Keralam

ആത്മകഥ വിവാദം പാര്‍ട്ടിയില്‍ വിശദീകരിക്കാന്‍ ഇ പി ജയരാജന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും

ഇ.പി ജയരാജന്റെ ആത്മകഥ വിവാദം രാഷ്ട്രീയ ചര്‍ച്ചയാകുന്നതിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഇ പി ജയരാജന്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയശേഷം ആദ്യമായാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കുന്നത്. എന്നാല്‍ വിഷയത്തില്‍ പാര്‍ട്ടിയുടെ വിശദമായ […]

Keralam

ഇ പി ജയരാജന്റെ ആത്മകഥ വിവാദം; ഉപതിരഞ്ഞെടുപ്പിന് ശേഷം വിശദമായി പരിശോധിക്കാൻ സിപിഐഎം

ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ ഉലഞ്ഞ് പാർട്ടി. തള്ളിപ്പറഞ്ഞെങ്കിലും തിരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്ന ആത്മകഥാ ഭാഗങ്ങൾ പാർട്ടിയെ തെല്ലൊന്നുമല്ല വെട്ടിലാക്കിയത്. വിവാദഭാഗങ്ങൾ പുറത്തുവന്നില്ലായിരുന്നുവെങ്കിൽ ഇതേ ഉള്ളടക്കത്തോടെ പുസ്തകം പ്രസിദ്ധീകരിക്കുമായിരുന്നോ? വിവാദ ഉള്ളടക്കം തയ്യാറാക്കിയതാര് ? തിരഞ്ഞെടുപ്പ് ദിനത്തിൽ ചോർന്നത് എങ്ങനെ? ഇക്കാര്യങ്ങൾ സിപിഐഎം പരിശോധിക്കുന്നുണ്ട്. ഉപ തിരഞ്ഞെടുപ്പിന് […]

Keralam

ഇ പി ജയരാജനെ യുഡിഎഫിലേക്ക് ക്ഷണിച്ച എം എം ഹസൻ്റെ നടപടി തമാശയായി കണ്ടാൽ മതി; വി ഡി സതീശൻ

ഇ പി ജയരാജനെ പരോക്ഷമായി യുഡിഎഫിലേക്ക് ക്ഷണിച്ച യുഡിഎഫ് കൺവീനർ എം എം ഹസന്റെ നടപടി തമാശയായി കണ്ടാൽ മതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അവർ തമ്മിൽ സൗഹൃദം ഉള്ളതാണ്. അതിൻറെ പേരിൽ പറഞ്ഞതായിരിക്കും. മറ്റൊരു പാർട്ടിയിലെ മുതിർന്ന നേതാവാണ് ഇ പിയെന്നും സതീശൻ പറഞ്ഞു. […]

Keralam

ആത്മകഥ വിവാദം: ഇ പി ജയരാജന്റെ പരാതി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കൈമാറി ഡിജിപി

ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട ഇ പി ജയരാജന്റെ പരാതി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കൈമാറി. ഡിജിപിയാണ് പരാതി കൈമാറിയത്. ഇ.പി ജയരാജന്‍ ഇന്നലെയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ആത്മകഥയുടെ മറവില്‍ വ്യാജ രേഖയുണ്ടാക്കി തെറ്റായ പ്രചരണം നടത്തി എന്നതുള്‍പ്പടെയാണ് ഇപി ജയരാജന്‍ നല്‍കിയ പരാതിയിലുള്ളത്. ആത്മകഥ എഴുതിക്കഴിയുകയോ പ്രസിദ്ധീകരിക്കാന്‍ […]

Keralam

‘ഇപി ഈസ് നോട്ട് പിണറായി വിജയന്‍, തറവാടിത്തമുള്ളയാള്‍’; പിന്തുണയുമായി അന്‍വര്‍

തൃശൂര്‍: ആത്മകഥാ വിവാദത്തില്‍ ഇപി ജയരാജനൊപ്പമെന്ന് പിവി അന്‍വര്‍ എംഎല്‍എ. ഇപി ഒരിക്കലും അങ്ങനെ പറയില്ലെന്നും ഇപ്പോള്‍ നടക്കുന്ന വിവാദം വ്യക്തമായ ഗൂഢാലോചനയാണെന്നും അന്‍വര്‍ പറഞ്ഞു.’ഇപി ഈസ് നോട്ട് പിണറായി വിജയന്‍. അദ്ദേഹം തറവാടിത്തമുള്ളയാളാണ്. പിണറായിയെപ്പോലെ തറവാടിത്തമില്ലാത്ത കാര്യങ്ങള്‍ പറയില്ല. എന്തും പറഞ്ഞോട്ടെ, അദ്ദേഹം വര്‍ഗീയവാദിയാണെന്ന് പറഞ്ഞാല്‍ സമ്മതിക്കില്ല. […]

