Keralam

സ്കൂളുകളില്‍ ഇനി റോഡ് സേഫ്റ്റി കേഡറ്റ്സും; പദ്ധതിക്ക് അന്തിമ രൂപം നല്‍കാന്‍ ഉന്നത തലയോഗം ചേരും

പുതിയ റോഡ് സംസ്കാരം പകര്‍ന്ന് നല്‍കാൻ സ്കൂളുകളില്‍ ഇനി റോഡ് സേഫ്റ്റി കേഡറ്റ്സും. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സിനും എന്‍സിസിക്കും പിന്നാലെയാണ് റോഡ് സേഫ്റ്റി കേഡറ്റും വരുന്നത്. പദ്ധതിക്ക് അന്തിമ രൂപം നല്‍കാന്‍ ഇന്ന് വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തലയോഗം ചേരും. ഗതാഗതമന്ത്രിയും ഗതാഗത കമീഷണര്‍ അടക്കമുള്ളവരും യോഗത്തില്‍ പങ്കെടുക്കും. […]

Keralam

ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് നിർബന്ധമാക്കി; ഉത്തരവ് പരിഷ്കരിച്ച് വിദ്യാഭ്യാസ വകുപ്പ്

വിവാദമായ കെ-ടെറ്റ് ഉത്തരവ് പരിഷ്കരിച്ച് വിദ്യാഭ്യാസ വകുപ്പ്. ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവർക്കുള്ള ഇളവ് പുതിയ ഉത്തരവിൽ പരാമർശിക്കുന്നില്ല. ഇനി മുതൽ ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് നിർബന്ധമാക്കി. സുപ്രീംകോടതി അന്തിമ വിധി അനുസരിച്ച് മാനദണ്ഡങ്ങളിൽ മാറ്റം ഉണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് […]

Keralam

അധ്യാപക സംഘടനകളുടെ പ്രതിഷേധം; അധ്യാപക നിയമനത്തിന് കെ-ടെറ്റ് നിര്‍ബന്ധമാക്കിയ വിദ്യാഭ്യാസ വകുപ്പ് ഉത്തരവും മരവിപ്പിച്ചു

അധ്യാപക സംഘടനകളുടെ പ്രതിഷേധത്തില്‍ തുടര്‍ന്ന് അധ്യാപക നിയമനത്തിന് കെ-ടെറ്റ് നിര്‍ബന്ധമാക്കിയ വിദ്യാഭ്യാസ വകുപ്പ് ഉത്തരവും മരവിപ്പിച്ചു.. സുപ്രീംകോടതിയില്‍ പുനഃ പരിശോധന ഹര്‍ജി നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. അധ്യാപകര്‍ക്കുള്ള കെ-ടെറ്റ് പരീക്ഷക്ക് ശേഷം ഉത്തരവ് വീണ്ടും വ്യക്തത വരുത്തി ഇറക്കുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. സര്‍ക്കാര്‍ അനുകൂല അധ്യാപക […]

Keralam

പാഠപുസ്തകം പരിഷ്‌കരിച്ചവര്‍ക്ക് ശമ്പളമില്ല; ജോലിയെടുത്ത അധ്യാപകര്‍ക്കും, വിഷയ വിദഗ്ധര്‍ക്കും വേതനം നല്‍കാതെ വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ സ്‌കൂളുകളിലെ പാഠപുസ്തക പരിഷ്‌കരണത്തിനായി ജോലിയെടുത്ത അധ്യാപകര്‍ക്കും, വിഷയ വിദഗ്ധര്‍ക്കും വേതനം നല്‍കാതെ വിദ്യാഭ്യാസ വകുപ്പ്. ഒന്നര വര്‍ഷം മുന്‍പ് വരെയുള്ള വേതനവും ആനുകൂല്യങ്ങളും കുടിശികയാണ്. പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് പാഠപുസ്തകത്തിനായി ജോലി ചെയ്ത 800ലധികം വരുന്ന അക്കാദമിക് വിദഗ്ധര്‍. വിദ്യാഭ്യാസ വകുപ്പ് സമയബന്ധിതമായും മികച്ച രീതിയിലും പൂര്‍ത്തിയാക്കിയതാണ് […]

Uncategorized

പ്രിൻസിപ്പൽമാർ ക്ലർക്കിന്റെ ജോലികൾ കൂടി ചെയ്യണമെന്ന ഉത്തരവ് തിരുത്തി വിദ്യാഭ്യാസ വകുപ്പ്

