
മലപ്പുറത്ത് പ്രകമ്പനം; ഇടിമുഴക്കത്തിന് സമാനമായ ശബ്‌ദം കേട്ടതായി നാട്ടുകാർ
മലപ്പുറം: മലപ്പുറം ജില്ലയിലെ അമരമ്പലത്ത് പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ. സംഭവത്തെ തുടർനന് ജനം പരിഭ്രാന്തരായി. എന്നാൽ ഭൂമികുലുക്കമല്ലെന്ന് റവന്യൂ വകുപ്പ് സ്ഥിരീകരിച്ചു. ഭൂമികുലുക്കമല്ല, ചെറിയൊരു പ്രകമ്പനം മാത്രമാണെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്. സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. അമരമ്പലം പൂക്കോട്ടുംപാടത്ത് 15-ാം വാർഡിലാണ് ചെറിയ രീതിയിൽ പ്രകമ്പനം ഉണ്ടായത്. […]