ഡോ. വന്ദനാദാസ് കൊലക്കേസ്: വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി
ഡോക്ടര്‍ വന്ദനാദാസ് കൊലപാതക കേസില്‍ വിചാരണാ നടപടികള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം.കാലതാമസമില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് വിചാരണക്കോടതിക്കാണ് നിര്‍ദേശം നല്‍കിയത്. വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം, കേസിന്റെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച് റിപ്പോര്‍ട്ട് ഹൈക്കോടതി തേടിയിട്ടുണ്ട്. പ്രതി സന്ദീപിന്റെ ജാമ്യഹര്‍ജിയിലാണ് കോടതി നടപടി. ജാമ്യ ഹര്‍ജി 31ന് വീണ്ടും പരിഗണിക്കും. […]
