Keralam

കോപ്പിയടിച്ച് പരീക്ഷ ജയിക്കുന്നത് പോലെയല്ല കോടതിയിൽ ജയിക്കുന്നത്; മാത്യു കുഴൽനാടനെ പരിഹസിച്ച് ഇ പി ജയരാജൻ

സിഎംആർഎൽ – എക്സാലോജിക് ദുരൂഹ ഇടപാടിൽ വിജിലൻസ് അന്വേഷണം വേണ്ടെന്നുള്ള ഹൈക്കോടതി വിധിയിൽ മാത്യു കുഴൽനാടനെ പരിഹസിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ. കോപ്പി അടിച്ച് പരീക്ഷ പാസാകും പോലെയല്ല കേസും കോടതിയിലെ വാദങ്ങളും എന്ന് ഇ പി ജയരാജൻ പരിഹസിച്ചു. കുഴൽനാടനെ ശല്യക്കാരനായ വ്യവഹാരിയായി […]

Keralam

‘ചില ദുഷ്‌ടബുദ്ധികളുടെ തലയിലുദിച്ച സമരം’; ആശാ വർക്കർമാർ ജോലി പുനരാരംഭിക്കണമെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: ഓണറേറിയവും വിരമിക്കൽ ആനുകൂല്യങ്ങളും വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ആശാ വർക്കർമാര്‍ സെക്രട്ടേറിയറ്റിന് പുറത്ത് നടന്നുകൊണ്ടിരിക്കുന്ന സമരത്തില്‍ പ്രതികരണവുമായി എൽഡിഎഫ് മുൻ കൺവീനറും മുതിർന്ന സിപിഎം നേതാവുമായ ഇപി ജയരാജൻ. സമരം അനാവശ്യവും രാഷ്‌ട്രീയ പ്രേരിതവുമാണ്. ആശ വര്‍ക്കര്‍മാരെ ചില ആളുകൾ തെറ്റിദ്ധരിപ്പിച്ചാണ് അനാവശ്യ സമരത്തിനായി സെക്രട്ടേറിയറ്റിലേക്ക് കൊണ്ടുവന്നതെന്നും […]

Keralam

കേരളത്തിൽ എൽഡിഎഫിന് ഭരണ തുടർച്ച ഉറപ്പാണെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജൻ

കേരളത്തിൽ എൽഡിഎഫിന് ഭരണ തുടർച്ച ഉറപ്പാണെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജൻ. പ്രായപരിധി വിഷയത്തിൽ ഓരോ കാലഘട്ടത്തിൽ പാർട്ടി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഇപി ജയരാജൻ ട്വന്റിഫോറിനോട് പറഞ്ഞു. ഇന്ത്യക്ക് മുതൽക്കൂട്ട് നൽകുന്ന സമ്മേളനം ആകും സംസ്ഥാന സമ്മേളനമെന്ന് ഇപി ജയരാജൻ പറഞ്ഞു. ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയം നേരിട്ടുകൊണ്ടിരിക്കുന്ന […]

Keralam

പാർട്ടി പദവിയിൽ പ്രായപരിധി ഇളവ് നൽകുന്നത് ഒരാൾക്ക് വേണ്ടി മാത്രമെന്നത് ദുർവ്യാഖ്യാനമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ

കണ്ണൂർ : പാർട്ടി പദവിയിൽ പ്രായപരിധി ഇളവ് നൽകുന്നത് ഒരാൾക്ക് വേണ്ടി മാത്രമെന്നത് ദുർവ്യാഖ്യാനമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. പ്രായപരിധി, ടേം വ്യവസ്ഥയിൽ പാർട്ടി തീരുമാനമെടുക്കുന്നത് സാഹചര്യം അനുസരിച്ചാണ്. കൂടുതൽ യുവതീ -യുവാക്കൾ പാർട്ടിയുടെ നേതൃ രംഗത്തേക്ക് വരുന്നുണ്ട്. അവർക്ക് കൂടി പരിഗണന […]

Keralam

‘മൂര്‍ഖന്‍ പാമ്പിനെ പോലും തല്ലിക്കൊല്ലാന്‍ പറ്റില്ല’; വന്യമൃഗങ്ങളെ നേരിടാന്‍ കേന്ദ്രനിയമം തടസ്സമെന്ന് ഇപി ജയരാജന്‍

