World

ന്യൂയോര്‍ക്കില്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

വാഷിങ്ടണ്‍: ന്യൂയോര്‍ക്കില്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ യുവാവ് മരിച്ചു. 27കാരനായ മാധ്യമപ്രവര്‍ത്തകന്‍ ഫാസില്‍ ഖാനാണ് മരിച്ചത്. ഇന്ത്യന്‍ എംബസിയാണ് മരണവിവരം അറിയിച്ചത്. മരിച്ചയാളുടെ കുടുംബവുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ന്യൂയോര്‍ക്കിലെ ഹരേലമിലെ അപ്പാര്‍ട്ട്‌മെന്റിലാണ് തീപിടിത്തം ഉണ്ടായത്. ഇലക്ട്രിക് ബൈക്കിൽ ഉപയോ​ഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററി പൊട്ടിത്തെറിച്ചാണ് […]

Keralam

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയുടെ മരണം; 12 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു

കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ കോളേജിലെ 12 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. അഖിൽ, കാശിനാഥൻ, അമീൻ അക്ബർ,  ജോൺസൺ, ആസിൻ്റോ  ആസിഫ് ഖാൻ, അരുൺ കെ, അജയ്, സൗദ് റിസാൽ, അൽത്താഫ്, മുഹമ്മദ് ഡാനിഷ്, അമൽസാൻ, ആദിത്യൻ തുടങ്ങിയ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. […]

Lifestyle

ചിരിയുടെ ഭംഗി കൂട്ടാന്‍ ‘സ്‌മൈല്‍ ഡിസൈനിങിന്’ പോയി; നവവരന്‍ മരിച്ചു

വിവാഹത്തോടനുബന്ധിച്ച് ചിരിയുടെ ഭംഗി കൂട്ടാനുള്ള സൗന്ദര്യവര്‍ധക ശസ്ത്രക്രിയയ്ക്ക് വിധേയനായ നവവരന്‍ മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ലക്ഷ്മി നാരായണ്‍ (28) ആണ് മരിച്ചത്. ഹൈദരാബാദിലെ ദന്താശുപത്രിയില്‍ ഫെബ്രുവരി 16-നാണ് സംഭവം നടന്നത്. അമിതമായി അനസ്തീഷ്യ കുത്തിവച്ചതിനെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു. വിവാഹം ഉറപ്പിച്ചിരുന്ന ലക്ഷ്മി നാരായണ്‍ സ്‌മൈല്‍ […]

Keralam

പോക്‌സോ കേസിൽ റിമാൻഡിലായ പ്രതി ജയിലിൽ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം തിരൂരില്‍ റിമാന്റ് പ്രതി കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം ആതവനാട് സ്വദേശി അബ്ദുള്‍ റഷീദ് ആണ് മരിച്ചത്. പോക്സോ കേസില്‍ റിമാന്‍റിലായി തിരൂര്‍ സബ് ജയിലില്‍ കഴിയുകയായിരുന്ന പ്രതിക്ക് ഉച്ചയോടെ നെഞ്ചു വേദനയനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിശോധനയില്‍ കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ തിരികെ […]

Keralam

ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലെത്തിയ അഞ്ചുവയസ്സുകാരി മരിച്ചു; മരണകാരണം ഐസ്ക്രീം കഴിച്ചതെന്ന് സംശയം

ഇടുക്കി: വണ്ടിപ്പെരിയാറിൽ ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച അഞ്ചുവയസ്സുകാരി മരിച്ചു. വണ്ടിപ്പെരിയാർ സ്വദേശി ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഛർദ്ദിയെ തുടർന്ന് വള്ളക്കടവിലെ സ്വകാര്യ ആശുപ്രതിയിൽ കുട്ടിയെ എത്തിച്ചിരുന്നു. ഇവിടെ നിന്നും പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം തിരികെ അയച്ചു. എന്നാൽ, വീട്ടിലെത്തിയ കുട്ടി വൈകുന്നേരം […]

Keralam

പ്രൊവിഡന്റ് ഫണ്ട് ലഭിച്ചില്ല; കൊച്ചി പിഎഫ് ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

കൊച്ചി: കൊച്ചിയിലെ പിഎഫ് ഓഫീസിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. തൃശൂർ പേരാംബ്ര സ്വദേശി ശിവരാമനാണ് മരിച്ചത്.  ഇന്നലെയാണ് സംഭവം. പിഎഫ് ലഭിക്കാത്തതിൽ മനംനൊന്ത് ഇന്നലെയാണ് ശിവരാമൻ ഓഫീസിലെത്തി വിഷം കഴിച്ചത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം സംഭവിച്ചത്. […]

No Picture
Local

നീണ്ടൂർ ജെഎസ് ഫാമിലെ കുളത്തിൽ വീണ് കണ്ണൂർ സ്വദേശിയായ ഏഴു വയസ്സുകാരൻ മരിച്ചു

ഏറ്റുമാനൂർ: നീണ്ടൂർ ജെഎസ് ഫാമിലെ കുളത്തിൽ വീണ് ഏഴു വയസ്സുകാരന് ദാരുണാന്ത്യം. കണ്ണൂർ പാലക്കാട് കിള്ളിയാത്ത് ജോർജി – ഷെറിൻ ദമ്പതികളുടെ മകൻ എയ്ഡൻ ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.  കുട്ടി കുളിക്കാൻ ഇറങ്ങുന്നതിനിടെ കുളത്തിൽ മുങ്ങിപോകുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. കണ്ണൂരിൽ […]

Keralam

വിനോദ സഞ്ചാരത്തിനെത്തിയ അമേരിക്കൻ വനിത മൂന്നാറിൽ കുഴഞ്ഞു വീണു മരിച്ചു

മൂന്നാർ: മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ അമേരിക്കൻ വനിത കുഴഞ്ഞു വീണു മരിച്ചു. ന്യൂജഴ്സി സ്വദേശിനി നോർമ ഗ്രേസ് (68) ആണ് മരിച്ചത്. പോതമേട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്ന ഇവർ ഇന്നു രാവിലെയാണ് അസ്വസ്ഥതയുണ്ടായി കുഴഞ്ഞുവീണത്. ഏഴംഗ അമേരിക്കൻ സംഘം ശനിയാഴ്ചയാണ് വിനോദ സഞ്ചാരത്തിനായി മൂന്നാറിലെത്തിയത്.  

Keralam

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ബേക്കറിയിലേക്ക് ഇടിച്ചു കയറി; കടയുടമയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ ബേക്കറിയിലേക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു. വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ 4.45 നായിരുന്നു അപകടം. കാരേറ്റ് ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വന്ന ആന്ധ്രാ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ നെസ്റ്റ് ബേക്കറിയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. കടയുടമസ്ഥനായ ആലിയാട് സ്വദേശി രമേശൻ […]

Keralam

എംബിബിഎസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

തിരുവനന്തപുരം: ശ്രീ ഗോകുലം മെഡിക്കൽ കോളജിലെ ഹോസ്റ്റലിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. എറണാകുളം സ്വദേശിയും മൂന്നാം വ‍ർഷ മെഡിക്കൽ വിദ്യാർത്ഥിനിയുമായി അതിഥി ബെന്നിയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഹോട്ടൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണത്. തീവ്രപരിചണവിഭാഗത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഹോസ്റ്റലിൽ […]