Keralam

മകനേയും കുടുംബത്തേയും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവം; രണ്ട് പേർ മരിച്ചു

തൃശ്ശൂര്‍: പിതാവ് മകനേയും കുടുംബത്തേയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിച്ചു. ചിറക്കോട് സ്വദേശി ജോജി (40) മകന്‍ ടെണ്ടുല്‍ക്കർ(12) എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ജോജിയുടെ ഭാര്യ ലിജി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പൊള്ളലേറ്റ കുടുംബം എറണാകുളം […]

Health

എറണാകുളത്ത് അജ്ഞാത ത്വക്‌രോഗം ബാധിച്ച് 5പേര്‍ മരിച്ച സംഭവം: സ്വകാര്യ ലാബ് പരിശോധന ഫലം പുറത്ത്

എറണാകുളം മൂവാറ്റുപുഴ നഗരത്തിലെ നഗരസഭാ വയോജന കേന്ദ്രത്തിൽ അജ്ഞാത ത്വക്‌രോഗം ബാധിച്ചു രണ്ടാഴ്ചക്കിടെ അഞ്ച് പേർ മരിച്ച സംഭവത്തിൽ സ്വകാര്യ ലാബ് പരിശോധന ഫലം പുറത്ത്. മരിച്ച അന്തേവാസികളുടെ സ്രവങ്ങളില്‍ അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. എന്നാൽ എറണാകുളം മെഡിക്കൽ സംഘം നടത്തിയ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് അധികൃതർ. […]

Movies

കലാസംവിധായകൻ നിതിൻ ദേശായി സ്വന്തം സ്റ്റുഡിയോയിൽ മരിച്ച നിലയിൽ

പ്രശസ്ത കലാസംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായിയെ സ്റ്റുഡിയോയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ കർജാത്തിലുള്ള സ്വന്തം ഉടമസ്ഥതയിലുള്ള എൻ.ഡി സ്റ്റുഡിയോയിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നിരവധി മറാഠി, ഹിന്ദി സിനിമകൾക്കായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഹം ദിൽ ദേ ചുകേ സനം, […]

Keralam

പൊലീസ് കസ്റ്റഡിയില്‍ മരിച്ച യുവാവിന് മര്‍ദ്ദനമേറ്റിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മലപ്പുറം: മലപ്പുറം താനൂരില്‍ ലഹരിമരുന്ന് കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരിച്ച യുവാവിന് മര്‍ദ്ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. താമിര്‍ ജിഫ്രിയുടെ പുറത്ത് മര്‍ദ്ദനമേറ്റ പാടുകളുണ്ട്. ആമാശയത്തില്‍ ക്രിസ്റ്റല്‍ അടങ്ങിയ പ്ലാസ്റ്റിക് കവറുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ രാസ പരിശോധനാഫലം പുറത്തുവന്ന […]

World

പീ-വീ ഹെർമൻ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ഹോളിവുഡ് നടൻ പോൾ റൂബൻസ് അന്തരിച്ചു

ന്യൂയോർക്: പീ-വീ ഹെർമൻ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ഹോളിവുഡ് നടൻ പോൾ റൂബൻസ് (70) അന്തരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. ഏറെ നാളുകളായി കാൻസർ രോഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. 1970-കളിൽ ലോസ് ഏഞ്ചൽസിലെ ഗ്രൗണ്ട്ലിംഗ്സിലെ കോമഡി ട്രൂപ്പിൽ ഹാസ്യനടനായാണ് റൂബൻസിന്റെ കലാജീവിതം ആരംഭിച്ചത്. ആ ട്രൂപ്പിൽ വെച്ചാണ് […]

No Picture
District News

കോട്ടയത്ത് മരം മുറിച്ചു മാറ്റുന്നതിനിടെ വീടിനു മുകളിലേക്കു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം: മരം മുറിച്ചു മാറ്റുന്നതിനിടെ വീടിനു മുകളിലേക്കു വീണ്, വാതിൽപ്പടിയിലിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധു ഉൾപ്പെടെ രണ്ടു സ്ത്രീകൾക്കു പരുക്കേറ്റു. പള്ളം മലേപ്പറമ്പിൽ പരേതനായ ബാബുവിന്റെ ഭാര്യ മേരിക്കുട്ടി (49) ആണു മരിച്ചത്. മേരിക്കുട്ടിയുടെ ബന്ധുവായ ഷേർലി, ഇവരുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സ്മിത എന്നിവർക്കാണ് പരുക്കേറ്റത്. […]

