Movies

സർദാർ 2 ചിത്രീകരണത്തിനിടയിൽ അപകടം; കാര്‍ത്തിയുടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം

ചെന്നൈ: തമിഴ് സിനിമാ ചിത്രീകരണത്തിനിടയിലുണ്ടായ അപകടത്തിൽ സ്റ്റണ്ട്‍മാന് ദാരുണാന്ത്യം. കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ 2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് സംഭവം. സിനിമയുടെ നിർണ്ണായകമായ ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടയിൽ ഏഴുമലൈ 20 അടി ഉയരത്തില്‍ നിന്ന് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ ഏഴുമലൈയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. […]

Keralam

കോട്ടപ്പടി ഉപ്പുകണ്ടത്ത് വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ നാലാം വാർഡിൽ ഉപ്പുകണ്ടം കുട്ടംകുളത്ത്‌ വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു. വ്യാഴം രാവിലെയാണ് കാട്ടാനയുടെ ജഡം സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പ്രദേശവാസികൾ കണ്ടത്. 5 വയസിലേറെ പ്രായം തോന്നിക്കുന്ന കൊമ്പന്‍റെ ജഡത്തിന് സമീപത്തു പന മറിച്ചിട്ടിട്ടുണ്ട്. മറിച്ചിട്ട പന വൈദ്യുതി ലൈനിൽ തട്ടിയാണ് ആനയ്ക്ക് ഷോക്കേറ്റതെന്നാണ് […]

Keralam

ഇരിട്ടി പൂവം പുഴയിൽ ഒഴുക്കില്‍പ്പെട്ട വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; സൂര്യയ്ക്കായി തിരച്ചിൽ

കണ്ണൂര്‍: ഇരിട്ടി പൂവം പുഴയിൽ ഒഴുക്കില്‍പ്പെട്ട വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇരിക്കൂറിലെ സ്വകാര്യ കോളജിലെ സൈക്കോളജി അവസാന വർഷ വിദ്യാർഥിനി എടയന്നൂർ സ്വദേശിനി ഷഹർബാന(20)യുടെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. ഇവര്‍ മുങ്ങിത്താണ സ്ഥലത്തുനിന്നും ഏതാനും അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇരിട്ടി,മട്ടന്നൂര്‍ ഫയര്‍ഫോഴ്‌സ്‌സേനകള്‍ നടത്തിയ തെരച്ചില്‍ വിഫലമായതിനെ […]

Local

കോട്ടയം ചുങ്കത്തെ എംജി സർവകലാശാലയിൽ നിന്നും കാണാതായ വിദ്യാർത്ഥി മരിച്ചു

അതിരമ്പുഴ: ചുങ്കത്തെ എംജി സർവകലാശാല സ്കൂ‌ൾ ഓഫ് ടെക്നോളജി ആന്റ് അപ്ലയ്ഡ് സയൻസിൽ നിന്നും കാണാതായ വിദ്യാർത്ഥി മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേയാണ് മരണം. അതിരമ്പുഴ വാത്തുക്കുളത്തിൽ മുഹമ്മദ് യാസിനെയാണ് (21) കുറവിലങ്ങാട്ടെ നിർമ്മാണം നടക്കുന്ന വീടിനുള്ളിൽ നിന്ന് അർദ്ധ ബോധാവസ്ഥയിൽ കഴിഞ്ഞ […]

District News

കോട്ടയത്ത് അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം : അധ്യാപകന്‍ സ്‌കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. തലയോലപ്പറമ്പ് ബഷീര്‍ സ്‌മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പിപി സന്തോഷ് കുമാർ(53) ആണ് മരിച്ചത്.  ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് പോകുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞുവീഴുകയായിരുന്നു. സന്തോഷ് കുഴഞ്ഞുവീഴുന്നതുകണ്ട് വിദ്യാര്‍ഥികള്‍ പരിഭ്രാന്തരായി. ഇതോടെ മറ്റ് അധ്യാപകരെത്തി ഉടന്‍ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ […]

