District News
ഏഴരപ്പൊന്നാന ദർശനം; ഭക്തിയുടെ നിറവിൽ ഏറ്റുമാനൂർ ക്ഷേത്രം, എത്തിയത് ആയിരങ്ങൾ
കോട്ടയം: ഭക്തി സാന്ദ്രമായി ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന ദർശനം. ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷം ഏഴരപ്പൊന്നാനകളുടെ അകമ്പടിയോടെ എത്തുന്ന ഏറ്റുമാനൂരപ്പനെ ഒരു നോക്ക് കാണാൻ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളാണ്. ഇന്നലെ (ഫെബ്രുവരി 25) രാത്രി 11.30ഓടെ ശ്രീകോവിലിൽ നിന്ന് ഭഗവാനെ എഴുന്നള്ളിച്ച് പുഷ്‌പാലംകൃതമായ ആസ്‌ഥാന മണ്ഡപത്തിൽ പ്രതിഷ്‌ഠിച്ചു. തുടർന്ന് […]
