World

ചുമതല ഏറ്റയുടന്‍ നിര്‍ണായക ഉത്തരവുകള്‍; കാപിറ്റോള്‍ ഹില്‍ ആക്രമണക്കേസ് പ്രതികള്‍ക്കെല്ലാം മാപ്പ്, സുവര്‍ണകാലത്തിന്റെ തുടക്കമെന്ന് ട്രംപ്

ഇന്ന് മുതല്‍ അമേരിക്ക അഭിവൃദ്ധി പ്രാപിക്കുമെന്ന് പ്രസിഡന്റായി ചുമതലയേറ്റുള്ള ആദ്യപ്രസംഗത്തില്‍ ട്രംപ് പറഞ്ഞു. മെക്‌സിക്കോ അതിര്‍ത്തിയിലെ അനധികൃത കുടിയേറ്റം ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. യുഎസില്‍ ജനിച്ച ആര്‍ക്കും പൗരത്വം നല്‍കുന്ന ജന്മാവകാശ പൗരത്വം സംബന്ധിച്ച ഉത്തരവിലും അദ്ദേഹം ഒപ്പുവച്ചു.ദേശീയ സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ഞായറാഴ്ച യുഎസില്‍ പ്രവര്‍ത്തനം അവസാനിപ്പികാനിരുന്ന […]

World

ട്രംപിൻ്റെ രണ്ടാം വരവ്; അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു

47-ാമത് അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു. വാഷിങ്ടണ്ണിലെ യു എസ് ക്യാപിറ്റോളിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്‌സ് ഡോണൾഡ് ട്രംപിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. എഴുപത്തിയെട്ടുകാരൻ ഡോണൾഡ് ട്രംപിന് അമേരിക്കൻ പ്രസിഡന്‍റ് കസേരിൽ ഇത് രണ്ടാമൂഴം. 2017 മുതൽ 2021 വരെയായിരുന്നു ട്രംപിന്റെ […]

World

അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

2020 ലെ തിരഞ്ഞെടുപ്പ് പരാജയം സമ്മതിക്കാൻ വിസമ്മതിക്കുകയും നിരവധി ക്രിമിനൽ കേസുകൾ നേരിടുകയും ചെയ്ത ഒരു നേതാവിൻ്റെ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും അതിശയകരമായ തിരിച്ചുവരവുകളിൽ ഒന്നായി ഈ ദിവസം ചരിത്രത്തിൽ അടയാളപ്പെടുത്തും. ഡൊണാൾഡ് ട്രംപ് ഇന്ന് 47-ാമത് യുഎസ് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് എസ് ജയശങ്കർ ചടങ്ങിൽ […]

India

നിയുക്ത യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ സ്ഥാനാരോഹണം; ഇന്ത്യൻ പ്രതിനിധിയായി ഡോ.എസ് ജയശങ്കർ പങ്കെടുക്കും

യുഎസിൻ്റെ 47-ാമത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണൾഡ് ട്രംപിന്റെയും, വൈസ് പ്രസിഡൻ്റ് ജെഡി വാൻസിൻ്റെയും സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യൻ പ്രതിനിധിയായി വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ പങ്കെടുക്കും. സന്ദർശന വേളയിൽ ഇൻകമിംഗ് അഡ്മിനിസ്ട്രേഷൻ്റെ പ്രതിനിധികളുമായും, മറ്റ് വിശിഷ്ടാതിഥികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം […]

World

ഡൊണാള്‍ഡ് ട്രംപിന്റെ എഐ ഉപദേശകനായി ഇന്ത്യന്‍-അമേരിക്കന്‍ ശ്രീറാം കൃഷ്ണന്‍

ട്രംപായാലും ബൈഡനായാലും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ വംശജരുടെ സാന്നിധ്യം വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ ക്യാബിനറ്റിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സീനിയര്‍ വൈറ്റ് ഹൗസ് പോളിസി അഡൈ്വസറായി ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകനും വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുമായ ശ്രീറാം കൃഷ്ണന്‍ നിയമിതനായിരിക്കുന്നത്.അമേരിക്കന്‍ പ്രസിഡന്റിനോടൊപ്പം വൈസ് പ്രസിഡന്റും 15 എക്‌സിക്യൂട്ടീവ് ഡിപ്പാര്‍ട്ടുമെന്റ് തലവന്മാരും ഉള്‍പ്പെടുന്ന […]

World

അമേരിക്കയിൽ നിന്ന് യൂറോപ്പിലേക്കുള്ള എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ഇറക്കുമതി കൂട്ടണമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

