
Keralam
മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. പാലക്കാട് പൂളക്കാട് സ്വദേശി നസീഫിൻ്റെ മക്കൾ മുഹമ്മദ് നിഹാൽ, ആദിൽ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് ഇരുവരും കുളിക്കാൻ ഇറങ്ങിയത്. പുലർച്ചെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് കുട്ടികള്‍ വീട്ടില്‍ നിന്നിറങ്ങിയത്. തിരികെ വീട്ടിലെത്താതായപ്പോള്‍ മൊബൈല്‍ ഫോണിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. […]