Keralam

വീടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍; അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു

പാലക്കാട്: വല്ലപ്പുഴയില്‍ അമ്മയെയും മക്കളെയും വീടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, അമ്മയ്ക്കു പിന്നാലെ ചികിത്സയിലിരുന്ന മൂത്ത മകളും മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പില്‍ പ്രദീപിൻ്റെ മകള്‍ നിഖ (12) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഞായറാഴ്ച പുലര്‍ച്ചെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ പ്രദീപിൻ്റെ […]

Keralam

സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു

കൊച്ചി: സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. എറണാകുളം തൃപ്പൂണിത്തുറ കാഞ്ഞിരമറ്റത്ത് വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കാഞ്ഞിരമറ്റം സ്വദേശികളായ ജോയല്‍ ജോണ്‍ ആന്റണി(22), ഇന്‍സാം(24) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ ബൈക്ക് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. […]

Keralam

ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയായ നിഖിതയാണ് മരിച്ചത്. ചെമ്മീന്‍ കഴിച്ചതിച്ചതിനെ തുടർന്നുണ്ടായ അലര്‍ജിയാണ് ഭക്ഷ്യവിഷബാധയ്ക്ക്‌ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഭക്ഷ്യവിശബാധയെ തുടര്‍ന്ന് ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്തരിക അവയവങ്ങള്‍ തകരാറിലായതിനുപിന്നാലെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അതികൃതരുടെ വിശദീകരണം. ചികിത്സാപ്പിഴവാണ് മരണത്തിന് […]

Keralam

കണ്ണൂര്‍ ബോംബ് സ്‌ഫോടനം: ചികിത്സയിലായിരുന്ന സിപിഐഎം പ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍: ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ സിപിഐഎം പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഷെറിന്‍ ആണ് മരിച്ചത്. പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഷെറിന്‍റെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. നാല് പേര്‍ക്കായിരുന്നു സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. സിപിഐഎം ലോക്കല്‍ കമ്മിറ്റി […]

Keralam

മൂര്‍ക്കനാട് ഉത്സവത്തിനിടെ കത്തിക്കുത്ത്; മരണം രണ്ടായി

തൃശ്ശൂര്‍: മൂര്‍ക്കനാട് ഉത്സവത്തിനിടെ നടന്ന കത്തിക്കുത്തില്‍ മരണം രണ്ടായി. ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടില്‍ പ്രഭാകരൻ്റെ മകന്‍ സന്തോഷ് (40) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം ഉത്സവത്തിൻ്റെ ആറാട്ടിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിനിടെയാണ് മൂര്‍ക്കനാട് ആലുംപറമ്പില്‍ വച്ച് സംഘര്‍ഷം നടന്നത്. മുന്‍പ് നടന്ന ഫുട്‌ബോള്‍ […]

Keralam

മഞ്ചേരിയില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവര്‍ മരിച്ചു

മലപ്പുറം: മഞ്ചേരിയില്‍ ആംബുലൻസും കാറും കൂട്ടിയടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. കരുവാരക്കുണ്ട് പാലിയേറ്റീവ് കെയർ ആംബുലൻസ് ഡ്രൈവർ മുഹമ്മദ് റഫീഖ് ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മഞ്ചേരി പയ്യനാട് ചോലയ്ക്കലിന് സമീപംആണ് അപകടം നടന്നത്. കരുവാരക്കുണ്ടിൽ നിന്ന് രോഗിയുമായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് വരികയായിരുന്നു റഫീഖ്. ഇതിനിടെയാണ് അപകടം […]

Keralam

പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു

പത്തനംതിട്ട: പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു. തുലാപ്പള്ളി സ്വദേശി കൊടിലിൽ ബിജു(56)വാണ് കൊല്ലപ്പെട്ടത്. ശബരിമല വനാതിർത്തി മേഖലയായ എരുമേലി തുലാപ്പള്ളി മാണിപ്പടിയ്ക്കടുത്ത് തിങ്കളാഴ്‌ച ഒന്നരയോടെയാണ് സംഭവം. വീടിന് സമീപത്തുള്ള തെങ്ങ് ആന മറിയ്ക്കുന്നത് കണ്ട് തുരത്താൻ ഇറങ്ങിയപ്പോഴാണ് ബിജുവിനെ ആന ആക്രമിച്ചത്. ബിജുവിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് […]

Keralam

ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; ആറു വയസ്സുകാരി മരിച്ചു

ഇടുക്കി പുറ്റടി ചേറ്റുകുഴിയില്‍ നടന്ന വാഹനാപകടത്തില്‍ ആറു വയസുകാരി മരിച്ചു. കെഎസ്ആര്‍ടി ബസും ടവേരയുമാണ് കൂട്ടി ഇടിച്ചത്. മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങി വരികയായിരുന്നു ടവേരയില്‍ സഞ്ചരിച്ചവര്‍. ചേറ്റുകുഴി ബദനി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയായ ആമിയാണ് മരിച്ചത്. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അച്ചക്കട കാട്ടേടത്ത് ജോസഫ് വര്‍ക്കിയും […]

Keralam

ഓടുന്ന ബൈക്കിന് തീപിടിച്ചു; യാത്രക്കാരൻ പൊള്ളലേറ്റു മരിച്ചു

ഇടുക്കി: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് യാത്രക്കാരൻ വെന്തുമരിച്ചു. സ്വകാര്യ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന അണക്കര കളങ്ങരയിൽ തങ്കച്ചൻ(50) ആണ് മരിച്ചത്. തീപിടിച്ചതോടെ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എബ്രഹാമിന് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം ഉണ്ടായത്. ബസ് ഡ്രൈവറായ എബ്രാഹം രാവിലെ ബൈക്കിൽ ബസ് […]

District News

പാലാ കടപ്പാട്ടൂരിൽ ടര്‍ഫില്‍ പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പെണ്‍കുട്ടി കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: ടര്‍ഫില്‍ പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പെണ്‍കുട്ടി കുഴഞ്ഞ് വീണ് മരിച്ചു. പാലാ കടപ്പാട്ടൂര്‍ തൊമ്മനാമറ്റത്തില്‍ റെജിയുടെ മകള്‍ ഗൗരി കൃഷ്ണയാണ് (17) മരിച്ചത്. കടപ്പാട്ടൂരിലെ ടര്‍ഫില്‍ ഇന്നു രാവിലെ എട്ടോടെയാണ് സംഭവം. കാര്‍മ്മല്‍ പബ്ലിക് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.