
വണ്ടിപ്പെരിയാറിൽ കാട്ടാനയുടെ ആക്രമണം: തോട്ടം തൊഴിലാളിക്ക് ഗുരുതര പരിക്ക്
ഇടുക്കി: വണ്ടിപ്പെരിയാർ മൗണ്ട് എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. മൗണ്ട് എസ്റ്റേറ്റിലെ തൊഴിലാളിയായ അന്തോണിയെയാണ് കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുതെറിപ്പിച്ചത്. തലയ്ക്കും കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ അന്തോണിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മൂടൽമഞ്ഞ് കാരണം ആനയെ കണ്ടിരുന്നില്ല. കഴിഞ്ഞ ഒരാഴ്ചയിലധികമായി […]