Keralam

ഗണഗീതം ആർഎസ്എസ് ശാഖയിൽ പാടിയാൽ മതി; നീക്കം പ്രതിഷേധാർഹം,ഡിവൈഎഫ്ഐ

തപാൽ വകുപ്പ് തിരുവനന്തപുരം മേഖലാ ആസ്ഥാനത്ത് നാളെ സംഘടിപ്പിക്കുന്ന ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതംചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ. ദേശീയ ചിഹ്നങ്ങൾക്കും ഗീതങ്ങൾക്കും ബദലായി മത രാഷ്ട്ര ആശയങ്ങൾ കുത്തിനിറച്ച് വർഗീയമായി ജനങ്ങളെ വിഭജിക്കാനാണ് ആർഎസ്എസ് പരിശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങളെ പ്രതിരോധിച്ചാണ് ദേശീയ പ്രസ്ഥാനം […]

Keralam

ആനന്ദ് കെ തമ്പിയുടെ മരണം: സമഗ്ര അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ

ബിജെപി പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പിയുടെ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാന്‍ പ്രസിഡന്റ് വി. അനൂപ് എന്നിവര്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ ബിജെപി നേതാക്കളുടെ പേരെടുത്ത് പറഞ്ഞു കൊണ്ടും നിയമവിരുദ്ധമായ അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി പരാമര്‍ശിച്ചുമാണ് ആനന്ദിന്റെ ആത്മഹത്യകുറിപ്പെന്ന് ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടി. […]

Keralam

എസ്ഐആർ ധൃതിപിടിച്ച് നടത്താൻ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധവും അപലപനീയവുമെന്ന് എ എ റഹീം എംപി

എസ്ഐആർ ധൃതിപിടിച്ച് നടത്താൻ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധവും അപലപനീയവുമെന്ന് എ എ റഹീം എംപി. പൗരത്വവുമായി SIR ലിങ്ക് ചെയ്യുന്നു. സാർവത്രിക വോട്ടവകാശത്തിന് എതിരാണ്. ബി.ജെ.പി സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷൻ വഴി നടപ്പാക്കുന്ന SIR ഭരണഘടനാ വിരുദ്ധം. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ കേരളത്തിൽ എസ്.ഐ.ആർ കൊണ്ടുവരുന്നത് സംശയകരം. SIR […]

Keralam

അനന്തു അജിയുടെത് ആത്മഹത്യയല്ല ആർ.എസ്.എസ് നടത്തിയ കൊലപാതകമെന്ന് ഡിവൈഎഫ്ഐ

അനന്തു അജിയുടെത് ആത്മഹത്യയല്ല ആർ.എസ്.എസ് നടത്തിയ കൊലപാതകമെന്ന് ഡിവൈഎഫ്ഐ. ഇത്ര ഗൗരവതരമായ വിഷയത്തിൽ പ്രതികരിക്കാൻ ആർ.എസ്.എസ് സംസ്ഥാന – ദേശീയ നേതൃത്വം തയ്യാറായിട്ടില്ല. സർക്കാർ കുറ്റക്കാരെ അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരും. ശാഖകളിൽ ചെറുപ്രായത്തിൽ ക്രിമിനൽ വാസന ഉണ്ടാക്കുന്നു. ക്രിമിനലുകളെ വളർത്തുന്ന ഇടമാണ് ശാഖകളെന്നും വി കെ സനോജ് വ്യക്തമാക്കി. […]

Keralam

ചൂലുമായി വനിതാ പ്രവർത്തകർ തെരുവിൽ ഇറങ്ങും; പാലക്കാടെത്തിയ രാഹുലിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ബിജെപിയും ഡിവൈഎഫ്ഐയും

പാലക്കാട് എത്തിയ രാ​ഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ ബിജെപിയും ഡിവൈഎഫ്ഐയും. ചൂലുമായി വനിതാ പ്രവർത്തകർ തെരുവിൽ ഇറങ്ങുമെന്ന് ഡിവൈഎഫ്ഐ. സിപിഐഎം പ്രതിഷേധിക്കില്ലെന്ന് നേരത്തെ എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ശക്തമായ പ്രതിഷേധം നടത്തുമെന്നാണ് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം അറിയിക്കുന്നത്. പരിപാടികൾ നടക്കുന്നിടത്ത് ചൂലുമായി വനിതാ പ്രവർത്തകരെ എത്തിക്കാനാണ് […]

