Keralam

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാലുപേർ തൂങ്ങിമരിച്ച നിലയിൽ

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം സജീവ് മോഹനൻ, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. സജീവ് ഉപ്പുതറയിൽ ഓട്ടോറിക്ഷ ഡ്രൈവറാണ്.