Keralam

‘ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം’; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ഉത്സവത്തിനുള്ള ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി ഉത്തരവിന് സ്റ്റേ. ആന എഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആനകളുടെ സർവ്വേ നടത്തണം എന്നത് ഉൾപ്പെടെയുള്ള നിർദേശമാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജ സേവാ സമിതി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ആന എഴുന്നള്ളിപ്പ് പൂർണ്ണമായി തടയാനുള്ള […]

Keralam

ഇടക്കൊച്ചിയിൽ ഉത്സവത്തിന് കൊണ്ടുവന്ന ആനയിടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു

ഉത്സവത്തിന് കൊണ്ടുവന്ന ആനയിടഞ്ഞു. ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമാണ് ആന ഇടഞ്ഞു. ഉത്സവ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. പൂട്ടോളി മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ തളക്കാൻ കഴിഞ്ഞിട്ടില്ല. നിരവധി വാഹനങ്ങളാണ് ആന തകർത്തത്. ക്ഷേത്രത്തിൽ ആറാട്ട് ഉത്സവത്തിന് എഴുന്നള്ളത്തിന് എത്തിച്ച ആനയാണ് ഇടഞ്ഞത്. കൂടുതൽ എലിഫന്റ് […]

District News

ഉത്സവത്തിന് ആന വേണ്ടെന്ന് തീരുമാനിച്ച് ശ്രീകുമാരമംഗലം ക്ഷേത്രകമ്മിറ്റി; ആനയ്ക്കായുള്ള തുക ഭവനരഹിതര്‍ക്ക് വീടുവച്ച് നല്‍കാന്‍ ഉപയോഗിക്കും

കോട്ടയം :ഉത്സവങ്ങള്‍ക്കിടെ ആനയിടയുന്ന സംഭവങ്ങള്‍ വാര്‍ത്തയാകുന്നതിനിടെ ആനയില്ലാതെ ഉത്സവം നടത്താന്‍ തീരുമാനമെടുത്ത് ശ്രീകുമാരമംഗലം ക്ഷേത്രം. ആനയ്ക്കായി ചെലവാകുന്ന പണം കൊണ്ട് ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്നും ഭരണസമിതി തീരുമാനമെടുത്തു. കോട്ടയത്തെ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിന്റേതാണ് മാതൃകാ തീരുമാനം.  ശ്രീകുമാരമംഗലം ക്ഷേത്രത്തില്‍ ഇത് ഉത്സവകാലമാണ്. ഉത്സവം വിപുലമായാണ് നടത്തുന്നത്. എല്ലാ […]

India

കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരുന്നത് തടഞ്ഞ ഉത്തരവിന് സുപ്രീംകോടതി സ്‌റ്റേ

ന്യൂഡല്‍ഹി: മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ആനകളെ കൊണ്ടുവരുന്നത് തടഞ്ഞ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. മാവേലിക്കര വസൂരിമാല ഭഗവതിക്ഷേത്രം ഭാരവാഹികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും കോടതി നോട്ടീസ് അയച്ചു. ക്ഷേത്രം ഭാരവാഹികള്‍ നേരത്തെ ഉത്സവത്തിനായി ത്രിപുരയില്‍ […]

Keralam

‘നിയമം ലംഘിച്ചവർക്കെതിരെ കർശന നടപടി; മരിച്ചവരുടെ കുടുംബത്തെ സന്ദർശിക്കും’; മന്ത്രി എകെ ശശീന്ദ്രൻ

കോഴിക്കോട് മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ നിയമം ലംഘിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. ഇ‌തിന്റെ ഭാ​ഗമായി ക്ഷേത്രത്തിന് ഉത്സവം നടത്താനുള്ള അനുമതി റദ്ദാക്കിയതായി മന്ത്രി പറഞ്ഞു. കേസുൾ‌പ്പെടെയുള്ള നടപടികളെടുക്കുന്നത് പൂർത്തിയാക്കിയ ശേഷം മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി […]

Keralam

‘കാലില്‍ ഇടച്ചങ്ങല ഇല്ലായിരുന്നു’; ആനയുടെ ഉടമസ്ഥര്‍ക്കും ക്ഷേത്രം ഭാരവാഹികള്‍ക്കുമെതിരെ കേസ് എടുക്കും; എകെ ശശീന്ദ്രന്‍

