Keralam

വളര്‍ത്തുമൃഗങ്ങളെ വഴിയില്‍ ഉപേക്ഷിച്ചാല്‍ ജയിലിലാകും, നിയമ ഭേദഗതിക്ക് സര്‍ക്കാര്‍

തിരുവനന്തപുരം: ഇനി വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നവര്‍ക്ക് വലിയ വിലകൊടുക്കേണ്ടി വരും. വളര്‍ത്തുനായകളെ തെരുവില്‍ ഉപേക്ഷിക്കുന്നത് തടയാന്‍ തദ്ദേശ സ്വയംഭരണ വകുപ്പും സംസ്ഥാന മൃഗക്ഷേമ ബോര്‍ഡും നീക്കങ്ങള്‍ തുടങ്ങി. തെരുവ് നായ്ക്കളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനായി കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതു നടപ്പാക്കുന്നതിന്‍റെ ഭാഗമാണ് സര്‍ക്കാര്‍ നടപടി. […]

Health

പേവിഷബാധ: ലോകത്ത് ഓരോ പത്തുമിനിട്ടിലും ഒരാള്‍ മരിക്കുന്നു; ശ്രദ്ധിക്കേണ്ടതെന്തൊക്കെ?

പേവിഷബാധയേറ്റ് ഓരോ പത്തു മിനിറ്റിലും ലോകത്ത് ഒരാള്‍ മരിക്കുന്നെന്ന് ലോകാരോഗ്യസംഘടന പറയുന്നു. മാരകമായ ജന്തുജന്യരോഗമാണ് റാബീസ് വൈറസുണ്ടാക്കുന്ന പേവിഷബാധ. പേവിഷബാധമൂലം പ്രതിവര്‍ഷം 55,000 – 60,000 വരെ മരണങ്ങളാണ് ലോകത്താകമാനം സംഭവിക്കുന്നത്. ഇതില്‍ മൂന്നിലൊന്നും ഇന്ത്യയിലാണ്. മരിക്കുന്നതില്‍ പത്തില്‍ നാലുപേരും 15 വയസില്‍ താഴെയുള്ള കുട്ടികളാണെന്നാണ് ലോകാരോഗ്യസംഘടനയുടെ നിരീക്ഷണം. […]