Keralam

‘നാലര ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യണം’; ബാങ്ക് ജീവനക്കാരുടെ ഇടപെടലില്‍ വയോധികന് ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പില്‍ നിന്ന് രക്ഷ

ബാങ്ക് അധികൃതരുടെ ഇടപെടല്‍ വയോധികനെ ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടുത്തി. തന്റെ അക്കൗണ്ടിലുള്ള നാലര ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ചെക്കുമായെത്തിയ 64കാരനോട് ബാങ്ക് ജീവനക്കാര്‍ വിവരങ്ങള്‍ തിരക്കിയപ്പോള്‍ അസ്വഭാവികത തോന്നുകയായിരുന്നു. വര്‍ഷങ്ങളായുള്ള ഇടപാടുകാരനാണ്. ചോദ്യം കേട്ടതും താന്‍ പിന്നീട് വരാമെന്നു പറഞ്ഞ് അദ്ദേഹം പെട്ടെന്ന് പുറത്തേക്കിറങ്ങി. […]

Keralam

കൊച്ചിയിൽ 100 കിലോ ചന്ദനവുമായി അഞ്ചം​ഗ സംഘം പിടിയിൽ

എറണാകുളം ജില്ല കേന്ദ്രീകരിച്ച് നൂറ് കിലോ ചന്ദനത്തടി കടത്താനുള്ള ശ്രമം പിടികൂടി വനം വകുപ്പ്. ഇടുക്കി ഇരട്ടയാർ സ്വദേശികളിൽ നിന്നു മേയ്ക്കപ്പാല ഫോറസ്റ്റ് റെയ്ഞ്ചിലെ ഉദ്യോ​ഗസ്ഥ സംഘമാണ് ചന്ദനം പിടിച്ചെടുത്തത്. ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് രണ്ട് കാറുകളിലായി കടത്താൻ ശ്രമിച്ച ചന്ദനത്തടികൾ പരിശോധനയിൽ കണ്ടെത്തിയത്. ഇടുക്കി സ്വദേശികളായ […]

Keralam

അമ്മയുടെ അടുത്ത് കിടന്നതിന് 12 കാരന് ആൺസുഹൃത്തിന്റെ ക്രൂരമർദനം

എറണാകുളത്ത് 12 വയസ്സുകാരന് ക്രൂരമർദനം. അമ്മയും ആൺസുഹൃത്തും ചേർന്നാണ് കുട്ടിയെ മർദിച്ചത്. അമ്മയുടെ അടുത്ത് കിടന്നതാണ് ആൺസുഹൃത്തിനെ പ്രകോപിപ്പിച്ചത്. കുട്ടിയെ കൊച്ചിയിലെ ലിസ്സി ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു മർദന വിവരം പുറത്തറിയുന്നത്. കുട്ടിയുടെ നെഞ്ചിൽ അമ്മ കൈവിരലുകൾ കൊണ്ട് മാന്തി മുറിവുണ്ടാകുകയായിരുന്നു. കൂടാതെ കുട്ടിയുടെ തല ആൺസുഹൃത്ത് പലതവണ ചുമരിൽ […]

Keralam

‘വെല്ലുവിളിയൊന്നും വേണ്ട, നിയമം നിയമത്തിന്‍റെ വഴിക്കു പോവും’, ഹിജാബ് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ അധികൃതരെ രൂക്ഷമായി വിമര്‍ശിച്ച മന്ത്രി വിഷയം രാഷ്ട്രീയ വത്കരിക്കാനുള്ള നീക്കം നടത്തിയെന്നും ആരോപിച്ചു. സര്‍ക്കാരിനെ മോശമാക്കുന്ന വിധത്തിലുള്ള പ്രകോപനപരമായ നടപടികളില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ പിന്‍മാറണം. സര്‍ക്കാരിന് മുകളില്‍ ആണ് എന്ന് […]

Keralam

വന്ദേഭാരതിൽ ജീവൻ രക്ഷാദൗത്യം; ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി 13കാരിയുമായി എറണാകുളത്തേക്ക്‌

ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ട പതിമൂന്നുകാരിയുമായി വന്ദേഭാരത് ട്രെയിനിൽ യാത്രതിരിച്ച് കുടുംബം. കൊല്ലത്ത് നിന്ന് എറണാകുളത്തേക്കാണ് യാത്ര. എറണാകുളം ലിസി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടക്കുന്നത്. എയർ ആംബുലൻസിൽ സഞ്ചരിക്കാൻ കുട്ടിയ്ക്ക് ബുദ്ധിമുട്ടായതിനാലാണ് ട്രെയിൻ മാർഗം കൊച്ചിയിലേക്ക് പോകുന്നത്. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിക്കാൻ നിർദേശം ലഭിച്ചതിനെ തുടർന്നാണ് കൊല്ലത്ത് നിന്ന് വന്ദേഭാരതിൽ […]

Keralam

എറണാകുളത്ത് ഡെങ്കിപ്പനിയും എലിപ്പനിയും കൂടുന്നു; എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; 33 പേര്‍ക്ക് ഡെങ്കിപ്പനി

