World

അമേരിക്കൻ ഐടി കമ്പനികളിൽ നിന്ന് ഇന്ത്യൻ കമ്പനികളിലേക്കുള്ള ഔട്ട്സോഴ്സിങ് നിർത്താൻ ട്രംപിന്റെ നീക്കം

ഇന്ത്യൻ ഐടി മേഖലയ്ക്കെതിരായ നടപടിക്ക് പദ്ധതിയിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ ഐടി കമ്പനികളിൽ നിന്ന് ഇന്ത്യൻ കമ്പനികളിലേക്കുള്ള ഔട്ട്സോഴ്സിങ് നിർത്തലാക്കിയേക്കും. തീരുമാനം വന്നാൽ ഇന്ത്യൻ ഐടി മേഖലയിൽ വൻ തൊഴിൽ നഷ്ടമുണ്ടായേക്കും. ഇന്ത്യയിലേക്കുള്ള ഐടി ഔട്ട്‌സോഴ്‌സിങ് തടയാൻ ശ്രമിക്കുന്നതായി യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റായ ലോറ ലൂമർ […]

India

‘ഇന്ത്യ ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യം’; അമേരിക്കയുടെ അമിത ചുങ്കപ്പിരിവിനെ വീണ്ടും ന്യായീകരിച്ച് ട്രംപ്

ഇന്ത്യയ്ക്കുമേല്‍ അധിക തീരുവ ചുമത്തിയ നടപടിയെ വീണ്ടും ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡൻ്റ്  ഡോണള്‍ഡ് ട്രംപ്. ഇന്ത്യ ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണെന്നും അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ കഴിയുന്നില്ലെന്നും ട്രംപ് ആരോപിച്ചു.  തീരുവ യുദ്ധത്തില്‍ ഇരുരാജ്യങ്ങള്‍ തമ്മിലെ ബന്ധം പിന്നോട്ടു പോകുമ്പോഴാണ് ട്രംപിൻ്റെ പുതിയ വിമര്‍ശനം. ലോകത്തിലെ […]

World

‘ചൈനയെ തടയാൻ ആർക്കും കഴിയില്ല, ഭീഷണികൾക്ക് വഴങ്ങില്ല’; ട്രംപിന് പരോക്ഷമുന്നറിയിപ്പുമായി ഷിജിൻ പിങ്

അമേരിക്കൻ പ്രസിഡൻ്റിന് പരോക്ഷമുന്നറിയിപ്പുമായി ചൈനീസ് പ്രസിഡൻ്റ് ഷിജിൻ പിങ്. ചൈനയെ തടയാൻ ആർക്കും കഴിയില്ലെന്നും ഭീഷണികൾക്ക് വഴങ്ങില്ലെന്നും ഷിജിൻ പിങ്. ബീജിങ്ങിലെ വിക്ടറിദിന പരേഡിൽ ചൈനീസ് പ്രസിഡൻ്റിനൊപ്പം വ്ളാഡിമിർ പുടിനും കിം ജോങ് ഉന്നും പങ്കെെടുത്തു. രാജ്യം കരുത്തോടെ മുന്നോട്ട് പോകുമെന്ന് പരേഡിൽ പങ്കെടുത്ത് ഷിജിൻപിങ് പറഞ്ഞു. ചൈനീസ് […]

World

ട്രംപിന് തിരിച്ചടി; പ്രസിഡന്റ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവകള്‍ മിക്കതും നിയമവിരുദ്ധമെന്ന് അമേരിക്കന്‍ അപ്പീല്‍ കോടതി

ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവകള്‍ മിക്കതും നിയമവിരുദ്ധമാണെന്ന് അമേരിക്കന്‍ അപ്പീല്‍ കോടതി. അടിയന്തര സാമ്പത്തിക സാഹചര്യത്തിലാണ് താരിഫുകള്‍ പ്രഖ്യാപിച്ചതെന്ന ട്രംപിൻ്റെ വാദം കോടതി തള്ളി. ഒക്ടോബര്‍ 14നുള്ളില്‍ സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കാം. അതുവരെ വിധി പ്രാബല്യത്തില്‍ വരില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം കോടതി നിരീക്ഷണം തള്ളി […]

India

‘അമേരിക്കയുടെ അധിക തീരുവ; തിരുപ്പൂരിലെ തുണി വ്യവസായത്തെ സാരമായി ബാധിക്കുന്നു, 3000 കോടിയുടെ വിപണി നഷ്ടമുണ്ടാകും’; എം കെ സ്റ്റാലിൻ

അമേരിക്കയുടെ അധിക തീരുവ തമിഴ്നാട്ടിലെ വ്യവസായത്തെ സാരമായി ബാധിക്കുന്നുവെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തിരുപ്പൂരിലെ തുണി വ്യവസായത്തെ യുഎസ് തീരുമാനം സാരമായി ബാധിക്കും. 3000 കോടിയുടെ വിപണി നഷ്ടമുണ്ടാകും. വലിയ അളവിൽ തൊഴിൽ നഷ്ടമുണ്ടാകും. സർക്കാർ വ്യവസായികൾക്കും തൊഴിലാളികൾക്കും ഉടൻ സഹായം നൽകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ […]