അമേരിക്കയിൽ നിന്ന് യൂറോപ്പിലേക്കുള്ള എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ഇറക്കുമതി കൂട്ടണമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അനുസരിച്ചില്ലെങ്കിൽ അമേരിക്കയിലേക്കുള്ള യൂറോപ്യൻ സാധനങ്ങളുടെ ചുങ്കം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചർച്ചക്ക്‌ തയ്യാറെന്ന് യുറോപ്യൻ യൂണിയൻ അറിയിച്ചിട്ടുണ്ട്. ഇന്ധനവും എണ്ണയുമെല്ലാം അമേരിക്കയിൽ നിന്ന് വാങ്ങണമെന്നും അല്ലെങ്കിൽ ഉയർന്ന താരിഫുകൾ ഈടാക്കുമെന്നുമാണ് […]

World

‘ഇന്ത്യ ഭാരിച്ച നികുതി ചുമത്തിയാൽ അതേ നികുതി ഞങ്ങളും ചുമത്തും’; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഡോണാൾഡ് ട്രംപ്

അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ വലിയ നികുതി ചുമത്തിയാൽ അതേ നികുതി അമേരിക്ക ചുമത്തുമെന്ന് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയുമായുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള മാധ്യമപ്രവത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇന്ത്യയും ബ്രസീലും പോലുള്ള രാജ്യങ്ങൾ ചില അമേരിക്കൻ ഉൽപന്നങ്ങൾക്ക് വലിയ തീരുവ ചുമത്തുന്നു. ഇന്ത്യ ഞങ്ങളോട് 100 […]

Keralam

‘ഹമാസ് ബന്ദികളാക്കിയവരെ ജനുവരി 20-ന് മുൻപ് വിട്ടയക്കണം; കനത്ത വില നൽകേണ്ടി വരും’; ഡോണൾഡ് ട്രമ്പ്

ഹമാസ് ബന്ദികളാക്കിയവരെ ജനുവരി 20-ന് മുൻപ് വിട്ടയക്കണമെന്ന് നിയുക്ത യു എസ്‌ പ്രസിഡന്റ്‌ ഡോണൾഡ് ട്രമ്പ്. ഇല്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്നാണ് ഡോണൾഡ് ട്രമ്പിന്റെ മുന്നറിയിപ്പ്. താൻ അധികാരം ഏറ്റെടുക്കും മുമ്പ്‌ മുഴുവൻ ബന്ദികളെയും വിട്ടയക്കണമെന്നും ഡോണൾഡ് ട്രമ്പ്‌ അന്ത്യ ശാസന നൽകി. അമേരിക്ക ഇതുവരെ നടത്തിയ […]

Business

ഡോളറിന് പകരം പുതിയ കറന്‍സി സൃഷ്ടിച്ചാല്‍ നൂറ് ശതമാനം താരിഫ്; ഇന്ത്യ അടക്കമുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് ട്രംപിന്റെ ഭീഷണി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഡോളറിന് എതിരാളിയായി പുതിയ കറന്‍സി സൃഷ്ടിക്കാന്‍ ബ്രിക്‌സ് രാജ്യങ്ങള്‍ തയ്യാറായാല്‍ 100 ശതമാനം തീരുവ ചുമത്തുമെന്ന ഭീഷണിയുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘ബ്രിക്‌സ് രാജ്യങ്ങള്‍ ഡോളറില്‍ നിന്ന് മാറാന്‍ ശ്രമിക്കുകയാണെങ്കില്‍ നോക്കിനില്‍ക്കുന്നത് ഞങ്ങള്‍ അവസാനിപ്പിക്കും’- ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ബ്രസീല്‍, ഇന്ത്യ, റഷ്യ, […]

World

‘ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ഉദ്ദേശ്യമില്ല’; ബൈഡന്‍ ഭരണകൂടത്തിന് ഇറാന്റെ സന്ദേശം

ഡോണള്‍ഡ് ട്രംപിനെ കൊലപ്പെടുത്താനുള്ള പദ്ധതികള്‍ നിഷേധിച്ച് ജോ ബൈഡന്‍ ഭരണകൂടത്തിന് സന്ദേശം അയച്ച് ഇറാന്‍. ട്രംപിന്റെ ജീവനുവേണ്ടിയുള്ള ഏതൊരു ശ്രമവും ”യുദ്ധമായി” കണക്കാക്കുമെന്ന് ബൈഡന്‍ ഭരണകൂടം സെപ്റ്റംബറില്‍ ഇറാന് മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് ഈ സംഭവവികാസമുണ്ടായതെന്ന് ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വാഷിങ്ടണും ടെഹ്റാനും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ […]