Keralam

പ്രാര്‍ഥനകള്‍ വിഫലം; ശ്രുതിയെ വീണ്ടും തനിച്ചാക്കി ജിന്‍സണ്‍ മടങ്ങി

കല്‍പ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും സഹോദരിയും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി ജിന്‍സന്‍ മടങ്ങി. ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചങ്കിലും […]

District News

കോട്ടയം ഭരണങ്ങാനത്ത് ഫ്ലാറ്റിനു മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

കോട്ടയം: ഭരണങ്ങാനത്ത് ഫ്ലാറ്റിനു മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം നടന്നത്. വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഭരണങ്ങാനം മേരിഗിരി ജംഗ്ഷനിൽ ഫ്ലാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം മുറിയെടുത്തതായിരുന്നു അമ്പാടി സന്തോഷ്. ബാൽക്കണിയിൽ നിന്ന് കാൽ വഴുതി വീണായിരുന്നു അപകടം. പാലാ […]

Keralam

പലിശക്കാരുടെ ക്രൂരമര്‍ദനം; പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു

പാലക്കാട്: പാലക്കാട് കുഴല്‍മന്ദത്ത് പലിശക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു. കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ മനോജ്(39) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം പലിശക്കാര്‍ മനോജിന് നല്‍കിയ പണം തിരിച്ച് ലഭിക്കാത്തതാണ് ആക്രമണ കാരണം. കൊളവന്‍ മുക്കിലെ സാമ്പത്തിക ഇടപാടുകാരാണ് മനോജിനെ […]

Keralam

ജീവനെടുത്തത് തുമ്പച്ചെടി തോരനെന്ന് സംശയം; ആലപ്പുഴയിലെ യുവതിയുടെ മരണത്തില്‍ ദുരൂഹത

ചേര്‍ത്തല: തുമ്പച്ചെടി തോരന്‍ കഴിച്ചതിനു ശേഷം ദേഹാസ്വാസ്ഥ്യം, തുടര്‍ന്നു മരണം. ആലപ്പുഴ ചേര്‍ത്തലയില്‍ യുവതി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. ചേര്‍ത്തല 17-ാം വാര്‍ഡ് ദേവീനിവാസിലെ ജയാനന്ദന്റെയും മീരാഭായിയുടെയും മകളായ ഇന്ദു (42) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇവര്‍ […]

District News

ട്രെയിനിൽ നിന്നും വീണ് മാന്നാനം കെ ഇ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി മരിച്ചു

കോട്ടയം: ട്രെയിനിൽ നിന്നും വീണ് പ്ലസ് വൺ വിദ്യാർഥിനി മരിച്ചു. മാന്നാനം കെ ഇ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ കൊല്ലം തഴുത്തല പുല്ലാംകുഴി ഗോകുലത്തിൽ ഗൗരി ബി ഷാജി (16) ആണ് മരിച്ചത്. മാതാപിതാക്കളോടൊപ്പം തിരുവനന്തപുരത്തുള്ള വീട്ടിൽ നിന്നും കോട്ടയത്തേക്കുള്ള യാത്രയിലായിരുന്നു ​അപകടം. വേണാട് എക്സ്പ്രസിൽ സഞ്ചരിക്കുന്നതിനിടെ […]

District News

കോട്ടയത്ത് സ്കൂളിൽ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് സ്കൂളിൽ കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു. കോട്ടയം ആർപ്പൂക്കര കരിപ്പൂത്തട്ട് ചേരിക്കൽ ലാൽ സി ലൂയിസിന്റെ മകൾ ക്രിസ്റ്റൽ (12) ആണ് മരിച്ചത്. ആർപ്പൂക്കര സെന്റ് ഫിലോമിന ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു. കഴിഞ്ഞ ദിവസം സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടയിലാണ് […]

Keralam

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ആറ്റിങ്ങൽ എംഎൽഎയുടെ മകൻ മരിച്ചു

തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച് ആറ്റിങ്ങൽ എംഎൽഎയുടെ മകൻ മരിച്ചു. ആറ്റിങ്ങൽ പള്ളിപ്പുറത്താണ് സംഭവം. ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബികയുടെ മകൻ വിനീത് (34) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 5.30ന് പള്ളിപ്പുറം മുഴിത്തിരിയാവട്ടത്താണ് അപകടം നടന്നത്. വർക്കലയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാറും എതിർ […]

No Picture
Health

‘രാവിലെ ഹൃദയാഘാതം ഉണ്ടായി’; കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു; സംസ്‌കാരം പ്രോട്ടോക്കോള്‍ പ്രകാരം: മന്ത്രി

മലപ്പുറം: നിപ ബാധിതനായ കുട്ടിക്ക് രാവിലെ 10. 50 ഓടെ ഹൃദയാഘാതമുണ്ടായി. 11.20 ഓടെയാണ് മരണം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുട്ടി വെന്റിലേറ്ററിലായിരുന്നു. അബോധാവസ്ഥയിലായിരുന്നു. രാവിലെയോടെ യൂറിന്‍ ഔട്ട്പുട്ടും കുറഞ്ഞു. 10.50 മാസീവ് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായിയെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ […]

Keralam

സംസ്ഥാനത്ത് വീണ്ടും നിപ മരണം: മലപ്പുറത്ത് നിപ ബാധിച്ച കുട്ടി മരിച്ചു

മലപ്പുറം: നിപ രോഗബാധിതനായ കുട്ടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. പാണ്ടിക്കാട് സ്വദേശിയായ 14കാരനാണ് മരിച്ചത്. ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. നിപ സ്ഥിരീകരിച്ചതിന് […]

Keralam

കൊച്ചിയിൽ എച്ച്1എൻ1 ബാധിച്ച നാലു വയസ്സുകാരൻ മരിച്ചു

കൊച്ചി: കേരളത്തിൽ എച്ച്1എൻ1 ബാധിച്ച കുട്ടി മരിച്ചു. എറണാകുളത്തു ചികിത്സയിലായിരുന്ന ആലങ്ങാട് ഒളനാട് സ്വദേശി ലിയോൺ ലിബു (4) ആണു മരിച്ചത്. പനി ബാധിച്ച ലിയോണിനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.