പ്രിൻസിപ്പൽമാർ ക്ലർക്കിന്റെ ജോലികൾ കൂടി ചെയ്യണമെന്ന ഉത്തരവ് തിരുത്തി വിദ്യാഭ്യാസ വകുപ്പ്. പരാമർശങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് മാറ്റമെന്നും ഉത്തരവിൽ പറയുന്നു. ക്ലറിക്കൽ ജോലി പ്രിൻസിപ്പൽമാരും ജോലിഭാരം കുറവുള്ള അധ്യാപകരും ചേർന്നാണ് ചെയ്തുവരുന്നത്. ലൈബ്രറിയുടെ ചുമതല ജോലിഭാരം കുറവുള്ള ഒരു അധ്യാപകന് നൽകിയാൽ മതിയെന്ന് പുതിയ ഉത്തരവ്. സാമ്പത്തിക പ്രതിസന്ധി […]

Keralam

വായിച്ചാലല്ലേ വിളയൂ…; വായന പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക്; പദ്ധതി അടുത്ത വര്‍ഷം മുതല്‍

വിദ്യാര്‍ഥികള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്ത വര്‍ഷം മുതല്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വായനയെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ ഉള്‍പ്പെടെ തീരുമാനമായി. വായനക്കായി ആഴ്ചയില്‍ ഒരു പിരീഡ് മാറ്റിവെയ്ക്കും. അധ്യാപകര്‍ക്ക് പരിശീലനവും കൈപ്പുസ്തകവും നല്‍കാനും […]

Keralam

‘ഇനിയും ഇത്തരം സംഭവമുണ്ടായാൽ പിരിച്ചുവിടും’; ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മന്ത്രി വി ശിവൻകുട്ടി

പത്തനംതിട്ട റാന്നിയിൽ അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇനിയും ഇത്തരം സംഭവമുണ്ടായാൽ പിരിച്ചുവിടുന്ന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ ഓഫീസിനെതിരെ സ്കൂൾ മാനേജ്മെന്റും രംഗത്ത്. സംഭവത്തിൽ സ്കൂൾ അധികൃതരുടെ വീഴ്ചയും വ്യക്തമാകുകയാണ്. പതിനാല് വർഷം ശബളം കിട്ടാതെ അധ്യാപക ആത്മഹത്യ […]

World

അമേരിക്കന്‍ വിദ്യാഭ്യാസവകുപ്പ് ഉടന്‍ അടച്ചുപൂട്ടും; സുപ്രധാന ഉത്തരവില്‍ ഒപ്പുവച്ച് ട്രംപ്; വലതുപക്ഷത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യം

അമേരിക്കന്‍ വിദ്യാഭ്യാസവകുപ്പ് ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് വിദ്യാഭ്യാസവകുപ്പ് പിന്‍വലിച്ച് ഓരോ സംസ്ഥാനങ്ങള്‍ക്കും സ്വതന്ത്രമായി തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള ഉത്തരവിലാണ് ട്രംപ് വ്യാഴാഴ്ച ഒപ്പുവച്ചിരിക്കുന്നത്. അമേരിക്കയിലെ വലതുപക്ഷം പതിറ്റാണ്ടുകളായി മുന്നോട്ടുവയ്ക്കുന്ന ആവശ്യം പരിഗണിച്ചാണ് ട്രംപിന്റെ സുപ്രധാന തീരുമാനം. അമേരിക്കയിലെ […]

Keralam

ചോദ്യപേപ്പർ ചോർച്ച; വകുപ്പ് തല നടപടി എടുക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം

സ്കൂൾതല പരീക്ഷയുടെ ചോദ്യക്കടലാസ്‌ ചോർത്തിയതുമായി ബന്ധപ്പെട്ട് വകുപ്പ്തല നടപടികൾ ആരംഭിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം.മലപ്പുറത്തെ അൺ എയിഡഡ് സ്കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെ ക്രൈം ബ്രാഞ്ച് പിടികൂടിയ പശ്ചാത്തലത്തിലാണ് വകുപ്പുതല നടപടികൾ ആരംഭിക്കാൻ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ […]

Keralam

‘ഏറെ ദുഃഖകരമായ സംഭവം’; പത്താം ക്ലാസുകാരന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട് താമരശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിൽ മരിച്ച പത്താം ക്ലാസുകാരന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. പൊതുവിദ്യാഭ്യാസ ഡയറക്ടർ വിശദമായ വകുപ്പുതല അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഏറെ ദുഃഖകരമായ സംഭവമാണ് ഉണ്ടായതെന്ന് […]