കണ്ണൂര്‍: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് മനുഷ്യനെ രക്ഷിക്കാന്‍ കേന്ദ്ര നിയമം തടസ്സമാകുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്‍. മനുഷ്യജീവന് സംരക്ഷണം നല്‍കേണ്ടത് സംസ്ഥാന ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ വന്യമൃഗങ്ങളെ കൊല്ലാന്‍ പാടില്ലെന്നാണ് കേന്ദ്രനിയമം. നാട്ടിന്‍പുറത്ത് കാണുന്ന മൂര്‍ഖന്‍ പാമ്പിനെ പോലും തല്ലിക്കൊല്ലാന്‍ അനുവാദമില്ല. ഈ സാഹചര്യത്തില്‍ വന്യമൃഗങ്ങളെ […]

Keralam

‘കുഞ്ഞിരാമന്‍ നിരപരാധിയാണെന്ന് എനിക്ക് മാത്രമല്ല, ആരോപണം ഉന്നയിക്കുന്നവര്‍ക്കും അറിയാം; സിബിഐ കോടതി വിധി അന്തിമമല്ല’; ഇ പി ജയരാജന്‍

പെരിയ ഇരട്ടക്കൊല കേസിലെ സിബിഐ  കോടതി വിധിയില്‍ പ്രതികരണവുമായി ഇ പി ജയരാജന്‍. സിബിഐ കോടതി വിധി അന്തിമമല്ലെന്നും ഇനിയും കോടതികളും നിയമങ്ങളുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കോടതി വിധിയെ അടിസ്ഥാനമാക്കിക്കൊണ്ട്, പ്രാഥമികമായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ സിപിഐഎമ്മിന് നേരെ ഇപ്പോള്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. പെരിയയിലും പരിസര […]

Keralam

ആത്മകഥയുടെ ആദ്യഭാഗം ഈ മാസം പൂർത്തിയാകും,പ്രസാധകരെ തീരുമാനിച്ചിട്ടില്ല; ഇ പി ജയരാജൻ

ആത്മകഥയുടെ ആദ്യഭാഗം ഈ മാസം പൂർത്തിയാകുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. ആത്മകഥ ഉടൻ പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്, പ്രസാധകരെയോ, പേരോ ഇതുവരെ നിശ്ചയിച്ചിട്ടില്ല. രണ്ടാം ഭാഗം ജീവചരിത്രമായി പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട്,ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി ഇ പി ജയരാജന്റെ […]

Keralam

പാലക്കാട് ഇടതുമുന്നണിയുടെ സ്വാധീനം വര്‍ധിച്ചു; സര്‍ക്കാരിന് അനുകൂലമായ നല്ല പ്രതികരണം ഉണ്ടായി: ഇ പി ജയരാജന്‍

കണ്ണൂര്‍: പാലക്കാട് ഇടതുമുന്നണിയുടെ സ്വാധീനം വര്‍ധിച്ചെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം ഇ പി ജയരാജന്‍. വയനാട് അടക്കം ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നിടത്തും ഇടതുപക്ഷത്തിന് സ്വാധീനം കൂടിയിട്ടുണ്ട്. ഇടതുസര്‍ക്കാരിന് അനുകൂലമായി നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ഉണ്ടായത്. ഭരണ വിരുദ്ധ വികാരമുണ്ടാകുമെന്നും, ഇടതുമുന്നണിക്ക് എല്ലായിടത്തും കനത്ത പരാജയമുണ്ടാകുമെന്നുമുള്ള പ്രചാരണമാണ് തകര്‍ന്നുവീണതെന്ന് […]

District News

‘ഡി സി ബുക്സുമായി കരാറില്ല; നിയമനടപടിയുമായി മുന്നോട്ടുപോകും’; ഇപി ജയരാജൻ

ആത്മകഥ വിവാദത്തിൽ സിപിഐഎം നേതാവ് ഇപി ജയരാജൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. ഡിസി ബുക്സുമായി കരാർ ഉണ്ടാക്കിയിട്ടില്ലെന്നും താൻ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഇപി ജയരാജൻ വ്യക്തമാക്കി. നേരത്തെ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് മൊഴിയായി നൽകിയതെന്ന് ഇപി ജയരാജൻ പറഞ്ഞു. കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തി പോലീസ് ഇന്നലെ […]

Keralam

‘ഗൂഢാലോചന’ സെക്രട്ടേറിയറ്റില്‍ ആവര്‍ത്തിച്ച് ഇപി; ‘തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു’

തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസം ആത്മകഥയുടെ ഭാഗങ്ങള്‍ പുറത്തു വന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് ഇപി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആവര്‍ത്തിച്ചു. തന്നെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. താന്‍ എഴുതിയ കാര്യങ്ങളല്ല പുറത്തു വന്നത്. ഇത് പുറത്തു വന്നതില്‍ വസ്തുതാപരമായ അന്വേഷണം വേണം, എവിടെ നിന്ന്, എങ്ങനെ മാധ്യമങ്ങൾക്ക് ലഭിച്ചു […]