Keralam

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൊച്ചി യൂണിറ്റിൽ ഇസിഐആർ രജിസ്റ്റർ ചെയ്തു. ക്രൈംബ്രാഞ്ച് പ്രതി ചേർത്തവർ ഇഡി കേസിലും പ്രതിയാണ്. പിഎംഎൽഎ വകുപ്പ് ചേർത്താണ് അന്വേഷണം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേസിൽ ഇഡി കൂടെ എത്തുന്നതോടെ രാഷ്ട്രീയപരമായ ചർച്ചകൾക്കും പുതിയ നീക്കം വഴിവെക്കും. നേരത്തെ കേസിന്റെ വിവരങ്ങള്‍ […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണ രേഖകള്‍ ആവശ്യപ്പെട്ട ഇഡി ഹര്‍ജിയില്‍ വിധി മറ്റന്നാള്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണ രേഖകള്‍ ആവശ്യപ്പെട്ട ഇഡി ഹര്‍ജിയില്‍ വിധി മറ്റെന്നാള്‍. സമാന്തര അന്വേഷണം ഇഡി നടത്തുന്നത് ശരിയല്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇഡി അന്വേഷണം എങ്ങനെ എസ്‌ഐടിയെ ബാധിക്കുമെന്ന് ഇഡി ചോദിച്ചു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എഫ്‌ഐആറും അന്വേഷണ രേഖകളും […]

Keralam

അനധികൃത സ്വത്ത് സമ്പാദനം; നേരിട്ട് ഹാജരാകണം; പിവി അൻവറിന് ഇഡി നോട്ടീസ്

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പിവി അൻവറിന് ഇഡി നോട്ടീസ്. കൊച്ചി ആസ്ഥാനത്ത് നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം. പി വി അൻവർ ബിനാമി ഇടപാട് നടത്തി എന്ന് ഇഡി കണ്ടെത്തൽ. നേരത്തെ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് നോട്ടീസ് […]

Keralam

‘കിഫ്ബി ഇവിടെ കൊണ്ടുവന്നത് വികസനത്തിന്, രണ്ട് കൈയും ഉയര്‍ത്തി പറയട്ടേ എല്ലാം ഞങ്ങള്‍ ചെയ്തത് തന്നെയാണ്’; ഇഡി നോട്ടീസ് വിവാദത്തില്‍ മുഖ്യമന്ത്രി

കിഫ്ബി മസാല ബോണ്ടില്‍ ഫെമ നിയമലംഘനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം പല കാര്യങ്ങളും വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിക്കെതിരായ നോട്ടീസ് എന്നത് പരിഹാസ്യമായ വാര്‍ത്തയാണ്. കിഫ്ബി വഴി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നത് […]

Keralam

‘എല്ലാ തിരഞ്ഞെടുപ്പ് അടക്കുമ്പോളും ഇഡി നോട്ടീസ് വരും; എല്ലാം രാഷ്ട്രീയകളിയാണ്’: എംവി ​ഗോവിന്ദൻ

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിയ്ക്ക് ‍ഇഡി നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. എല്ലാ തിരഞ്ഞെടുപ്പ് അടക്കുമ്പോളും ഇഡി നോട്ടീസ് വരും. ഇതെല്ലാം രാഷ്ട്രീയ കളിയാണ്. കിഫ്ബിയെ അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. യുഡിഎഫ് ആണ് പദ്ധതി തുടങ്ങിയതെങ്കിലും […]

Keralam

‘ഇ.ഡിയുടേത് തിരഞ്ഞെടുപ്പ് പ്രവർത്തനം, സ്ഥിരം കലാപരിപാടി; വെറും രാഷ്ട്രീയ കളി’; തോമസ് ഐസക്

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ വീണ്ടും നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി മുൻ ധനമന്ത്രി ടിഎം തോമസ് ഐസക്. തിരഞ്ഞെടുപ്പ് ആയപ്പോൾ ഇ.ഡി അവരുടെ സ്ഥിരം കലാപരിപാടിയുമായി ഇറങ്ങിയിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ്, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് , ഇത്തവണ അടുത്ത തെരഞ്ഞെടുപ്പ്. വീണ്ടും നോട്ടീസുമായി വരുന്നു. ഇത് വെറും രാഷ്ട്രീയ […]

Keralam

കിഫ്ബി മസാലബോണ്ട് ഇടപാട്: മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്, നടപടി ഫെമ ചട്ട ലംഘനം ചൂണ്ടിക്കാട്ടി

കിഫ്ബി മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്ക് ഇഡിയുടെ കാരണം കാണിക്കൽ നോട്ടീസ്. ഫെമ ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് ഇഡി നടപടി. മുൻ മന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും നോട്ടീസയച്ചു. കിഫ്‌ബി ചെയർമാൻ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയത്. അഡ്ജഡിക്കേറ്റീവ് അതോറിറ്റിയാണ് നോട്ടീസ് നൽകിയത്. ശനിയാഴ്ചയാണ് മുഖ്യമന്ത്രിക്ക് […]

Keralam

പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്; ഒതായിയിലെ വീട്ടില്‍ പരിശോധന തുടരുന്നു

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടില്‍ പരിശോധന തുടരുന്നു. അന്‍വറിന്റെ ഡ്രൈവര്‍ സിയാദിന്റെ വീട്ടിലും റെയ്ഡ്. കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധന നടത്തിയതിന് പിന്നാലെയാണ് നീക്കം. മലപ്പുറത്തെ പത്തിടങ്ങളില്‍ ഇഡി റെയ്ഡ് നടത്തുന്നതായാണ് വിവരം. കൊച്ചിയിലെ ഇഡി യൂണിറ്റ് ടു […]

Keralam

നേമം സര്‍വീസ് സഹകരണ ബാങ്കിലെ ഇഡി പരിശോധന; നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

നേമം സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ ഇഡി പരിശോധനയില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു. പണം ഇടപാട് സംബന്ധിച്ച രേഖകളും ഡിജിറ്റല്‍ തെളിവുകളുമാണ് പരിശോധനയില്‍ കണ്ടെത്തിയത്. ബാങ്ക് മുന്‍ ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് 100 കോടി രൂപയുടെ തട്ടിപ്പ് നടത്തി എന്നാണ് ഇഡി കണ്ടെത്തല്‍. സിപിഐഎം ഭരിച്ച നേമം സഹകരണ […]

Keralam

സിദ്ധരാമയ്യ പ്രതിയായ മുഡ ഭൂമി അഴിമതിക്കേസ്: 100 കോടി മൂല്യം വരുന്ന 92 വസ്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

മുഡ ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് 100 കോടി രൂപ മൂല്യം വരുന്ന 92 വസ്തുക്കള്‍ കണ്ടുകെട്ടി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യയും പ്രതികളായ കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. നേരത്തെ കേസുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേസ്റ്റുകാരും ഇടനിലക്കാരും ഉള്‍പ്പെടെയുള്ളവരുടെ മുന്നൂറ് കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ട് […]