World

ഇംഗ്ലണ്ടിൽ ഭൂചലനം; ലങ്കാഷെയറിലും കുംബ്രിയയിലും പ്രകമ്പനം

ലണ്ടൻ : വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽ ബുധനാഴ്ച രാത്രി റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ലങ്കാഷെയറിലെ സിൽവർഡെയ്‌ൽ തീരത്തിന് സമീപം 3 കിലോമീറ്റർ (1.86 മൈൽ) ആഴത്തിലാണ് പ്രഭവകേന്ദ്രം എന്ന് ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ (BGS) സ്ഥിരീകരിച്ചു. രാത്രി 11.23-ഓടെ ഉണ്ടായ ഈ ഭൂചലനത്തിന്റെ പ്രകമ്പനം […]

Health

ശമ്പള വർധന: ഇംഗ്ലണ്ടിൽ റെസിഡന്റ് ഡോക്ടർമാർ സമരം തുടങ്ങി; ചികിത്സാ സേവനങ്ങൾക്ക് കനത്ത തിരിച്ചടി

ലണ്ടൻ: ഇംഗ്ലണ്ടിൽ റെസിഡന്റ് ഡോക്ടർമാർ ശമ്പളവർധനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അഞ്ച് ദിവസത്തെ സമരം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ആരംഭിച്ച സമരം തുടരുകയാണെങ്കിൽ എൻഎച്ച്എസിന് ജീവനക്കാരെ കുറയ്ക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് ആരോഗ്യസ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ജൂലൈയിലെ സമരം എൻഎച്ച്എസിന് 300 മില്യൺ പൗണ്ട് അധിക […]

Sports

ഫൈനലുറപ്പിക്കാൻ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ ; മത്സരത്തിന് മഴഭീഷണി

തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. കുട്ടിക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് എതിരാളികള്‍. ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം. മത്സരത്തിന് മഴഭീഷണിയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോർട്ടുകള്‍. മത്സരദിനത്തിലുടനീളം 29 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില. എങ്കിലും ഇടിമിന്നലോടുകൂടിയുള്ള […]

Sports

ട്വന്റി 20 ലോകകപ്പില്‍ നിന്ന് പിന്മാറി ബെന്‍ സ്റ്റോക്‌സ്

വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ടീമിലേക്ക് തന്നെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഇംഗ്ലണ്ട് ഓള്‍ റൗണ്ടർ ബെന്‍ സ്റ്റോക്‌സ്. മൂന്ന് ഫോർമാറ്റുകളിലും താന്‍ ആഗ്രഹിക്കുന്ന തലത്തിലുള്ള ഓള്‍ റൗണ്ടറാകുന്നതിന് ഇടവേള ഉപയോഗിക്കാനാണ് താല്‍പ്പര്യപ്പെടുന്നതെന്ന് താരം വ്യക്തമാക്കി. അടുത്തിടെയാണ് സ്റ്റോക്‌സിൻ്റെ കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തിയത്. ഇന്ത്യയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ […]

Sports

ധരംശാല ടെസ്റ്റ്: കുൽദീപും അശ്വിനും കറക്കി വീഴ്ത്തി; ഇംഗ്ലണ്ട് 218 റണ്‍സിന് പുറത്ത്

ധരംശാല ടെസ്റ്റില്‍ ഇന്ത്യന്‍ സ്പിന്നർമാർക്ക് മുന്നില്‍ തകർന്നടിഞ്ഞ് ഇംഗ്ലണ്ട് ബാറ്റിങ് നിര. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ 218 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപ് യാദവും നാല് വിക്കറ്റെടുത്ത രവിചന്ദ്രന്‍ അശ്വിനുമാണ് ഇംഗ്ലണ്ടിനെ തകർത്തത്. 78 റണ്‍സെടുത്ത സാക്ക് ക്രൗളിയാണ് സന്ദർശകരുടെ ടോപ് […]

Sports

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ; നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് ജയം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ. നിർണായകമായ നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിനാണ് ആതിഥേയരുടെ വിജയം.  ഇംഗ്ലണ്ട് ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം ഒരു സെഷനും ഒരു ദിവസവും ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്.  ഇന്ത്യയ്ക്കായി രോഹിത് ശർമയും (54) ശുഭ്മാന്‍ ഗില്ലും (52) അർദ്ധ സെഞ്ചുറി നേടി. […]

Sports

ആകാശ് ദീപ് ആദ്യ സെഷനിൽ ഹീറോ; നോബോളിന് പിന്നാലെ വിക്കറ്റ് വേട്ട

റാഞ്ചി: ഇം​ഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഹീറോയായി പേസർ ആകാശ് ദീപ്. അരങ്ങേറ്റ മത്സരത്തിൽ മൂന്ന് വിക്കറ്റുകളാണ് ബംഗാൾ താരം വീഴ്ത്തിയത്. ഇന്ത്യയ്ക്കെതിരെ ആദ്യ സെഷൻ പിന്നിടുമ്പോൾ ഇം​ഗ്ലണ്ട് ബാറ്റിം​ഗ് തകർച്ച നേരിടുകയാണ്. ഉച്ചഭഷണത്തിന് പിരിയുമ്പോൾ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 112 റൺസെന്ന നിലയിലാണ്. ഒരൽപ്പം നിർഭാ​​ഗ്യത്തോടെയാണ് ആകാശ് […]

Sports

രാജ്കോട്ടില്‍ ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തിയ ഇന്ത്യക്ക് റെക്കോര്‍ഡ് വിജയം

രാജ്കോട്ട്: രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് റെക്കോര്‍ഡ് വിജയം. 557 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ച ഇന്ത്യ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ 39.3 ഓവറില്‍ 122 റണ്‍സിന് എറിഞ്ഞിട്ടാണ് 434 റണ്‍സിന്‍റെ റെക്കോര്‍ഡ് വിജയം സ്വന്തമാക്കിയത്. റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ടെസ്റ്റിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയമാര്‍ജിനും 1934നുശേഷം ഇംഗ്ലണ്ടിന്‍റെ ഏറ്റവും […]

Sports

വിശാഖപട്ടണത്ത് ജയ്സ്വാളിന്റെ വിളയാട്ടം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍

വിശാഖപട്ടണം ടെസ്റ്റില്‍ യുവതാരം യശസ്വി ജയ്സ്വാളിന്റെ സെഞ്ചുറിക്കരുത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് ആതിഥേയർ നേടിയത്. ജയ്സ്വാളും (179) രവി അശ്വിനുമാണ് (5) ക്രീസില്‍ തുടരുന്നത്. ഇംഗ്ലണ്ടിനായി ഷോയിബ് ബഷീറും റേഹാന്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം […]

Sports

ആഷസ് ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം; ആദ്യ ടെസ്റ്റ് എഡ്ജ്ബാസ്റ്റണില്‍

ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ആഷസ് ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് ഇംഗ്ലണ്ടിലെ എഡ്ജ്ബാസ്റ്റണില്‍ തുടക്കമാകും. ഇന്ത്യന്‍ സമയം വൈകിട്ട് 3:30 മുതലാണ് അഞ്ചു മത്സര പരമ്പരയിലെ ആദ്യ പോരാട്ടം ആരംഭിക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച് കിരീടം ചൂടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. അതേസമയം സ്വന്തം […]