District News
അച്ഛനും മകനും തൂങ്ങി മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ കണ്ടത് രണ്ട് മുറികളിലായി
കോട്ടയം: കാഞ്ഞിരപ്പള്ളി കപ്പാട് അച്ഛനെയും മകനെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മനോലിമാക്കലില്‍ തങ്കച്ചന്‍ (63), മകന്‍ അഖില്‍ (29) എന്നിവരാണ് മരിച്ചത്. ഇരുവരെയും പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് വീട്ടിലെ രണ്ട് മുറികളിലായി തങ്കച്ചനെയും അഖിലിനെയും തുങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇവര്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. […]
