India

ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി

ഡൽഹി: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആയ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ദില്ലി റൗസ് അവെന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടുള്ള സിബിഐ, ഇഡി കേസുകളിലാണ് സിസോദിയ ജാമ്യം തേടിയത്. മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് എട്ടുവരെ […]

Keralam

കരുവന്നൂർ കള്ളപ്പണ ഇടപാട്; എംഎം വർഗീസിൻ്റെ ആവശ്യം തള്ളി; നാളെ ഹാജരാകണമെന്ന് ഇഡി

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ തൃശൂർ സിപിഐഎം ജില്ലാ സെക്രട്ടറി എംഎം വർഗീസ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് എംഎം വർഗീസ് ഇളവ് തേടിയിരുന്നു. മെയ് ദിനത്തിൽ ചോദ്യം ചെയ്യൽ ഒഴിവാക്കണമെന്നായിരുന്നു എംഎം വർഗീസിൻ്റെ ആവശ്യം. എന്നാൽ ഇത് ഇഡി നിരസിച്ചു. നാളെ ചോദ്യം […]

India

ഹേമന്ത് സോറൻ്റെ അറസ്റ്റ്; എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: ഭൂമി കുംഭകോണ കേസില്‍ ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ നല്‍കിയ ഹര്‍ജിയില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് സുപ്രീംകോടതി നോട്ടീസ്. മെയ് ആറിന് മുന്‍പായി ഹര്‍ജിയില്‍ മറുപടി നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു. അറസ്റ്റ് ചോദ്യം ചെയ്ത് സോറന്‍ നല്‍കിയ ഹര്‍ജി ജാര്‍ഖണ്ഡ് ഹൈക്കോടതി […]

India

ഡൽഹി മദ്യനയ കേസ്; മനീഷ് സിസോദിയ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ തള്ളി, ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും

ഡൽഹി: ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എഎപി നേതാക്കളായ മനീഷ് സിസോദിയ, വിജയ് നായർ എന്നിവർ ഉൾപ്പെടെയുള്ളവരുടെ ജുഡീഷ്യൽ കസ്റ്റഡി മെയ് എട്ട് വരെ കോടതി നീട്ടി. നേരത്തെ അനുവദിച്ച ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് വീഡിയോ കോൺഫറൻസിങ് വഴിയാണ് ഇവരെ പ്രത്യേക […]

Movies

നടി ശില്പ ഷെട്ടിയുടെയും ഭർത്താവിൻ്റെയും 98 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വ്യവസായി രാജ് കുന്ദ്രയുടെയും ഭാര്യയും നടിയുമായ ശില്‍പ ഷെട്ടിയുടേയും 98 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. കണ്ടുകെട്ടിയ സ്വത്തുക്കളില്‍ ശില്‍പ ഷെട്ടിയുടെ മുംബൈയിലെ ജുഹുവിലുള്ള റെസിഡന്‍ഷ്യല്‍ ഫ്‌ളാറ്റും പൂനെയിലെ ഒരു റെസിഡന്‍ഷ്യല്‍ ബംഗ്ലാവും ഉള്‍പ്പെടുന്നുണ്ട്. ബിറ്റ്‌കോയിനുകള്‍ ഉപയോഗിച്ച് നിക്ഷേപകരുടെ […]

Keralam

സിആർഎംഎൽ എംഡി എസ്.എൻ ശശിധരൻ കർത്തയുടെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: സിആർഎംഎൽ എംഡി എസ്.എൻ ശശിധരൻ കർത്തയുടെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്യുന്നു. ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഇഡിക്കു മുന്നിൽ എത്തിയിരുന്നില്ല. തുടർന്നാണ് അദ്ദേഹത്തിന്‍റെ വീട്ടിലെത്തി ഇഡി മൊഴിയെടുക്കുന്നത്. സിഎംആർഎല്ലിന്‍റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ മൊഴിയായി ശേഖരിക്കുകയാണ് ഇഡിയുടെ ലക്ഷ്യം. കമ്പനിയെ സംബന്ധിച്ച് […]

India

മാസപ്പടി വിവാദത്തില്‍ സിഎംആര്‍എല്ലിലെ കൂടുതല്‍ ജീവനക്കാര്‍ക്ക് ഇഡി നോട്ടീസ്; ഇന്ന് ഹാജരാകണം

കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. സിഎംആര്‍എല്‍ ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍ പി സുരേഷ് കുമാറിനാണ് നോട്ടീസ് അയച്ചത്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ ഇന്നലെ ഉച്ചയോടെ തുടങ്ങിയ സിഎംആര്‍എല്‍ ജീവനക്കാരുടെ ചോദ്യം ചെയ്യല്‍ രണ്ടാം […]

India

ഇലക്‌ടറൽ ബോണ്ട് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രാഹുൽഗാന്ധി

കോഴിക്കോട്: ഇലക്‌ടറൽ ബോണ്ട് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽഗാന്ധി രംഗത്ത്. ഇലക്‌ടറൽ ബോണ്ടിന്‍റെ സൂത്രധാരൻ മോദിയാണ്. കൊള്ളയടിക്കലിനെ മോദി ഇലക്‌ടറൽ ബോണ്ട് എന്നു പറയുന്നെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. ഇലക്‌ടറൽ ബോണ്ടിനെ കൊള്ളയടിക്കൽ എന്ന മലയാള പദം ഉപയോഗിച്ചാണ് രാഹുൽ ഗാന്ധി പരിഹാസിച്ചത്. മോദി അഴിമതി സംരക്ഷിക്കുകയാണ്. […]

Keralam

സിഎംആര്‍എല്‍ എംഡി ശശിധരൻ കർത്തയ്ക്ക് വീണ്ടും ഇഡി നോട്ടീസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസില്‍ സിഎംആർഎൽ എംഡി സി എൻ ശശിധരൻ കർത്തയ്ക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചു. ഇന്ന് 10.30ക്ക് ഹാജരാകാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് സമൻസ് അയച്ചത്. ഇന്നലെ ഹാജരാകാതിരുന്നതിനെ തുടർന്നാണ് വീണ്ടും സമൻസയച്ചത്. സിഎംആർഎൽ […]

India

കസ്റ്റഡിയിൽ വേണ്ടെന്ന് സിബിഐ; കെ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ ബിആർഎസ് നേതാവ് കെ കവിതയെ ഡൽഹി റൗസ് അവന്യൂ കോടതി ഏപ്രിൽ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നേരത്തെ സിബിഐ കസ്റ്റഡിയിലായിരുന്ന കവിതയെ കസ്റ്റഡിയിൽ വേണ്ടെന്ന് സിബിഐ അറിയിച്ചതിനെ തുടർന്നാണ് ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റിയത്. പ്രത്യേക കോടതിയിൽ നിന്ന് അനുമതി വാങ്ങിയ […]