Keralam

എസ്‌ഐആറില്‍ തെറ്റിദ്ധാരണ വേണ്ട; ഇപ്പോള്‍ പ്രസിദ്ധീകരിച്ചത് കരട് വോട്ടര്‍ പട്ടികയല്ല; ഇത് എഎസ്ഡി ലിസ്റ്റ്

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച എഎസ്ഡി ലിസ്റ്റ് കരട് വോട്ടര്‍ പട്ടികയായി തെറ്റിദ്ധരിക്കേണ്ടതില്ല. ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് എസ്‌ഐആര്‍ പട്ടികയില്‍ നിന്ന് പുറത്തുപോകുന്നവരുടെ എഎസ്ഡി ലിസ്റ്റാണ്. എഎസ്ഡി എന്നാല്‍ ആബ്‌സെന്റീ, ഷിഫ്റ്റഡ് ഓര്‍ ഡെഡ് ലിസ്റ്റ് എന്നാണ് അര്‍ഥം. എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തവരോ മരിച്ചവരോ […]

Keralam

എസ്‌ഐആര്‍ നടപ്പാക്കുമെന്ന പ്രഖ്യാപനം;’ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി’; മുഖ്യമന്ത്രി

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ്‌ഐആര്‍) നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ അറിയിച്ചിട്ടും എസ്‌ഐആര്‍ പ്രക്രിയ […]

India

രാജ്യവ്യാപകമായി തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക യോഗം

രാജ്യവ്യാപകമായി തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക യോഗം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ച യോഗത്തില്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യ  തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ പങ്കെടുക്കും. മറ്റ് സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. വോട്ടര്‍പട്ടിക പരിഷ്‌കരണം നീട്ടി വയ്ക്കണമെന്നാണ് […]

Keralam

എറണാകുളത്ത് വോട്ട് ചോരി, കൊച്ചി കോർപ്പറേഷനിൽ മാത്രം 6557 ഇരട്ട വോട്ടുകൾ; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി മുഹമ്മദ് ഷിയാസ്

എറണാകുളത്ത് വോട്ട് ചോരി നടന്നെന്ന ആരോപണവുമായി ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ് ഷിയാസ്. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. കൊച്ചി കോപ്പറേഷനിൽ മാത്രം 6557 ഇരട്ട വോട്ടുകൾ നടന്നു. 27 തദ്ദേശ സ്ഥാപനങ്ങളിലായാണ് ഇരട്ടവോട്ടുകൾ കണ്ടെത്തിയത്. ഒരേ പേരുകൾ, ഒരേ മേൽവിലാസം. ഇതിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ജില്ലാ […]

Keralam

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും തെരഞ്ഞെടുപ്പ് കമ്മീഷണറും ഇന്ന് കൂടിക്കാഴ്ച നടത്തും

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറും ഇന്ന് കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ എസ്‌ഐആര്‍ നടപടികള്‍ തദ്ദേശതിരഞ്ഞെടുപ്പ് വരെ നീട്ടി വെക്കണമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കൂടിക്കാഴ്ച. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ രീതിയില്‍ […]

India

‘അടിസ്ഥാന രഹിതം’; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍. രാഹുലിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിച്ചു.രാഹുല്‍ ഗാന്ധി പരാമര്‍ശിച്ച കേസില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെയാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്. 2023-ല്‍, ആലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാരെ നീക്കാന്‍ ചില ശ്രമങ്ങള്‍ നടന്നിരുന്നു എന്നും […]

India

‘തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിൽ കൂട്ട് കെട്ടുണ്ട്’: രാഹുൽ ഗാന്ധി

തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിൽ കൂട്ട് കെട്ടുണ്ടെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി. കർണാടകയിൽ ഉയർത്തിയ ചോദ്യങ്ങൾക്ക് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സാധാരണക്കാരുടെ വോട്ട് കൂടി മോഷ്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. അതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത് ബിജെപി സെല്ലുപോലെയാണെന്നും […]

India

‘തിരഞ്ഞെടുപ്പ് കമ്മീഷണർമാരേ, ശ്രദ്ധിക്കൂ, ഇപ്പോൾ നിങ്ങൾ മോദിക്ക് വേണ്ടി പ്രവർത്തിക്കുന്നു, ഞങ്ങൾ സര്‍ക്കാര്‍ രൂപീകരിക്കുന്ന ദിവസം നിങ്ങളെ കൈകാര്യം ചെയ്യും’; രാഹുൽ ഗാന്ധി

തിരഞ്ഞടുപ്പ് കമ്മീഷനെതിരെ വീണ്ടും പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ട് മോഷണ ആരോപണങ്ങൾക്ക് സത്യവാങ്മൂലം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാഹുലിന്‍റെ പരാമര്‍ശം. കേന്ദ്രത്തിലും ബിഹാറിലും ഇൻഡ്യാ മുന്നണി സര്‍ക്കാര്‍ രൂപീകരിച്ചു കഴിഞ്ഞാൽ കമ്മീഷനെ ശക്തമായി നേരിടുമെന്ന് രാഹുൽ പറഞ്ഞു. ഗയ ജിയിൽ നടന്ന വോട്ട് […]

India

കള്ളവോട്ടിന് തെളിവുണ്ടെങ്കിൽ രാഹുൽ ഗാന്ധി രേഖാമൂലം ഉടൻ സമീപിക്കണം: തിരഞ്ഞെടുപ്പ് കമ്മീഷന്‍

രാഹുൽ ഗാന്ധിക്ക് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന നിയമം 1952 മുതൽ നിലവിൽ ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കള്ളവോട്ടിന് തെളിവുണ്ടെങ്കിൽ രേഖാമൂലം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണം. വോട്ട് ചോരി പ്രയോഗം വോട്ടർമാരുടെ സത്യസന്ധതയ്ക്ക് നേരെ നടത്തുന്ന ആക്രമണം. തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് അവസാനിപ്പിക്കണമെന്നും […]

Keralam

ചേലക്കരയിൽ ചട്ടം ലംഘിച്ച് അൻവറിന്‍റെ വാർത്താ സമ്മേളനം; നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് കമ്മിഷൻ

തൃശൂർ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ വിലക്ക് ലംഘിച്ച് പി.വി. അൻവറിന്‍റെ വാർത്താ സമ്മേളനം. താൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് അൻവർ വാർത്താ സമ്മേളനം നടത്തിയത്. അതേസമയം, വാർത്താ സമ്മേളനത്തിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി അൻവറിനോട് വാർത്താ സമ്മേളനം നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ അൻവർ ഉദ്യോഗസ്ഥരോട് തർക്കിക്കുകയായിരുന്നു. തുടർന്ന് നോട്ടീസ് നൽകി […]