Keralam

‘ഞാൻ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും, മനസ്സിലിരിപ്പ് പാർട്ടിയിൽ പറയും’; ഇ.പി. ജയരാജൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ സ്ഥാനാർഥിയാകണോ എന്നത് പാർട്ടി തീരുമാനിക്കുമെന്ന് സിപിഐഎം നേതാവ് ഇ. പി. ജയരാജൻ. തന്റെ മനസ്സിലിരിപ്പ് പാർട്ടിയിൽ പറയും. സിറ്റിങ് എംഎൽഎമാർ മത്സരിക്കണം എന്ന് പറയുന്നതിൽ കാര്യമില്ലെന്നും ഇ. പി. ജയരാജൻ  പറഞ്ഞു. പരിചയസമ്പന്നത ഉള്ളവരും തോറ്റിട്ടുണ്ട്. പരിചയസമ്പന്നർ വേണമെന്ന് പറയുന്നതൊക്കെ കഴമ്പില്ലാത്ത വ്യാഖ്യാനമാണ്. മന്ത്രിമാർ […]

Keralam

‘മസാല ബോണ്ട്‌ സർക്കാർ പദ്ധതി ആണ്, ഇ ഡി നടപടി ഭരണ സ്ഥാപനത്തോടുള്ള കയ്യേറ്റം’: ഇ പി ജയരാജൻ

മസാല ബോണ്ട് കേസിലെ ഇഡി നടപടി, ഇ ഡി വാർത്താക്കുറിപ്പിറക്കാൻ പാടുള്ളതല്ലെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ. തീർത്തും തെറ്റായ നടപടി. എന്ത് അടിസ്ഥാനത്തിലാണ് വാർത്ത കുറിപ്പ് ഇറക്കുന്നത് ?. കിഫ്ബിക്കെതിരെ കേസെടുത്താൽ നിയമപരമായ നിലനിൽപ്പ് ഉണ്ടാകില്ല. സർക്കാരിനെ കളങ്കപ്പെടുത്താനുള്ള നീക്കം നടക്കുന്നു. ഇ ഡി അന്വേഷണത്തെ […]

Keralam

രാഹുലിനെ ന്യായീകരിക്കുന്ന നേതാക്കളുടെ വീട്ടിൽ ഭാര്യയും മക്കളും ഇല്ലേ?, മുകേഷിന്റേത് നാളുകൾക്ക് മുന്നേ നടന്ന സംഭവം; ഇ പി ജയരാജൻ

ഹീന കൃത്യത്തെ ന്യായീകരിക്കുന്നതിലൂടെ കോൺഗ്രസ് തകർന്നു കൊണ്ടിരിക്കുന്നുവെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ. തെറ്റിനെ അനുകൂലിക്കുന്ന ഒരു വിഭാഗം കോൺഗ്രസിൽ ഉണ്ട്. രാഹുലിനെ ന്യായീകരിക്കുന്ന നേതാക്കളുടെ വീട്ടിൽ ഭാര്യയും മക്കളും ഇല്ലേ?. വി ഡി സതീശൻ പറയുന്ന നിലപാട് അല്ല സുധാകരനും മറ്റുള്ളവരും സ്വീകരിക്കുന്നത്. സതീശൻ ഒറ്റപ്പെട്ടു […]

Keralam

‘അതിന് പകരം വീട്ടാനൊന്നും ഞാനില്ല’; ആത്മകഥ വിവാദത്തില്‍ ഡിസി ബുക്‌സിനെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കില്ലെന്ന് ഇ പി ജയരാജന്‍

ആത്മകഥ വിവാദത്തില്‍ ഡിസി ബുക്‌സിനെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കില്ലെന്ന് ഇ പി ജയരാജന്‍. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ഡി സി ബുക്‌സുമായി കരാറുണ്ടാക്കിയിരുന്നില്ലെന്നും അവരുടെ തെറ്റ് അവര്‍ അംഗീകരിച്ച പശ്ചാത്തലത്തിലാണ് നടപടികള്‍ സ്വീകരിക്കാത്തതെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. താനയച്ച വക്കീല്‍ നോട്ടീസിന് ഡി സി ബുക്‌സ് തെറ്റ് അംഗീകരിച്ചുകൊണ്ട് […]

Keralam

‘കേരള സർക്കാർ ഇന്ത്യൻ ജനതയ്ക്ക് പ്രതീക്ഷ, ഭരണ തുടർച്ച രാജ്യത്തിന്റെ പ്രതീക്ഷ’; ഇ പി ജയരാജൻ