No Picture
Keralam

ജനല്‍ കര്‍ട്ടനായി ഇട്ടിരുന്ന ഷാള്‍ കഴുത്തില്‍ കുരുങ്ങി; പതിനൊന്നുക്കാരന് ദാരുണാന്ത്യം

ജനല്‍ കര്‍ട്ടനായി ഇട്ടിരുന്ന ഷാള്‍ കഴുത്തില്‍ കുരുങ്ങി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. അങ്കമാലി കറുകുറ്റി എടക്കുന്ന് കമ്പിവളപ്പ് ആമ്പലശേരിവീട്ടില്‍ അനീഷിന്റെയും സുനിയുടെയും മകന്‍ ദേവവര്‍ദ്ധനാണ് (11) മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. പാലിശ്ശേരി ഗവ. ഹൈസ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ദേവവര്‍ദ്ധന്‍. തുണി അലക്കുകയായിരുന്ന സുനി […]

No Picture
World

ചാര്‍ളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ ചാപ്ലിന്‍ അന്തരിച്ചു

വിഖ്യാത നടൻ ചാർളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈൻ (74) അന്തരിച്ചു. ചാര്‍ളി ചാപ്ലിന്റെ എട്ട് മക്കളില്‍ മൂന്നാമത്തെയാളാണ് ജോസഫൈൻ. 1949 മാർച്ച് 28ന് കലിഫോർണിയയിലെ സാന്റാ മോണിക്കയിലായിരുന്നു ജോസഫൈൻ ചാപ്ലിന്റെ ജനനം. പിതാവിനൊപ്പം 1952ൽ ലൈംലൈറ്റ് എന്ന ചിത്രത്തിലൂടെയാണ് ജോസഫൈൻ അഭിനയ രംഗത്തേക്കു പ്രവേശിക്കുന്നത്. പീയര്‍ പവോലോ […]

Local

കോട്ടയത്ത് ലോറിയിലെ കയർ കാലിൽ കുരുങ്ങി കാൽനട യാത്രികന് ദാരുണാന്ത്യം

പച്ചക്കറി ലോറിയിൽ നിന്ന് റോഡിലേക്ക് വീണ കയർ ദേഹത്ത് കുരുങ്ങി കാൽനട യാത്രികന് ദാരുണാന്ത്യം. കോട്ടയത്ത് നീലിമംഗലം പാലത്തിന് സമീപം പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. സംക്രാന്തിയിലെ തോംസൺ ഡ്രൈ ക്ലീൻ കടയിലെ ജീവനക്കാരൻ കട്ടപ്പന സ്വദേശി മുരളി (55) യാണ് മരിച്ചത്. ഒരു കാൽ അറ്റുപോയ നിലയിലാണ് […]

Keralam

50 മണിക്കൂർ നീണ്ട ദൗത്യം; കിണറ്റിൽ അകപ്പെട്ട മഹാരാജന്റെ മൃതദേഹം പുറത്തെടുത്തു

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ കിണറ്റിൽ അകപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു. ശനിയാഴ്ച്ച രാവിലെ 9.30 ഓടെ മണ്ണിടിഞ്ഞ് കിണറ്റിനുള്ളിൽ അകപ്പെട്ട തമിഴ്നാട് സ്വദേശി മഹാരാജിനെ പുറത്തെടുക്കുന്നത് മൂന്നാം ദിവസമാണ്. ആലപ്പുഴയിൽ നിന്നെത്തിയ ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘം അർദ്ധരാത്രിയോടെ അപകടസ്ഥലത്ത് എത്തിയിരുന്നു. 90 അടിയോളം താഴ്ചയുള്ള കിണറില്‍ 20 […]