കുവൈത്തിൽ റെയ്ഡ്; 5 ലക്ഷം ക്യാപ്റ്റഗൺ ഗുളികകളും ആയുധങ്ങളും പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്നുകളും ആയുധങ്ങളും പിടികൂടി. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളാണ് അന്വേഷണത്തിനും നിരീക്ഷണത്തിനും ഒടുവിൽ ഇവ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂഷന്‍റെ അനുമതിയോടെ, സുരക്ഷാ ടീമുകൾ സാൽമിയ പ്രദേശത്ത് റെയ്ഡ് നടത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. […]
