Keralam

‘എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തിയതിൽ ഉന്നതതല അന്വേഷണം വേണം’ ; കൊടിക്കുന്നിൽ സുരേഷ് എംപി

തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തിയതിൽ ഉന്നതതല അന്വേഷണം വേണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ഭയപ്പെടുത്തുന്ന സംഭവങ്ങൾ ആണ് ഉണ്ടായതെന്നും മണിക്കൂറോളം വിമാനം വട്ടമിട്ടു പറന്നുവെന്നും ഏറെ കാത്തിരുന്ന ശേഷമാണ് ചെന്നൈയിൽ വിമാനം ലാൻഡ് ചെയ്യാൻ സാധിച്ചതെന്നും,പൈലറ്റ് കൃത്യമായ ഇടപെടൽ നടത്തിയെന്നും കൊടിക്കുന്നിൽ […]

World

യാത്രാമധ്യേ സാങ്കേതിക തകരാറ്, എയർ ഇന്ത്യയുടെ വിമാനം അടിയന്തരമായി നിലത്തിറക്കി

സാങ്കേതിക തകരാറുകളെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഇന്ന് രാവിലെ ഹോങ്കോംഗിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ 3135 വിമാനമാണ് തിരിച്ചിറക്കിയത്. യാത്രാമധ്യേയാണ് വിമാനത്തിന് തകരാറുണ്ടെന്ന് പൈല​റ്റ് സ്ഥിരീകരിച്ചത്. ഇതോടെയാണ് വിമാനം ഹോങ്കോംഗിൽ തിരിച്ചിറക്കിയത്. അഹമ്മദാബാദ് വിമാനപകടത്തിൽപ്പെട്ട ബോയിംഗിന്റെ ഡ്രീംലൈനർ 787 ശ്രേണിയിൽപ്പെട്ട വിമാനമാണിത്. […]

Keralam

ഹൈഡ്രോളിക് തകരാര്‍, ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിന് കോഴിക്കോട് എമര്‍ജന്‍സി ലാന്‍ഡിങ്

കോഴിക്കോട്: ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന വിമാനം എമര്‍ജന്‍സി അലര്‍ട്ട് നല്‍കി കോഴിക്കോട് വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തിന്റെ ഹൈഡ്രോളിക് തകരാര്‍ മൂലമാണ് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു. ദുബായിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന ഐ എക്‌സ് 344 എയര്‍ ഇന്ത്യ വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് […]

India

യന്ത്രത്തകരാർ; തിരുവനന്തപുരം-ബെംഗളൂരു വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

തിരുവനന്തപുരം: യന്ത്രത്തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം-ബെംഗളൂരു വിമാനം അടിയന്തരമായി നിലത്തിറക്കി. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരുച്ചിറപ്പള്ളിയില്‍ ഇറക്കിയത്. 137 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നാണ് വിവരം. വിമാനത്തിൻ്റെ സാങ്കേതിക തകരാര്‍ പരിഹരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ഖേദം പ്രകടിപ്പിച്ചു.