District News

കോട്ടയത്ത് സ്വകാര്യബസിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ലോറിയിൽ ബൈക്കിടിച്ചു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം : കോട്ടയത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കാഞ്ഞിരപ്പള്ളിയിലാണ് അപകടം ഉണ്ടായത്. കോളജ് വിദ്യാർത്ഥി അമൽ ഷാജിയാണ് മരിച്ചത്. കാഞ്ഞിരപ്പളളി- എരുമേലി റോഡിൽ 26ാം മൈലിന് സമീപം ആണ്  അപകടം ഉണ്ടായത്. അമൽ ജ്യോതി എൻജിനീയറിങ് കോളജിലാണ് വിദ്യാർത്ഥി പഠിക്കുന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ അമൽ മരിച്ചു. […]

District News

കോട്ടയം മണർകാട് ലോറിക്കും മതിലിനും ഇടയിൽ പെട്ട് ഡ്രൈവർ മരിച്ചു

കോട്ടയം: ചായ കുടിക്കാൻ നിർത്തിയ ലോറി മുന്നോട്ട് ഉരുണ്ടത് കണ്ട് ചാടിക്കയറിയ ഡ്രൈവർക്ക് ദാരുണാന്ത്യം. ലോറിയ്ക്കും മതിലിനും ഇടയിൽ കുടുങ്ങിയാണ് ഡ്രൈവർ മരിച്ചത്. തിരുവനന്തപുരം സ്വദേശി  ചന്ദ്രദാസ് (68) ആണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോട് കൂടി മണർകാട് പൗൾട്രി ഫാമിന് സമീപമായിരുന്നു അപകടം. കളത്തിപ്പടി അരുൺ ഗ്യാസ് […]

District News

വൈക്കത്തെ ക്ഷേത്രക്കുളത്തിൽ വയോധികന്റെ മൃതദേഹം; മരിച്ചത് കോട്ടയം സ്വദേശി ഭാസ്കരൻ

വൈക്കം: വൈക്കം ആറാട്ടുകുളങ്ങര കുളത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം തിരുവഞ്ചൂർ കുന്നുംപുറത്ത് ഭാസ്ക്കരനെയാണ് (72) മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി ഭാസ്ക്കരൻ വൈക്കത്തുള്ള മകളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇടയ്ക്ക് ബന്ധുവീടുകളിലും പോയി താമസിക്കുന്ന പതിവുണ്ടായിരുന്നു. തിങ്കളാഴ്ച വൈകീട്ട് തവണക്കടവിലുള്ള അടുത്ത ബന്ധുവിന്റെ വീട്ടിൽ നിന്നും കോട്ടയത്തേക്ക് […]

District News

ജീപ്പിനെ ഓവർടേക്ക് ചെയ്ത് നേരെ ബസിന് മുന്നിലേക്ക് ഇടിച്ചു കയറി യുവാവ്‌ മരിച്ചു

കോട്ടയം: ഈരാറ്റുപേട്ട – തൊടുപുഴ റോഡിൽ ജീപ്പിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വാളകം സ്വദേശി ജിബിൻ (18) ആണ് മരിച്ചത്. കാഞ്ഞിരംകവലയ്ക്ക് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. മേലുകാവ് ടൗണിന് സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ജിബിൻ. ജിബിൻ ജീപ്പിനെ ഓവർ ടേക്ക് ചെയ്‌ത് […]

Keralam

പശുവിനെ കെട്ടാൻ പറമ്പിൽ പോയി, കാൽവഴുതി കുളത്തിൽ വീണു; നാലു വയസുകാരന് ദാരുണാന്ത്യം

കൂവക്കണ്ടം: ഇടുക്കി കൂവക്കണ്ടത്ത് നാല് വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. ധീരവ് ആണ് മരിച്ചത്. വല്യമ്മയോടൊപ്പം പശുവിനെക്കെട്ടാൻ പോയപ്പോൾ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.