കൊച്ചി: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കേസ് എടുക്കാന്‍ വനംമന്ത്രി എകെ ശശീന്ദ്രന്റെ നിര്‍ദേശം. ആനയുടെ ഉടമസ്ഥര്‍, ക്ഷേത്രം ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെ കേസ് എടുക്കാനാണ് നിര്‍ദേശം. നാട്ടാന ചട്ടം ലംഘിച്ചുവെന്നും ആനകളുടെ കാലില്‍ ഇടച്ചങ്ങല ഇല്ലായിരുന്നുവെന്നും വെടിക്കെട്ട് നടത്തിയത് നിയമം ലംഘിച്ചാണെന്നും […]

Keralam

പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പ്; മാർഗനിർദേശങ്ങൾ ലംഘിച്ചതിൻ്റെ കാരണം എന്ത്? നടപടി അനുവദിക്കാനാവില്ല, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവവുമായി ബന്ധപ്പെട്ട ആന എഴുന്നള്ളിപ്പിൽ മാർഗനിർദേശങ്ങൾ ലംഘിച്ചതിൻ്റെ കാരണം എന്തെന്ന് ഹൈക്കോടതി ദേവസ്വത്തിനോട് ചോദിച്ചു. മതത്തിന്‍റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത്. സാമാന്യ ബുദ്ധി പോലുമില്ലേ എന്നും കോടതി രൂക്ഷമായി വിമർശിച്ചു. ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് […]

Keralam

വേദന അനുഭവിക്കുന്നതിലും നല്ലത്; പ്രത്യേക സാഹചര്യങ്ങളിൽ ആനകൾക്ക് ദയാവധം നടപ്പാക്കാൻ നീക്കം

തൃശൂർ: നാട്ടാനകൾക്ക് പ്രത്യേക സാഹചര്യങ്ങളിൽ ദയാവധം നടപ്പാക്കാൻ ആലോചന. നാട്ടാന പരിപാലന നിയമത്തിലെ പുതിയ ചട്ടഭേദ​ഗതിയുടെ കരടിലാണ് ഇക്കാര്യം പറയുന്നത്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ മാത്രമേ ആനകളുടെ ദയാവധം നടപ്പാക്കാനാകൂ എന്നും കരടിൽ പറയുന്നു. നാട്ടാന പരിപാലന നിയമത്തിലെ ചട്ടത്തിൽ ഇതുൾപ്പെടുത്തുന്നത് ആദ്യമായാണ്. അപൂർവ സന്ദർഭങ്ങളിൽ […]

Keralam

ആന എഴുന്നള്ളത്ത്: ആന ഇല്ലെങ്കിൽ ഹിന്ദു മതം ഇല്ലാതാവുമോ? മാർ​ഗ നിർദേശങ്ങൾ പാലിച്ചേ മതിയാകൂവെന്ന് ഹൈക്കോടതി

ആന എഴുന്നള്ളപ്പിൽ കർശന നിലപാടുമായി ഹൈക്കോടതി. മാർഗ്ഗ നിർദേശങ്ങൾ പാലിച്ചെ മതിയാകൂവെന്ന് കോടതി. ആനകളെ ഉപയോഗിക്കുന്നത് ആചാരത്തിന്റെ ഭാഗമല്ലെന്നും ഹൈക്കോടതി. 15 ആനകളെ എഴുന്നള്ളിക്കണമെന്നത് ആചാരമാണോയെന്ന് തൃതൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രം ഭാരവാഹികളോട് കോടതി ചോദിച്ചു. ദൂര പരിധി പാലിച്ചാൽ 9 ആനളെ മാത്രമെ എഴുന്നള്ളിക്കാനാകൂവെന്ന് ക്ഷേത്ര ഭാരവാഹികൾ കോടതിയെ […]

Keralam

‘ആനകളെ പിടികൂടുന്നത് അവസാനിപ്പിക്കണം, അല്ലെങ്കില്‍ അടുത്ത തലമുറയ്ക്ക് ആനകളെ മ്യൂസിയത്തില്‍ കാണാം’; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ആനകളെ ഉപയോഗിക്കുന്നതില്‍ വീണ്ടും അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നാട്ടാനകളാക്കി മാറ്റാനുള്ള ശ്രമത്തിനിടെ നാലിലൊന്ന് ആനകള്‍ ചരിഞ്ഞുവെന്ന് ഡിവിഷന്‍ ബെഞ്ച്. പിടികൂടിയ 600 ആനകളില്‍ 154 എണ്ണത്തിന്റെയും ജീവന്‍ രക്ഷിക്കാന്‍ മനുഷ്യര്‍ക്കായില്ലെന്നും വിമര്‍ശനമുണ്ട്. ആനകളെ പിടികൂടുന്നത് അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ അടുത്ത തലമുറയ്ക്ക് ആനകളെ മ്യൂസിയത്തില്‍ കാണാമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് […]