സിപിഐഎം മധുര പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയനയ രൂപീകരണം കേരള ഭരണത്തിനു കരുത്തു പകരുമെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. കേരള സർക്കാർ ഇന്ത്യൻ ജനതയ്ക്ക് പ്രതീക്ഷയാണ്, ഭരണ തുടർച്ച രാജ്യത്തിന്റെ പ്രതീക്ഷയാണ്. സിപിഐഎം അടിത്തറ വിപുലീകരിക്കാൻ ആവശ്യമായ പരിശോധനയും തിരുത്തലും പാർട്ടി കോൺഗ്രസ് തീരുമാനിക്കുമെന്നും ഇ […]

Keralam

‘കേരളത്തിലേത് ആശ വർക്കർമാരുടെ താത്പര്യം സംരക്ഷിക്കാൻ ശ്രമിച്ച സർക്കാർ; സമരത്തിന് പിന്നിൽ ഗൂഢ- വർഗീയ- തീവ്രവാദ ശക്തികൾ’: ഇ പി ജയരാജൻ

ആശ വർക്കർ മാരുടെ താല്പര്യം സംരക്ഷിക്കാൻ ശ്രമിച്ച സർക്കാർ ആണ് കേരളത്തിലേതെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ. സമരത്തിന് പിന്നിൽ ഗൂഢ- വർഗീയ- തീവ്രവാദ ശക്തികളാണ്. ശരിയായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ഇത് പറയുന്നത്. നിങ്ങൾക്ക് അത് അന്വേഷിച്ചു നോക്കാം.കേരളത്തിൽ ആശാവർക്കർമാർ സമരം നടത്തേണ്ട സാഹചര്യമില്ല. ആശവർക്കർമാരുടെ […]

Keralam

‘ശശി തരൂരിന്റെ പ്രസ്താവന വസ്തുനിഷ്ഠമായ യാഥാര്‍ഥ്യം’; പിന്തുണച്ച് ഇ പി ജയരാജന്‍

ശശി തരൂരിന്റെ പ്രസ്താവന വസ്തുനിഷ്ഠമായ യാഥാര്‍ഥ്യമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. തരൂര്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച ഇപി വിഷയം യഥാര്‍ത്ഥത്തില്‍ വഷളാക്കിയത് കോണ്‍ഗ്രസിന്റെ ചില നേതാക്കള്‍ അല്ലേ എന്നും ചോദിച്ചു. യുഡിഎഫിന്റെ രാഷ്ട്രീയ നേതൃത്വത്തിന് ശരിയായ നിലയില്‍ പ്രശ്‌നങ്ങളെ കാണാനോ സമീപിക്കാനോ കഴിയുന്നില്ലെന്നും […]

Keralam

സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ഇ പി ജയരാജന് രൂക്ഷ വിമര്‍ശനം

സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ഇ പി ജയരാജന് രൂക്ഷ വിമര്‍ശനം. പ്രകാശ് ജാവദേക്കറെ കണ്ടതല്ല പ്രശ്‌നം, ദല്ലാള്‍ നന്ദകുമാറുമായി ഇ പി ജയരാജന് എന്തു ബന്ധമെന്ന് പ്രതിനിധികള്‍ ചോദിച്ചു. വിഷയം എന്തുകൊണ്ട് പാര്‍ട്ടി പരിശോധിക്കുന്നില്ലെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസം ഇന്ന് ആരംഭിക്കുകയാണ്. […]

Keralam

ആത്മകഥ വിവാദം രാഷ്ട്രീയ ഗൂഢാലോചന തന്നെ; ആവർത്തിച്ച് ഇപി ജയരാജൻ

കണ്ണൂർ: ആത്മകഥ വിവാദത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന തന്നെയാണെന്ന് ആവർത്തിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ. കണ്ണൂർ പാപ്പിനിശേരിയിലെ വീട്ടിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ നേരത്തെ താൻ പറഞ്ഞത് തന്നെയാണ്. ഡിസി ബുക്സാണ് വിവാദത്തിന് പിന്നിൽ. സത്യസന്ധമായ കാര്യങ്ങൾ തന്നെയാണ് […]

Keralam

‘ആത്മകഥ വിവാദത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചന; പാര്‍ട്ടിക്ക് അകത്തും പുറത്തും ദുര്‍ബലപ്പെടുത്തുക ലക്ഷ്യം’ ; ഇ പി ജയരാജന്‍

ആത്മകഥ വിവാദത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് ഇ പി ജയരാജന്‍. തെരഞ്ഞെടുപ്പ് ദിവസമാണ് ഈ വാര്‍ത്ത പുറത്ത് വരുന്നത്. ആദ്യം വന്നത് ടൈംസ് ഓഫ് ഇന്ത്യയിലാണ്. ടൈംസ് ഓഫ് ഇന്ത്യയില്‍ ഇത്തരമൊരു വാര്‍ത്ത ലളിതമായി വരുമോ എന്ന് ഇ പി ചോദിക്കുന്നു.ഒരു അടിസ്ഥാനവുമില്ലാത്ത ഒരു വാര്‍ത്ത എല്ലാ മാധ്യമങ്ങളിലും […]