Keralam

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച യോഗം ചേരും

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച യോഗം ചേരും. തെരഞ്ഞെടുപ്പ് അകലോകനത്തിന് ഒപ്പം പോളിംഗ് ദിനത്തിൽ വലിയ തോതിൽ ചർച്ചയായ ബിജെപിയുടെ കേരളത്തിലെ ചുമതലയുളള പ്രകാശ് ജാവദേക്കർ- ഇപി ജയരാജൻ കൂടിക്കാഴ്ചയും യോഗത്തിൽ ഉയരും. ഇപി ജയരാജന്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തല്‍ […]

Keralam

എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരുമായി നല്ല ബന്ധം പുലർത്തുന്ന ആളാണ് ഇപി. എന്നാൽ പാപിക്കൊപ്പം ശിവൻ കൂടിയാൽ ശിവനും പാപിയാവും. അത്തരക്കാരുടൊപ്പമുള്ള കൂടിക്കാഴ്ചകൾ ഒഴിവാക്കേണ്ടതായിരുന്നെന്നും മുൻപും ഇപി ഇത്തരം കാര്യങ്ങളിൽ ജാഗ്രത […]

Keralam

തൃശ്ശൂർ വേണം, പകരം ലാവ്‍ലിൻ കേസ് ഒഴിവാക്കും; സിപിഐഎമ്മിനോട് ബിജെപി ആവശ്യപ്പെട്ടെന്ന് ദല്ലാൾ നന്ദകുമാർ

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് തൃശ്ശൂരെന്ന ഒറ്റ സീറ്റ് നല്‍കിയാല്‍ പകരം ലാവ്ലിന്‍ കേസ് ഒഴിവാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തുവെന്ന് ദല്ലാള്‍ നന്ദകുമാര്‍. താനുമായുള്ള ഇ പി ജയരാജൻ്റെ കൂടിക്കാഴ്ചയ്ക്കിടെ അപ്രതീക്ഷിതമായി പ്രകാശ് ജാവദേക്കര്‍ വന്നു. അദ്ദേഹം വരുമെന്ന് ഇപിക്ക് അറിയില്ലായിരുന്നു. ഈ ആവശ്യങ്ങള്‍ ജാവദേക്കര്‍ അവതരിപ്പിച്ചു. […]

Keralam

ഇപി ജയരാജൻ ബിജെപിയിലേക്ക് പോകും; കെ സുധാകരൻ

കണ്ണൂർ: ഇ പി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും കോൺഗ്രസ് അധ്യക്ഷനുമായ കെ സുധാകരൻ. ബിജെപിയുമായി ചർച്ച നടത്തിയ നേതാവ് ഇപി ജയരാജനെന്ന് കെ സുധാകരൻ ആവർത്തിച്ചു. ശോഭ സുരേന്ദ്രനും ഇ പി ജയരാജനും ആദ്യം ചർച്ച നടത്തിയത് ഗൾഫിൽ വെച്ചാണ്. ഗവർണർ സ്ഥാനത്തെക്കുറിച്ചാണ് ചർച്ച […]

Keralam

പാനൂർ ബോംബ് സ്ഫോടന കേസിൽ പോലീസിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ

കണ്ണൂർ: പാനൂർ ബോംബ് സ്ഫോടന കേസിൽ പോലീസിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കുറ്റക്കാരെങ്കിൽ പോലീസ്‌ അറസ്റ്റ് ചെയ്യും. തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ്. മുഖം നോക്കാതെ നടപടി എടുക്കും. പാർട്ടി നോക്കി നിലപാട് എടുക്കില്ല. പോലീസ്‌ ജാഗ്രതയോടെ പ്രവർത്തിക്കുന്നത് കൊണ്ടാണ് പലരും പിടിക്കപ്പെടുന്നത്. […]

Keralam

വൈദേകം റിസോർട്ടിനെ കുറിച്ച് അന്വേഷണം വേണ്ടെന്ന് ഇഡി

എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ്റെ ഭാര്യയ്ക്കും മകനും പങ്കാളിത്തമുണ്ടായിരുന്ന കണ്ണൂരിലെ വൈദേകം റിസോർട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തില്ല. ഷെഡ്യൂള്‍ഡ് ഒഫന്‍സ് ഇല്ലാത്തതിനാല്‍ റിസോർട്ടിന് എതിരായ പരാതിയിൽ അന്വേഷണം നടത്താനാകില്ലെന്ന് ഇഡി വ്യക്തമാക്കി. ഹൈക്കോടതി മുന്‍പാകെയാണ് ഇഡി നിലപാടറിയിച്ചത്. എറണാകുളം സ്വദേശിയായ എം. ആര്‍ അജയന്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ […]

Keralam

ഇ പി – രാജീവ് ബന്ധത്തിന് തെളിവുണ്ട് ; വി ഡി സതീശന്‍

തിരുവനന്തപുരം: ഇ പി ജയരാജന്‍ – രാജീവ് ചന്ദ്രശേഖര്‍ ബന്ധത്തിന് തന്‍റെ കയ്യില്‍ തെളിവുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ കേസ് കൊടുക്കാൻ പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു. കേസ് കൊടുത്താൽ തെളിവുകൾ കോടതിയിൽ ഹാജരാക്കും. നിരാമയ റിസോര്‍ട്ട് രാജീവ് ചന്ദ്രശേഖരൻ്റേതാണ്. അല്ല എങ്കില്‍ […]

Keralam

ഇപിയുടെ കുടുംബം രാജീവ് ചന്ദ്രശേഖരന്റെ ‘നിരാമയ’ ജീവനക്കാർക്കൊപ്പമുള്ള ചിത്രം പുറത്തുവിട്ട് കോൺഗ്രസ്

ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റിന്റെ ജീവനക്കാരും ഇ പി ജയരാജന്റെ കുടുംബവും ഒന്നിച്ചുള്ള ചിത്രം പുറത്ത്. രാജീവ് ചന്ദ്രശേഖരനും ഇ പി ജയരാജനും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ഇപി നിഷേധിച്ചതിന് പിന്നാലെയാണ് ചിത്രം പുറത്തുവന്നിരിക്കുന്നത്. കോൺഗ്രസാണ് ചിത്രം പുറത്തുവിട്ടത്. നിരാമയ ജീവനക്കാർക്കൊപ്പം ഇപിയുടെ […]

Keralam

ഇ പി ജയരാജനുമായി തനിക്ക് ബിസിനസ് ബന്ധമില്ലെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ഇ പി ജയരാജനുമായി തനിക്ക് ബിസിനസ് ബന്ധമില്ലെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. തനിക്ക് പല കമ്പനികളിലും നിയമപരമായ നിക്ഷേപങ്ങളുണ്ടെന്നും അവര്‍ ആരൊക്കെയായിട്ടാണ് ബിസിനസ് ചെയ്യുന്നതെന്ന് താന്‍ അറിയേണ്ട കാര്യമില്ലെന്നും  പറഞ്ഞു. ഇ പി ജയരാജനുമായി എനിക്ക് ബിസിനസ് ബന്ധമില്ല. അങ്ങനെ ബിസിനസ് ചെയ്യേണ്ട ആവശ്യമില്ല. […]