കാലവര്‍ഷത്തിന് പിന്നാലെ എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനിയും എലിപ്പനിയും കൂടുന്നു. ജില്ലയില്‍ ഒരു എലിപ്പനി മരണം സ്ഥിരീകരിച്ചതിന് പിന്നാലെ കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ 33 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്.ആറുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.  കഴിഞ്ഞ ആറു ദിവസത്തിടെ ഡെങ്കി സംശയിക്കുന്ന 196 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 33 പേര്‍ക്ക് […]

Keralam

കെഎസ്‌യുവിൽ കൂട്ട നടപടി; ജില്ലാ പ്രസിഡന്റ് അടക്കം മൂന്നുപേർക്ക് സസ്പെൻഷൻ

എറണാകുളം കെഎസ്‌യുവിൽ കൂട്ട നടപടി. ജില്ലാ പ്രസിഡന്റ് അടക്കം മൂന്നുപേർക്ക് സസ്പെൻഷൻ. ജില്ലാ പ്രസിഡന്റ് കൃഷ്ണ ലാൽ, ജില്ലാ ഭാരവാഹികളായ അമർ മിഷാൽ , കെവിൻ പൗലോസ് എന്നിവർക്കെതിരെയാണ് നടപടി. ദേശീയ നേതൃത്വത്തിന്റെ അന്വേഷണ കമ്മീഷണത്തോട് സഹകരിക്കാത്തതിനെ തുടർന്നാണ് നടപടി. പരാതി നൽകിയ മലപ്പുറം ജില്ലാ സെക്രട്ടറി മുഹമ്മദ് […]

Sports

ഐ.പി.എല്‍ പൂരം കാണാം ബിഗ് സ്‌ക്രീനില്‍; പാലക്കാട്ടും കൊച്ചിയിലും ബി.സി.സി.ഐയുടെ ഫാന്‍ പാര്‍ക്ക്

ഐപിഎൽ മത്സരങ്ങളോടനുബന്ധിച്ച് എറണാകുളത്തും പാലക്കാടും ഫാൻ പാർക്കുകൾ സംഘടിപ്പിച്ച്‌ ബിസിസിഐ. നാളെയും മറ്റന്നാളും കലൂർ ജവഹർലാൽ സ്റ്റേഡിയത്തിന്റെ പരിസരങ്ങളിൽ ഫാൻ പാർക്ക് ഉണ്ടാകും. അടുത്തയാഴ്ച പാലക്കാട് കോട്ടയിൽ ആകും ഫാൻ പാർക്ക് ഉണ്ടാവുക. ക്രിക്കറ്റ് ആരാധകർക്ക് ഒന്നിച്ചുകൂടി വലിയ സ്ക്രീനിൽ കളി കാണുവാൻ കഴിയും തീർത്തും സൗജന്യമായാണ് ഫാൻപാർക്കുകൾ […]

Keralam

കണ്ടെടുത്തത് 49 കുപ്പി വിദേശമദ്യം; കൈക്കൂലി കേസില്‍ പിടിയിലായ എറണാകുളം ആര്‍ടിഒയ്‌ക്കെതിരെ എക്‌സൈസ് കേസെടുക്കും

കൈക്കൂലി കേസില്‍ പിടിയിലായ എറണാകുളം ആര്‍ടിഒ ടി എം ജെഴ്‌സനെതിരെ എക്‌സൈസ് കേസെടുക്കും. വീട്ടില്‍ അനധികൃതമായി 49 കുപ്പി വിദേശമദ്യം സൂക്ഷിച്ചതിനാണ് നടപടി. ജെഴ്‌സന്റെ ബാങ്ക് നിക്ഷേപത്തിന്റെ രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു. കൈക്കൂലിയായി വാങ്ങിയ പണം ഇയാള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നത് റബ്ബര്‍ ബാന്‍ഡ് ഇട്ട് ചുരുട്ടിയ നിലയിലാണ്. 60,000 […]

Uncategorized

‘ഓപ്പറേഷൻ ക്ലീൻ’; എറണാകുളം പറവൂരിൽ 27 ബംഗ്ലാദേശികൾ പിടിയിൽ

എറണാകുളം പറവൂരിൽ 27 ബംഗ്ലാദേശികൾ പിടിയിൽ. ‘ഓപ്പറേഷൻ ക്ലീൻ’ പദ്ധതിയുടെ ഭാഗമായി ഭീകരവിരുദ്ധ സ്ക്വാഡും എറണാകുളം റൂറൽ പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. പലർക്കും മതിയായ രേഖകൾ ഇല്ലായിരുന്നു. ആന്റി ടെററിസ്റ്റ് സ്ക്വാടും എറണാകുളം റൂറൽ പോലീസും ചേർന്നാണ് കസ്റ്റഡിയിൽ എടുത്തുതത്. ഈ മാസം 15 ന് പെരുമ്പാവൂരിൽ […]