Keralam

ജമ്മു കശ്മീരിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു മലയാളി കൂടി മരിച്ചു

ശ്രീന​ഗർ: ജമ്മു കശ്മീരിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു മലയാളി കൂടി മരിച്ചു. കശ്മീരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചിറ്റൂർ സ്വദേശി മനോജാണ് മരിച്ചത്.  ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം 5 ആയി. മനോജിൻ്റെ മൃതദേഹം കേരളത്തിലെത്തിക്കാനാവശ്യമായ കാര്യങ്ങൾ ചെയ്യുമെന്ന്‌ മന്ത്രി കെ.കൃഷ്ണൻ കുട്ടി വ്യക്തമാക്കി. ഇന്നലെയാണ് […]

District News

ബസും ബൈക്കും കുട്ടിയിടിച്ച് ബൈക്ക് യാത്രികരായ 2 പേർ മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസുമായി കുട്ടിയിടിച്ച് ബൈക്ക് യാത്രികരായ 2 പേർ മരിച്ചു. ഇടുക്കി വെൺമണി സ്വദേശിയും ഇടക്കുന്നം മുക്കാലിയിയിൽ വാടകയ്ക്ക് താമസിക്കുന്നതുമായ ചക്കാലപ്പറമ്പിൽ നിജോ തോമസ് (33), 26-ാം മൈൽ പുൽപ്പാറ പി.പി ബിനു(44) എന്നിവരാണ് മരിച്ചത്.  ഉച്ചകഴിഞ്ഞ് മൂന്നരയോടെ കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപമായിരുന്നു അപകടം. […]

District News

ശബരിമല കീഴ്‌ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു, നട തുറക്കാന്‍ 20 മിനുട്ടോളം വൈകി

പത്തനംതിട്ട:ശബരിമല കീഴ്‌ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു, നട തുറക്കാന്‍ 20 മിനുട്ടോളം വൈകി. തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാർ (43)  ആണ് മരിച്ചത്. രാവിലെ മുറിയിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. സന്നിധാനം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തെതുടര്‍ന്ന് ഇന്ന് ശബരിമല നട തുറക്കാന്‍ 20 […]

Keralam

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ മരിച്ച നിലയില്‍

തിരുവനന്തപുരത്ത് യുവ ഡോക്ടർ മരിച്ച നിലയിൽ. ഫാറ്റ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോ. ഷഹാനയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി.ജി. വിദ്യാർത്ഥിനിയാണ് ഡോ. ഷഹാന. അബോധാവസ്ഥയിൽ കണ്ടെത്തിയ ഷഹാനയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഒരു കുറിപ്പ്  മുറിയിൽ നിന്നും പൊലീസ് […]

Sports

ഹൃദ്രോഗമുണ്ടായിട്ടും ഫുട്ബോള്‍ തുടർന്നു, ഒടുവില്‍ കളിക്കളത്തില്‍ അന്ത്യം; കണ്ണീരായി റാഫേല്‍ ഡ്വമേന

ഫുട്ബോള്‍ മത്സരത്തിനിടെ ഹൃദയഘാതം മൂലം കുഴഞ്ഞുവീണ ഘാനയുടെ അന്താരാഷ്ട്ര താരം റാഫേല്‍ ഡ്വമേന അന്തരിച്ചു. 28 വയസായിരുന്നു. അല്‍ബേനിയന്‍ സൂപ്പര്‍ലിഗയിലെ കെഎഫ് എഗ്നേഷ്യയുടെ താരമായ റാഫേല്‍, പാർട്ടിസാനി ടിറാനയ്ക്കെതിരായ മത്സരത്തിനിടെ 24-ാം മിനിറ്റിലാണ് കുഴഞ്ഞുവീണത്. താരം കുഴഞ്ഞു വീണതിന് പിന്നാലെ തന്നെ പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ ആശുപത്രിയിലേക്ക് […]

District News

ഷവർമയിൽ നിന്നും ഭക്ഷ്യവിഷബാധയെന്ന് സംശയം: യുവാവ് മരിച്ചു

കൊച്ചി:  ഷവർമയിൽ നിന്നും ഭക്ഷ്യവിഷബാധ സംശയിക്കപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഹോട്ടലിൽനിന്ന് ഓൺലൈനിലൂടെ വരുത്തിയ ഷവർമ കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കോട്ടയം തീക്കോയി മനക്കാട് വീട്ടിൽ രാഹുൽ ഡി നായരാണ് (23) മരിച്ചത്. കാക്കനാട് വ്യവസായമേഖലയിലുള്ള എസ്എഫ് കമ്പനിയിലെ കരാർ ജീവനക്കാരനാണ്. കാക്കനാട് ചിറ്റേത്തുകരയിൽ സുഹൃത്തുക്കൾക്കൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു. […]

India

തമിഴ്‌നാട്ടില്‍ വാഹനാപകടം: രണ്ടു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. അടൂർ സ്വദേശികളായ സന്ദീപ്, അമൻ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കൂടെയുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കേറ്റു. കൃഷ്ണഗിരി- ഹൊസൂർ പാതയിലാണ് അപകടമുണ്ടായത്. ബംഗലൂരുവിൽ വിദ്യാർത്ഥികളാണ് മരിച്ച സന്ദീപും അമനും.

Keralam

മകനേയും കുടുംബത്തേയും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവം; രണ്ട് പേർ മരിച്ചു

തൃശ്ശൂര്‍: പിതാവ് മകനേയും കുടുംബത്തേയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിച്ചു. ചിറക്കോട് സ്വദേശി ജോജി (40) മകന്‍ ടെണ്ടുല്‍ക്കർ(12) എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ജോജിയുടെ ഭാര്യ ലിജി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പൊള്ളലേറ്റ കുടുംബം എറണാകുളം […]

Health

എറണാകുളത്ത് അജ്ഞാത ത്വക്‌രോഗം ബാധിച്ച് 5പേര്‍ മരിച്ച സംഭവം: സ്വകാര്യ ലാബ് പരിശോധന ഫലം പുറത്ത്

എറണാകുളം മൂവാറ്റുപുഴ നഗരത്തിലെ നഗരസഭാ വയോജന കേന്ദ്രത്തിൽ അജ്ഞാത ത്വക്‌രോഗം ബാധിച്ചു രണ്ടാഴ്ചക്കിടെ അഞ്ച് പേർ മരിച്ച സംഭവത്തിൽ സ്വകാര്യ ലാബ് പരിശോധന ഫലം പുറത്ത്. മരിച്ച അന്തേവാസികളുടെ സ്രവങ്ങളില്‍ അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. എന്നാൽ എറണാകുളം മെഡിക്കൽ സംഘം നടത്തിയ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് അധികൃതർ. […]

Movies

കലാസംവിധായകൻ നിതിൻ ദേശായി സ്വന്തം സ്റ്റുഡിയോയിൽ മരിച്ച നിലയിൽ

പ്രശസ്ത കലാസംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായിയെ സ്റ്റുഡിയോയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ കർജാത്തിലുള്ള സ്വന്തം ഉടമസ്ഥതയിലുള്ള എൻ.ഡി സ്റ്റുഡിയോയിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നിരവധി മറാഠി, ഹിന്ദി സിനിമകൾക്കായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഹം ദിൽ ദേ ചുകേ സനം, […]