India

സംസ്ഥാന ബജറ്റിന്റെ ലോഗോയില്‍ രൂപയുടെ ചിഹ്നം വെട്ടി തമിഴ്‌നാട് സര്‍ക്കാര്‍

സംസ്ഥാന ബജറ്റിന്റെ ലോഗോയില്‍ രൂപയുടെ ചിഹ്നം വെട്ടി തമിഴ്‌നാട് സര്‍ക്കാര്‍. ‘₹’ ചിഹ്നം മാറ്റി പകരം തമിഴ് ചിഹ്നമായ ‘രു’ ചേര്‍ക്കുകയായിരുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എക്‌സിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് വ്യത്യാസം വ്യക്തമാകുന്നത്. ഭാഷാപ്പോര് നിലനില്‍ക്കേയാണ് സര്‍ക്കാര്‍ നീക്കം. നാളെയാണ് സംസ്ഥാന ബജറ്റ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ […]

India

വിജയ്ക്ക് വൈ കാറ്റഗറി സുരക്ഷ അനുവദിച്ച് ആഭ്യന്തര മന്ത്രാലയം; തമിഴ്നാട് സർക്കാരിനെ വിമർശിച്ച് അണ്ണാമലൈ

തമിഴ്‌നാട്ടിലെ തമിഴക വെട്രി കഴകം (ടിവികെ) മേധാവിയും നടനുമായ വിജയ്ക്ക് ‘വൈ’ കാറ്റഗറി സുരക്ഷ അനുവദിച്ച് ആഭ്യന്തര മന്ത്രാലയം. ഇന്റലിജൻസ് ബ്യൂറോയുടെ ആഭ്യന്തര സുരക്ഷാ ഓഡിറ്റിന് ശേഷമാണ് സുരക്ഷ നൽകിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഫെബ്രുവരി 13 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ, ‘വൈ’ സുരക്ഷാ കവറേജ് […]

India

കമൽഹാസൻ രാജ്യസഭയിലേക്ക് ; ഡിഎംകെ മന്ത്രി ശേഖർബാബു ചർച്ച നടത്തി

മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ രാജ്യസഭയിലേക്ക്. ജൂലൈയിൽ ഒഴിവുവരുന്ന ആറ് രാജ്യസഭ സീറ്റുകളിൽ ഒന്നു മക്കൾ നീതി മയ്യത്തിന് നൽകുമെന്ന് അറിയിച്ചതായാണ് സൂചന. എം.കെ.സ്റ്റാലിന്റെ നിർദ്ദേശപ്രകാരമാണ് മന്ത്രി ശേഖർബാബു കമലിനെ കണ്ടത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ കമൽഹാസൻ രാജ്യസഭയിലേക്ക് എത്തുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. മക്കൾ […]

India

ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ ഡിഎംകെ മത്സരിക്കും; കോൺഗ്രസിൽ നിന്ന് സീറ്റ് ഏറ്റെടുത്തു

തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ ഡിഎംകെ മത്സരിക്കും. കോൺഗ്രസിൽ നിന്ന് ഡിഎംകെ സീറ്റ്‌ ഏറ്റെടുത്തു. എം കെ സ്റ്റാലിൻ അഭ്യർത്ഥിച്ചത് കൊണ്ടാണ് സീറ്റ് വീട്ടുനൽകുന്നതെന്ന് കോൺഗ്രസ്‌ പ്രസിഡന്റ്‌ സെൽവപെരുന്തഗെ പറഞ്ഞു.മണ്ഡലത്തിലെ ഡിഎംകെ നേതാക്കൾ സ്റ്റാലിനെ കണ്ട് സീറ്റ്‌ ഡിഎംകെ സീറ്റ്‌ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മണ്ഡലത്തിൽ പ്രമുഖസ്ഥാനാർഥികൾ […]

Keralam

‘അനവർ നടത്തിയത് അക്രമം, പൊതു മുതൽ നശിപ്പിച്ചാൽ പോലീസ് നടപടി എടുക്കും’; എ.കെ ശശീന്ദ്രൻ

ഡിഎംകെയുടെ നേതൃത്വത്തിൽ അതിക്രമം നടത്തിയതിനെ തുടർന്നാണ് പിവി അൻവർ എംഎൽഎയെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രി എകെ ശശീന്ദ്രൻ. പൊതുമുതൽ നശിപ്പിക്കാനാണ് പിവി അൻവർ നേതൃത്വം നൽകിയത്. പിവി അൻവർ ആവർത്തിച്ചു പ്രകോപനം ഉണ്ടാക്കുന്നുവെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. അൻവർ നടത്തിയത് അക്രമമാണ്. പ്രതിഷേധത്തിന്റെ പേരിൽ അക്രമം നടത്തി. […]

