India

ഇനി ടോള്‍പ്ലാസകളില്‍ നിര്‍ത്തേണ്ട, 80 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാം; എഐ അധിഷ്ഠിത സംവിധാനം അടുത്തവര്‍ഷം

ന്യൂഡല്‍ഹി: 2026 ഓടെ രാജ്യത്തുടനീളമുള്ള 1,050 ടോള്‍ പ്ലാസകളിലും യാതൊരുവിധ തടസ്സങ്ങളുമില്ലാതെ യാത്ര ചെയ്യാന്‍ കഴിയുന്ന തടസ്സരഹിത ടോള്‍ പിരിവ് നടപ്പിലാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ടോള്‍ പിരിക്കുന്നതിനായി അത്യാധുനിക എഐ അധിഷ്ഠിത സംവിധാനം ഒരുക്കിയാണ് ഇത് നടപ്പിലാക്കുക. ഇതുവഴി ടോള്‍പ്ലാസകളില്‍ നിര്‍ത്താതെ തന്നെ […]

Uncategorized

ഫാസ്ടാഗ്: കെവൈവി നടപടികള്‍ ഇനി ലളിതം, അറിയാം

ന്യൂഡല്‍ഹി: ഫാസ്ടാഗ് ഉപയോഗിക്കുന്ന വാഹനങ്ങള്‍ തിരിച്ചറിയാനുള്ള ‘നോ യുവര്‍ വെഹിക്കിള്‍’ (കെവൈവി) രീതിക്കെതിരെ പരാതി ഉയര്‍ന്നതിന് പിന്നാലെ നടപടിക്രമം ലളിതമാക്കി ദേശീയപാത അതോറിറ്റി. ഫാസ്ടാഗുകളുടെ ദുരുപയോഗം തടയുന്നതിനായി 2024 ഒക്ടോബര്‍ മുതലാണ് നിര്‍ബന്ധിത കെവൈവി ആരംഭിച്ചത്. ട്രക്കുകളില്‍ കാറിന്റെ ഫാസ്ടാഗ് ഉപയോഗിച്ച സംഭവങ്ങളടക്കം കണക്കിലെടുത്തായിരുന്നു ഈ നീക്കം. കാര്‍, […]

General

ഫാസ്ടാഗ് വാർഷിക പാസ് ; അറിയണം ഈ കാര്യങ്ങൾ

ഫാസ്ടാഗ് വാർഷിക പാസ് നിലവിൽ വരിക്കുകയാണ്.സ്ഥിര യാത്രക്കാരെ ടോൾ ചാർജ് വലക്കാതിരിക്കാനാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പുതിയ ഫാസ്ടാ​ഗ് സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.ആർക്കൊക്കയാണ് വാർഷിക പാസ് ലഭിക്കുക എന്തൊക്കൊയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് നോക്കാം. കാറുകൾ, ജീപ്പുകൾ തുടങ്ങിയ സ്വകാര്യ, വാണിജ്യേതര വാഹനങ്ങൾക്ക് മാത്രമാണ് വാർഷിക ഫാസ്ടാഗ് […]

India

ഫാസ്ടാഗ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്!, ഈ ലംഘനം കരിമ്പട്ടികയില്‍ എത്തിച്ചേക്കാം; കടുപ്പിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി

ന്യൂഡല്‍ഹി: ഫാസ്ടാഗുകളുടെ ദുരുപയോഗം തടയാന്‍ നടപടി കടുപ്പിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. ഫാസ് ടാഗുകള്‍ വാഹനത്തിന്റെ വിന്‍ഡ്സ്‌ക്രീനില്‍ പതിപ്പിക്കാത്ത സംഭവങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ടോള്‍ പിരിവ് ഏജന്‍സികളോട് അടക്കം നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചു. ഇത്തരം ലംഘനങ്ങള്‍ നടത്തുന്ന ഫാസ്ടാഗുകളെ കരിമ്പട്ടികയില്‍ […]

India

ഇനിയും ഫാസ്ടാഗ് ഉപയോഗിക്കണോ?, പുതിയ വ്യവസ്ഥകള്‍ നാളെ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: സുരക്ഷ വര്‍ധിപ്പിക്കുന്നതിനും കാര്യക്ഷമത കൂട്ടുന്നതിനുമുള്ള പുതിയ ഫാസ്ടാഗ് വ്യവസ്ഥകള്‍ നാളെ പ്രാബല്യത്തില്‍. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം മുമ്പ് വരെ ഇഷ്യൂ ചെയ്ത എല്ലാ ഫാസ്ടാഗുകളും അപ്‌ഡേറ്റ് ചെയ്ത നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം എന്നതാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ പുതിയ […]

Technology

പേടിഎം ഫാസ്ടാഗ് ഉപയോക്താക്കള്‍ 15-നകം മറ്റ് ബാങ്കുകളുടെ സര്‍വീസ് തേടണമെന്ന് എന്‍എച്ച്എഐ

ഫാസ്ടാഗുകള്‍ക്കായുള്ള അംഗീകൃത ബാങ്കുകളുടെ പട്ടികയില്‍ നിന്ന് പേടിഎം ഗേറ്റ്‌വേയെ വിലക്കിയ സാഹചര്യത്തില്‍ പേടിഎം ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ മാര്‍ച്ച് 15-നകം മറ്റ് ബാങ്കുകളുടെ ഫാസ്ടാഗ് സര്‍വീസിലേക്ക് മാറണമെന്ന് നിര്‍ദേശിച്ച് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ. മാര്‍ച്ച് 15-ന് ശേഷം പേടിഎം ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് ഇരട്ടിപ്പിഴയും സേവന തടസവും ഉണ്ടാകുമെന്നും റോഡ് […]