
നിലമ്പൂരില്‍ 75.27 ശതമാനം പോളിങ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമകണക്ക് പുറത്ത്
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞടുപ്പില്‍ പോളിങ് 75.27ശതമാനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നേരിയ വര്‍ധനവാണ് പോളിങില്‍ ഉണ്ടായത്. സംസ്ഥാനത്തെ സമീപകാല ഉപതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മികച്ച പോളിങാണ് നിലമ്പൂരില്‍ ഉണ്ടായിരിക്കുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് 75.23% ആയിരുന്നു. മികച്ച പോളിങ് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഇരുമുന്നണികളും. […]