Keralam

ഡിഎംകെ ലയനം നടപ്പായില്ല; പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്, നിര്‍ണായക ചര്‍ച്ചകള്‍ ഡല്‍ഹിയില്‍

ദ്രാവിഡ മുന്നേറ്റ കഴകത്തിലേക്ക് പോകാനുള്ള ആഗ്രഹം വെറും ദിവാസ്വപ്നമായി നിലനില്‍ക്കെ മറ്റൊരു അപ്രതീക്ഷിത നീക്കവുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. മമത ബാനര്‍ജിയുടെ കൈപിടിച്ച് പശ്ചിമ ബംഗാള്‍ വഴി കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും അതുവഴി തനിക്കും കളം പിടിക്കാന്‍ പറ്റുമോയെന്ന് പയറ്റാനൊരുങ്ങുകയാണ് അന്‍വര്‍. ഇതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ […]

India

‘200 സീറ്റ് ലക്ഷ്യം; 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് വിജയം ഉറപ്പ്’; എം കെ സ്റ്റാലിൻ

തമിഴക വെട്രിക് കഴകത്തിന്റെ ആദ്യ സമ്മേളനത്തെ ഗൗരവത്തിലെടുത്ത് ഡിഎംകെ. അധികാരത്തുടർച്ചയുണ്ടാകുമെന്നും 200 സീറ്റാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നിയോജകമണ്ഡലം ഭാരവാഹികളുടെ യോഗത്തിൽ ആണ് സ്റ്റാലിന്റെ പ്രതികരണം. മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനും സ്റ്റാലിൻ നിർദേശം നൽകി. മുഴുവൻ മണ്ഡലം ഭാരവാഹികളും പങ്കെടുത്ത യോഗത്തിൽ, അധികാരത്തുടർച്ചയുണ്ടാകുമെന്ന ആത്മവിശ്വാസം പകർന്നു […]

Keralam

‘പതിനഞ്ചാമത് ജില്ല വരണം; ജാതി സെൻസസ് നടത്തണം, പ്രവാസി വോട്ടവകാശം’; നയം വ്യക്തമാക്കി അൻവറിന്റെ ഡിഎംകെ

നയം വ്യക്തമാക്കി പിവി അൻവർ രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്മെൻറ് ഓഫ് കേരള. മഞ്ചേരിയിൽ വിളിച്ച് ചേർത്ത നയപ്രഖ്യാപന ചടങ്ങിലാണ് ഡിഎംകെയുടെ നയം വ്യക്തമാക്കിയത്. മുസ്ലിം ലീഗ് എറണാകുളം മുൻ ജില്ലാ പ്രസിഡന്റ് ഹംസ പറക്കാട്ടിൽ വേദിയിലെത്തി. മാപ്പിള കലാ അക്കാദമി സംസ്ഥാന വൈസ് പ്രസിഡന്റ് ഫസൽ കൊടുവള്ളിയാണ് ഡിഎംകെയും […]

Keralam

എന്‍സിപി പ്രാദേശിക നേതാക്കള്‍ പാര്‍ട്ടിവിട്ടു, അന്‍വറിനൊപ്പം ചേരും

മലപ്പുറം: മഞ്ചേരിയില്‍ പാര്‍ട്ടി രൂപീകരണം പ്രഖ്യാപിക്കാനിരിക്കെ അന്‍വറിനൊപ്പം ചേരാന്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ളവരും. മലപ്പുറത്തെ എന്‍സിപി പ്രാദേശിക നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ച് പിവി അന്‍വറിന്റെ പുതിയ പാര്‍ട്ടിയിലേക്ക് ചേരുമെന്ന് അറിയിച്ചു. എന്‍സിപിയുടെ യുവജന വിഭാഗം മുന്‍ ജില്ലാ പ്രസിഡണ്ട് ഷുഹൈബ് എടവണ്ണ, എറനാട് നിയോജക മണ്ഡലം […]

Keralam

പി വി അൻവർ DMKയിലേക്ക്?, നേതാക്കളുമായി ചെന്നൈയില്‍ കൂടിക്കാഴ്ച

പി വി അൻവർ DMK മുന്നനിലയിലേക്ക്. ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെത്തിയ പി വി അൻവർ ഡിഎംകെ നേതാക്കളുമായി കൂടികാഴ്ച നടത്തി. രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് പി വി അൻവർ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു മതേതര പാർട്ടിയായിരിക്കും പുതിയ പാർട്ടി […]