India

അമേരിക്കയുടെ അധികതീരുവ പ്രാബല്യത്തിൽ‌; ട്രംപിന്റെ ഫോൺ കോൾ നിരസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ ഫോൺ കോളിന് മറുപടി നൽകാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളുമായി വ്യാപാരതർക്കം വർധിച്ചു വരുന്നതിനിടെ നരേന്ദ്രമോദി കോളുകൾ നിരസിച്ചതായി ജർമൻ പത്രം റിപ്പോർട്ട് ചെയ്തു. നാല് തവണ ട്രംപ് വിളിച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോൺ കോളിനോട് പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്. ഇന്ത്യയും പാകിസ്താനുമായുള്ള ആണവയുദ്ധം […]

World

ബിസിനസ് വഞ്ചനാ കേസ്: ഡോണള്‍ഡ് ട്രംപിന് മേല്‍ പിഴ ചുമത്തിയ വിധി റദ്ദാക്കി ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി

ബിസിനസ് വഞ്ചനാ കേസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മേല്‍ പിഴ ചുമത്തിയ വിധി റദ്ദാക്കി ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി. സ്വത്തുക്കളുടെ മൂല്യം പെരുപ്പിച്ച് കാണിച്ചതിന് ട്രംപിനും രണ്ട് മക്കള്‍ക്കുമെതിരെ കീഴ്‌ക്കോടതി 500 ദശലക്ഷം ഡോളറാണ് ചുമത്തിയിരുന്നത്. ഡോണള്‍ഡ് ട്രംപ് തന്റെ സമ്പത്ത് പെരുപ്പിച്ച് കാണിച്ചുവെന്ന് ആരോപിച്ച് ന്യൂയോര്‍ക്ക് […]

India

‘ലോകത്ത് ഭീകരവാദവും സ്വേച്ഛാധിപത്യവും പ്രോത്സാഹിപ്പിക്കുന്നത് അമേരിക്ക’; ട്രംപിനെതിരെ RSS മുഖപത്രം

ലോകത്ത് ഭീകരവാദവും സ്വേച്ഛാധിപത്യവും പ്രോത്സാഹിപ്പിക്കുന്നത് അമേരിക്ക എന്ന് RSS മുഖപത്രം ഓർഗനൈസർ. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മിശിഹ എന്ന വ്യാജേന, അമേരിക്ക ലോകത്ത് ഭീകരതയെയും സ്വേച്ഛാധിപത്യത്തെയും പ്രോത്സാഹിപ്പിക്കുകയാണ്. അധിക തീരുവയിലൂടെ ഇന്ത്യയെ അടിച്ചമർത്താനാണ് ട്രംപ് ശ്രമിച്ചതെന്നും ഓർഗനൈസർ ചൂണ്ടിക്കാട്ടി. വ്യാപാര യുദ്ധങ്ങളും താരിഫുകളും മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ ദുർബലപ്പെടുത്തുന്നതിനുമുള്ള പുതിയ […]

India

‘ഒരിഞ്ച് നല്‍കിയാല്‍, ഒരു മൈല്‍ പിടിച്ചെടുക്കും’; യുഎസ് തീരുവയില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ചൈന

ന്യൂഡല്‍ഹി: താരിഫ് നിരക്കില്‍ ഇന്ത്യയോട് നിലപാട് കടുപ്പിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പരിഹസിച്ച് ചൈന. ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ഷു ഫെയ്ഹോങ് ആണ് ട്രംപിന്റെ നിലപാടിനെതിരെ രംഗത്തെത്തിയത്. ‘ഭീഷണിപ്പെടുത്തുന്നവർക്ക് ഒരു ഇഞ്ച് കൊടുത്താല്‍ അയാള്‍ ഒരു മൈല്‍ പിടിച്ചെടുക്കും’ എന്ന എക്‌സ് കുറിപ്പിലാണ് ചൈനീസ് അംബാസഡര്‍ വിഷയത്തില്‍ […]

Keralam

‘അമേരിക്ക തീരുവ വർധിപ്പിച്ചതിൽ പ്രതിഷേധം നടത്തും, ഇന്നും നാളെയും ട്രംപിൻ്റെ കോലം കത്തിച്ച് പ്രതിഷേധിക്കും’: എം.വി. ഗോവിന്ദൻ

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അൻപത് ശതമാനം തീരുവ ചുമത്തിയ അമേരിക്കൻ ഡൊണാൾഡ് ട്രംപിന്റെ നടപടിയിൽ സിപിഐഎം പ്രതിഷേധിക്കും. ഇന്നും നാളെയും പ്രാദേശിക അടിസ്ഥാനത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. ട്രംപിൻ്റെ കോലം കത്തിച്ച് പ്രതിഷേധിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. അമേരിക്ക തീരുവ വർധിപ്പിച്ചത് കേരളത്തിന് വലിയ ആഘാതം […]