാനം ഇടേട്ട് ബിനോയി മരിച്ചു. 53 വയസ്സായിരുന്നു. തലയ്ക്ക് അടിയേറ്റ് ഗുരുതരാവസ്ഥയിൽ  ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അയൽവാസികളെ ഒരു സംഘം അക്രമിക്കുന്നത് കണ്ട് തടസ്സം പിടിക്കാനെത്തിയതായിരുന്നു ബിനോയി. ഇതിനിടെ അക്രമി സംഘം ബിനോയിയേയും ആക്രമിക്കുകയായിരുന്നു. പ്രതികളായ പാലാ ചൂണ്ടച്ചേരി […]

No Picture
District News

കോട്ടയത്ത് റോഡിലെ കുഴി മൂടുന്നതിനിടെ ടാക്സി ഡ്രൈവർ കാറിടിച്ച് മരിച്ചു

കോട്ടയം: റോഡിലെ കുഴി മൂടുന്നതിനിടെ ടാക്സി ഡ്രൈവർ കാറിടിച്ച മരിച്ചു. കോട്ടയം കുറിച്ചി എസ് പുരം നെടുംപറമ്പിൽ റെജി(58)യാണ് മരിച്ചത്. റോഡിലെ കുഴി കല്ലും മണ്ണമിട്ട് മൂടുന്നതിനിടെ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം. കുറിച്ചി മന്ദിരം കവല സ്റ്റാന്‍ഡിലെ കാർ ഡ്രൈവറായിരരുന്നു റെജി. അപകടം നടന്നയുടനെ […]