District News

‘ഇപി ജയരാജൻ നിഷ്‌കളങ്കൻ, പറയാനുള്ളതെല്ലാം തുറന്ന് പറയും’: തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

കോട്ടയം: ഇപി ജയരാജന്‍റെ ആത്മകഥ വിവാദത്തില്‍ പ്രതികരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ഇപി നിഷ്‌കളങ്കനായ മനുഷ്യനാണെന്നും പറയാനുള്ളതെല്ലാം തുറന്ന് പറയുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ശത്രുക്കളും മിത്രങ്ങളുണ്ട്. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ഇപി ജയരാജന്‍ എഴുതിയ ഒരു പുസ്‌തകം പ്രസിദ്ധീകരിച്ചത് ശരിയല്ലെന്ന് പറയാന്‍ താന്‍ ആളല്ല. […]

Keralam

പുറത്തുവന്നത് തന്റെ ആത്മകഥയിലെ ഭാഗങ്ങളല്ല, പിന്നില്‍ തത്പരകക്ഷികളുടെ ഗൂഢാലോചന; പോലീസ് മേധാവിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

തന്റെ ആത്മകഥയെന്ന പേരില്‍ മാധ്യമങ്ങളിലൂടെ ചില ഭാഗങ്ങള്‍ പുറത്തുവന്നതിനെതിരെ പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിനു പരാതി നല്‍കി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍. ചേലക്കരയിലും വയനാട്ടിലും ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്ന ദിവസമുണ്ടായ ഈ വിവാദം ആസൂത്രിത ഗൂഢാലോചനയാണെന്ന് ഷെയ്ഖ് ദര്‍വേഷ് സാഹിബിനു നല്കിയ പരാതിയില്‍ അദ്ദേഹം […]

Keralam

ഇപിയുടെ ചാട്ടം ബിജെപിയിലേക്ക്, ഇത് കാലത്തിന്‍റെ കണക്കു ചോദിക്കൽ; കെ. സുധാകരൻ

കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍റെ ചാട്ടം ബിജെപിയിലേക്കാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഇപിയുടെ ആത്മകഥാ വിവാദം കാലത്തിന്‍റെ കണക്കു ചോദിക്കലാണ്. കൊടുത്താൽ കിട്ടും, സിപിഎമ്മിന് കിട്ടിക്കൊണ്ടേയിരിക്കുകയാണെന്നും കെ. സുധാകരൻ പരിഹസിച്ചു. പ്രസിദ്ധീകരണത്തെക്കുറിച്ച് അറിയില്ലെന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഡിസി ബുക്സ് ഏറെ വിശ്വസ്ഥമായ സ്ഥാപനമാണെന്നും വരെ അവിശ്വസിക്കാനാവില്ലെന്നും […]

Keralam

ഇപി ജയരാജന്റെ ആത്മകഥയിലെ പുറത്തുവന്ന വിവരങ്ങളിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

ഇപി ജയരാജന്റെ ആത്മകഥയിലെ പുറത്തുവന്ന വിവരങ്ങളിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തെരഞ്ഞെടുപ്പ് ദിനത്തിൽ ഇ പി ജയരാജന്റെ ആത്മകഥ പുറത്തുവന്നത് കാലത്തിന്റെ കണക്ക് ചോദിക്കലെന്ന് സുധാകരൻ പറഞ്ഞു. പുസ്തകം താൻ ഏൽപ്പിച്ചിട്ടില്ല എന്ന ഇ പിയുടെ വാദം അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഇ പി രണ്ടും […]

Keralam

ജി പി ജയരാജന്റെ പുസ്തക വിവാദം ഗൂഢാലോചനയെന്ന് കെ രാധാകൃഷ്ണന്‍

ജി പി ജയരാജന്റെ പുസ്തക വിവാദം ഗൂഢാലോചനയെന്ന് കെ രാധാകൃഷ്ണന്‍. നടക്കുന്നത് അസത്യ പ്രചാരണം കെ രാധാകൃഷ്ണന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് വ്യാജ വാര്‍ത്തകള്‍ പതിവെന്നും അദ്ദേഹം പ്രതികരിച്ചു. ജനങ്ങള്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നല്ലത് പോലെ നടത്താന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഒരു കാലത്ത് പുതിയ […]