World

‘ഗൾഫിലുള്ളത് മികച്ച ഭരണാധികാരികൾ, ഖത്തറുമായുള്ള ബന്ധം ആർക്കും തകർക്കാൻ കഴിയില്ല’; ഡോണൾഡ് ട്രംപ്

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി മഹാനായ നേതാവും അൽഭുതമുളവാക്കുന്ന മനുഷ്യനുമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ന് ദോഹയിൽ ചേർന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘ഖത്തർ അമീറിനോട് എനിക്ക് വലിയ ബഹുമാനമുണ്ട്. അദ്ദേഹം ഒരു അത്ഭുതകരമായ മനുഷ്യനും മികച്ച നേതാവുമാണ്. ഈ […]

India

‘ഉയർന്ന താരിഫ്, ഐഫോണുകൾ ഇന്ത്യയിൽ നിർമിക്കരുത്’; ആപ്പിൾ സിഇഒ ടിം കുക്കിനോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ഐഫോണുകൾ ഇന്ത്യയിൽ നിർമിക്കരുതെന്ന് ആപ്പിൾ സിഇഒ ടിം കുക്കിനോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉയർന്ന താരിഫുകൾ ചൂണ്ടിക്കാട്ടിയും ഇന്ത്യയ്ക്ക് സ്വന്തമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ ആവശ്യം. പകരം ആപ്പിൾ യുഎസ് വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ട്രംപ് നിർദേശിച്ചു. ഐ ഫോണുകളുടെ പ്രധാന […]

World

ജോര്‍ജ് ബുഷിന് ശേഷം ഖത്തര്‍ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ്

ജോര്‍ജ് ഡബ്‌ള്യു ബുഷിന് ശേഷം പ്രസിഡന്റ് പദവിയിലിരിക്കെ ഖത്തര്‍ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ്.2003 ജൂണ്‍ 4-5 തീയതികളില്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു. ബുഷ് ഖത്തറില്‍ ചരിത്ര സന്ദര്‍ശനം നടത്തിയിരുന്നു. ഈ യാത്രയില്‍ അദ്ദേഹം അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുമായി കൂടിക്കാഴ്ച നടത്തുകയും […]

India

ഇന്ത്യാ-പാക് വെടിനിര്‍ത്തല്‍ ധാരണ: മധ്യസ്ഥത വഹിച്ചെന്ന ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി ഇന്ത്യ

ഇന്ത്യാ-പാക് വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി ഇന്ത്യ. വെടിനിര്‍ത്തലില്‍ മധ്യസ്ഥ ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും ഓപ്പറേഷന്‍ സിന്ദൂറില്‍ അമേരിക്കയുമായി ചര്‍ച്ച നടത്തിയെങ്കിലും വ്യാപാരം ഉള്‍പ്പെടെ വിഷയമായില്ലെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെടിനിര്‍ത്തലിന് ആദ്യം സമീപിച്ചത് പാകിസ്താന്‍ ആണെന്നും ഇന്ത്യ […]

World

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സൗദിയിൽ; വ്യാവസായിക-പ്രതിരോധ കരാറുകളിൽ ഒപ്പുവെയ്ക്കും

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സൗദിയിൽ. വ്യോമാതിർത്തിയിൽ സൗദി എയർഫോഴ്സ് വിമാനങ്ങളുടെ അകമ്പടി. സൗദിയുമായി വ്യാവസായിക-പ്രതിരോധ കരാറുകളിൽ ഒപ്പുവെയ്ക്കും. ഗൾഫ്– അമേരിക്ക ഉച്ചകോടിയിൽ പങ്കെടുക്കും. മൂന്ന് ദിവസത്തെ പര്യടനത്തിൽ ഖത്തറിലും യുഎഇയിലും സന്ദർശനം നടത്തും. അമേരിക്കൻ വ്യവസായങ്ങളിൽ അറബ് രാജ്യങ്ങളിൽ നിന്നും വലിയ നിക്ഷേപങ്ങൾ ഉറപ്പാക്കുകയെന്നതാണ് ട്രംപിന്റെ സന്ദർശനങ്ങളുടെ […]

Keralam

‘ട്രംപിന്റേത് അവഹേളനതുല്യമായ പരാമര്‍ശങ്ങള്‍, ചോദ്യങ്ങള്‍ക്ക് കേന്ദ്രം മറുപടി പറയണം; ജോൺ ബ്രിട്ടാസ് എം പി