Keralam

കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം: സുരേഷ് ഗോപി എംപിയുടെ ഓഫീസിലേക്ക് DYFI മാർച്ച്

തൃശൂരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്. കന്യാസ്ത്രീമാരുടെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തിയത്. കന്യാസ്ത്രീമാരുടെ അറസ്റ്റിൽ മൗനം പാലിക്കുന്നു, കേന്ദ്രസർക്കാർ തന്നെ ന്യൂനപക്ഷ വേട്ട നടത്തുന്നുവെന്നാണ് ആരോപിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചു. […]

Keralam

പാദപൂജ വിവാദം; നൂറനാട് ബിജെപി പഞ്ചായത്ത് അംഗത്തിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ഡിവൈഎഫ്ഐ

പാദപൂജ വിവാദത്തിൽ ആലപ്പുഴ ബിജെപി പഞ്ചായത്ത് അംഗത്തിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. നൂറനാട് വിവേകാനന്ദ സ്കൂളിൽ പാദപൂജ നടത്തിയ അഡ്വ. കെ കെ അനൂപിനെതിരെയാണ് ഡിവൈഎഫ്‌ഐയുടെ പരാതി. അനൂപിനെ പഞ്ചായത്ത് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കണം. ഹിന്ദുത്വ അജണ്ടകൾ അടിച്ചേല്പിക്കാൻ ശ്രമിച്ചു. പഞ്ചായത്ത്‌ അംഗത്തിന്റെ നടപടി ഭരണഘടന മൂല്യങ്ങളെ […]

Keralam

‘കോഴിക്കോട് മെഡിക്കൽ കോളേജിൽ സന്ദർശന ഫീസ് വർദ്ധിപ്പിച്ചത് പിൻവലിക്കണം, ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തും’: ഡി.വൈ.എഫ്.ഐ

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശന ഫീസ് വർദ്ധിപ്പിച്ചതിനെതിരെ ഡി.വൈ.എഫ്.ഐ. ഇത് പിൻവലിക്കണം, ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു. സന്ദർശകരുടെ എണ്ണം നിയന്ത്രിക്കാൻ 50 രൂപ ഈടാക്കി സന്ദർശനം അനുവദിക്കാനാണ് തീരുമാനം. കേരളത്തിലെ ആതുര സേവന മേഖലയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതും ജില്ലയിലെ സാധാരണക്കാരായ […]

Keralam

കടയ്ക്കല്‍ ദേവീ ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനം: പങ്കില്ലെന്ന് ക്ഷേത്രോപദേശക സമിതി

കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിലെ സംഗീത പരിപാടിയില്‍ സിപിഐഎം, ഡിവൈ എഫ്‌ഐ പതാകകളുടെ പശ്ചാത്തലത്തില്‍ വിപ്ലവഗാനങ്ങള്‍ ആലപിച്ചതില്‍ പങ്കില്ലെന്ന മറുപടി നല്‍കി ക്ഷേത്രോപദേശക സമിതി. പരിപാടി സ്‌പോണ്‍സര്‍ ചെയ്യുന്നവരാണ് എല്‍ ഇ ഡി വാള്‍ ഉള്‍പ്പടെ ക്രമീകരിക്കുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയ മറുപടിയില്‍ ക്ഷേത്ര ഉപദേശക സമിതി […]

Keralam

മേശ തുടയ്ക്കുമ്പോൾ വെള്ളം വീണു; ഡിവൈഎഫ്ഐ നേതാക്കളും ഹോട്ടൽ ജീവനക്കാരും ഏറ്റുമുട്ടി

ആലപ്പുഴ ചേർത്തലയിലെ ഹോട്ടലിൽ ഡിവൈഎഫ്ഐ നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ സംഘർഷം. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ്, സിപിഐഎം മുൻ ലോക്കൽ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗത്തിൻ്റെ മകൻ എന്നിവരാണ് ജീവനക്കാരുമായി ഏറ്റുമുട്ടിയത്. മേശ തുടയ്ക്കുമ്പോൾ വെള്ളം വീണെന്ന് പറഞ്ഞ് ആദ്യം മുൻ ലോക്കൽ സെക്രട്ടറി ജോലിക്കാരനെ തല്ലുകയായിരുന്നു. പിന്നാലെ ജീവനക്കാർ […]