Keralam

തോമസ് ഐസക് സ്ഥാനാര്‍ത്ഥിയാണ്, തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യരുത്; ഇ ഡിയോട് ഹൈക്കോടതി

കൊച്ചി: കിഫ്ബി മസാലബോണ്ടുമായി ബന്ധപ്പെട്ട് ഇഡിയുടെ സമൻസിൽ തോമസ് ഐസക്കിനെ ഇപ്പോൾ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി. ചോദ്യം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കഴിയട്ടെയെന്നും കോടതി ഇഡിയോട് നിര്‍ദ്ദേശിച്ചു. തോമസ് ഐസക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇ ഡിക്ക് വിശാലമായി അന്വേഷിക്കാമെന്നും ജസ്റ്റിസ് ടി ആർ രവി വ്യക്തമാക്കി. […]

Keralam

വൈദേകം റിസോർട്ടിനെ കുറിച്ച് അന്വേഷണം വേണ്ടെന്ന് ഇഡി

എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ്റെ ഭാര്യയ്ക്കും മകനും പങ്കാളിത്തമുണ്ടായിരുന്ന കണ്ണൂരിലെ വൈദേകം റിസോർട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തില്ല. ഷെഡ്യൂള്‍ഡ് ഒഫന്‍സ് ഇല്ലാത്തതിനാല്‍ റിസോർട്ടിന് എതിരായ പരാതിയിൽ അന്വേഷണം നടത്താനാകില്ലെന്ന് ഇഡി വ്യക്തമാക്കി. ഹൈക്കോടതി മുന്‍പാകെയാണ് ഇഡി നിലപാടറിയിച്ചത്. എറണാകുളം സ്വദേശിയായ എം. ആര്‍ അജയന്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ […]

India

കെ കവിതയ്ക്ക് തിരിച്ചടി; ഇടക്കാല ജാമ്യമില്ല

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിആര്‍എസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. മകൻ്റെ പരീക്ഷ അടക്കം ചൂണ്ടിക്കാട്ടിയാണ് കവിത കോടതിയെ സമീപിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്ന് കവിതയ്ക്ക് വേണ്ടി അഭിഭാഷകന്‍ വാദിച്ചിരുന്നു. […]

Keralam

കരുവന്നൂരില്‍ രഹസ്യ അക്കൗണ്ടെന്ന ഇഡി വാദം തള്ളി മുഖ്യമന്ത്രി

കൊച്ചി: കരുവന്നൂരിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടെന്ന എൻഫോഴ്സ്മെന്‍റ് വാദങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎമ്മിന് എവിടെയും രഹസ്യ അക്കൗണ്ട് ഇല്ലെന്നും എല്ലാം സുതാര്യമാണെന്നും മുഖ്യമന്ത്രി കൊച്ചിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, കേസിൽ മുൻ എംപി പി കെ ബിജുവിനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കരുവന്നൂരിൽ അടക്കം […]

Keralam

കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ മുൻ എംപി പികെ ബിജുവിനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്‌തേക്കും

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ എംപി പികെ ബിജുവിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌തേക്കും. തട്ടിപ്പിൻ്റെ വിവരങ്ങൾ പികെ ബിജുവിന് അറിയാമെന്ന് സാക്ഷികൾ മൊഴി നൽകിയിരുന്നു. പികെ ബിജുവിന് കഴിഞ്ഞദിവസം ഇഡി നോട്ടീസ് അയച്ചിരുന്നു. കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. കൗൺസിലർ എം.ആർ. […]

Keralam

കരുവന്നൂർ കേസ് രാഷ്ട്രീയ വിരോധമാണെന്ന് സിപിഎം നേതാവ് എം.കെ കണ്ണൻ

കൊച്ചി: കരുവന്നൂർ കേസിൽ ഇഡിയുടെ അന്വേഷണത്തിനു പിന്നിൽ രാഷ്ട്രീയ വിരോധമാണെന്ന് സിപിഎം നേതാവ് എം.കെ കണ്ണൻ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണ് കേന്ദ്ര ഏജൻസി നടത്തുന്നത്. സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന ഇഡിയുടെ കണ്ടെത്തൽ തെറ്റാണെന്നും ഒന്നും മറച്ചുവെയ്ക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തതോടെ ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. […]

Keralam

ഇഡിയെ കാണിച്ച് ഭയപ്പെടുത്തേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

കോഴിക്കോട്: ഇഡിയെ കാണിച്ച് ഭയപ്പെടുത്തേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിപിഎമ്മിന് ഒരു രഹസ്യ അക്കൗണ്ടുമില്ല. ഇതേചൊല്ലി സിപിഎമ്മിന് ഒരു ഭയവുമില്ലെന്നും കള്ളത്തരം പ്രചരിപ്പിച്ച് കെജരിവാളിനെ പോലെയുള്ളവരെ അറസ്റ്റ് ചെയ്യുന്ന ഇഡിക്കും കേന്ദ്ര സര്‍ക്കാരിനും ആരെയാണ് അറസ്റ്റ് ചെയ്യാന്‍ പറ്റാത്തതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് […]

India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; കെജ്‌രിവാള്‍ തിഹാര്‍ ജയിലിലേക്ക്

മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തിഹാര്‍ ജയിലിലേക്ക്. ഡല്‍ഹി കോടതി ഏപ്രില്‍ 15 വരെയാണ് കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഇഡി കൂടുതല്‍ റിമാന്‍ഡ് ആവശ്യപ്പെടാത്തതിനെ തുടര്‍ന്ന് റൂസ് അവന്യൂ കോടതികളിലെ പ്രത്യേക സിബിഐ ജഡ്ജി കാവേരി ബവേജയാണ് ജുഡീഷ്യൽ […]

Keralam

മസാല ബോണ്ട് കേസില്‍ ഡോ. ടിഎം തോമസ് ഐസക്കിന് താത്കാലിക ആശ്വാസം

കൊച്ചി: മസാല ബോണ്ട് കേസില്‍ ഡോ. ടിഎം തോമസ് ഐസക്കിന് താത്കാലിക ആശ്വാസം. വെള്ളിയാഴ്ച വരെ നടപടി പാടില്ലെന്ന് ഹൈക്കോടതി. തല്‍സ്ഥിതി തുടരാന്‍ ജസ്റ്റിസ് ടിആര്‍ രവി നിര്‍ദേശിച്ചു. ഇഡിയുടെ മറുപടിക്കായി ഹര്‍ജി മാറ്റി. ഈ മാസം രണ്ടിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. എട്ടാം തവണയാണ് […]

India

കോഴ വാങ്ങിയ കേസ്; മഹുവ ഇന്ന് ഇഡിക്കു മുന്നിൽ ഹാജരാകില്ല

ന്യൂഡൽഹി: കോഴ വാങ്ങിയ കേസിൽ ചോദ്യം ചെയ്യലിനു ഇന്ന് ഇഡി ഓഫീസിൽ ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ച് തൃണമൂൽ‌ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. കൃഷ്ണനഗർ മണ്ഡലത്തിൽനിന്നു മത്സരിക്കുന്ന മഹുവ ഇന്നു മുതൽ പ്രചാരണത്തിന് ഇറങ്ങുകയാണെന്ന് അറിയിച്ചു. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ചോദ്യങ്ങളുന്നയിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്നു കോഴവാങ്ങിയെന്നാണ് മഹുവയ്ക്കെതിരായ […]