1972 ലെ സിംല കരാറിന്റെ അന്തസത്തയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള പ്രചാരണങ്ങളും പ്രഖ്യാപനങ്ങളും ഒരു സ്വതന്ത്ര രാജ്യത്തിനും ഒരിക്കലും ദഹിക്കുന്നതല്ല. അവഹേളനത്തിന് തുല്യമായ പരാമർശങ്ങളാണ് അമേരിക്കൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് ജോൺ ബ്രിട്ടാസ് എം പി വ്യക്തമാക്കി. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ […]

India

വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്താനും സമ്മതിച്ചു: ഡൊണാള്‍ഡ് ട്രംപ്

വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്താനും സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സുപ്രധാന പ്രഖ്യാപനം. സമ്പൂര്‍ണവും അടിയന്തരവുമായ വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്താനും സമ്മതിച്ചെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. അമേരിക്ക ഇടപെട്ട് നടത്തിയ നയതന്ത്രചര്‍ച്ചകള്‍ക്കൊടുവിലാണ് ഇക്കാര്യത്തില്‍ ധാരണയായതെന്നും ട്രംപ് പ്രഖ്യാപിച്ചു. പ്രായോഗിതയും ബുദ്ധിശക്തിയും പ്രദര്‍ശിപ്പിച്ചതിന് ട്രംപ് […]

India

‘സംഘര്‍ഷം പരിഹരിക്കണം ‘; ഇന്ത്യയോടും പാകിസ്താനോടും ആവശ്യപ്പെട്ട് അമേരിക്ക

സംഘര്‍ഷം പരിഹരിക്കണമെന്ന് ഇന്ത്യയോടും പാകിസ്താനോടും ആവശ്യപ്പെട്ട് അമേരിക്ക. സ്റ്റേറ്റ് സെക്രട്ടറിയ മാര്‍ക്കോ റൂബിയോ കൂടി ഉള്‍പ്പെട്ടിട്ടുള്ള കാര്യമാണിതെന്നും പ്രശ്‌നം പരിഹരിക്കണമെന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന ലെവിറ്റ പറഞ്ഞു. ഇരു രാജ്യങ്ങളും പതിറ്റാണ്ടുകളായി ശത്രുതയിലാണെന്ന കാര്യം അദ്ദേഹം മനസിലാക്കുന്നു. ഇരുരാജ്യത്തിന്റെയും നേതാക്കളുമായി […]

Keralam

‘ലോകത്തിന്റെ പ്രസിഡന്റിനേപ്പോലെ ട്രംപ് പെരുമാറുന്നു, സാഹചര്യങ്ങൾ നിരീക്ഷിച്ച് പാർട്ടി നിലപാടെടുക്കും’; എം.എ. ബേബി

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ട്രംപ് പെരുമാറുന്നത് ലോകത്തിന്റെ പ്രസിഡന്റിനെ പോലെയാണ്. ഇതിനെതിരെ സിപിഐഎം പാർട്ടി നിലപാടെടുക്കുമെന്നും എംഎ ബേബി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിെടയാണ് ട്രംപിനെ കുറിച്ച് എം.എ ബേബി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിലല്ല പെരുമാറുന്നതെന്നുംഎം.എ […]

World

അമേരിക്കയുടെ പകരച്ചുങ്ക പ്രഖ്യാപനം; രണ്ടാം ദിനവും ഓഹരി വിപണിയില്‍ കനത്ത ഇടിവ്

ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിന്റെ രണ്ടാം ദിനവും അമേരിക്കയിലെ മൂന്ന് പ്രധാന ഓഹരി സൂചികകളിലും വൻ ഇടിവ്. ഡൗ ജോൺസ് 2231 പോയിന്റ് ഇടിഞ്ഞു. എസ് ആന്റ് പിയും നാസ്ഡാക്കും അഞ്ചു ശതമാനത്തിനുമേൽ ഇടിവാണ് രേഖപ്പെടുത്തിയത്. 2022-നുശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് നാസ്ഡാക്ക് നേരിട്ടത്. അമേരിക്കയുടെ തീരുവകൾക്കെതിരെ ചൈനയും […]