Keralam

തൃശൂരില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് തീയിട്ടു; ഒരാള്‍ക്ക് പൊള്ളലേറ്റു

തൃശൂര്‍: തൃശൂര്‍ വില്‍വട്ടം കുടുംബാരോഗ്യ കേന്ദ്രത്തിന് തീയിട്ടു. തീപിടിത്തത്തില്‍ ഓഫീസ് ഭാഗികമായി കത്തിനശിച്ചു. യുഡി ക്ലര്‍ക്ക് അനുപിന് പൊള്ളലേറ്റു. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു. പൊള്ളല്‍ ഗുരുതരമുള്ളതല്ല. ആക്രമണം നടത്തിയ ആള്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ വിയ്യൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അനുപിന് നേരെ പെട്രോളോ മണ്ണെണ്ണയോ എന്ന് […]

Keralam

ഓടിക്കൊണ്ടിരിക്കെ കെ എസ് ആര്‍ ടി സി ബസിന്റെ ടയറിന് തീപിടിച്ചു

കോഴിക്കോട് ഓടിക്കൊണ്ടിരിക്കുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന്റെ ടയറിന് തീപിടിച്ചു. ബസ്സിന്റെ ഡ്രൈവറുടെ വശത്തുള്ള പുറകിലെ ടയറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് പെട്ടെന്ന് ബസ് നിര്‍ത്തുകയായിരുന്നു. ഇന്ന് രാവിലെ 8 മണിയോടെയയായിരുന്നു സംഭവം. മുക്കം പോലീസ് സ്‌റ്റേഷന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. താമരശ്ശേരിയില്‍ […]

India

മുംബൈയില്‍ ഡയപ്പര്‍ ഫാക്ടറിയില്‍ വന്‍തീപിടിത്തം; മൂന്ന് നില കെട്ടിടം കത്തിനശിച്ചു: വീഡിയോ

മുംബൈ: മുംബൈയില്‍ ഫാക്ടറിയില്‍ തീപിടിത്തം. ഭിവണ്ടിയിലെ ഡയപ്പര്‍ നിര്‍മാണ ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായത്. മൂന്ന് നില കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീയണച്ചത്. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പുലര്‍ച്ചെ ആറുമണിയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ […]

District News

കോട്ടയത്ത് ഓടിക്കൊണ്ടിരിക്കെ പെട്രോൾ ടാങ്കറിന് തീപിച്ചു

കോട്ടയം: ഏറ്റുമാനൂർ-തലയോലപ്പറമ്പ് റോഡിൽ കുറുപ്പന്തറയിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു. ഓടിക്കൊണ്ടിരുന്നതിനിടയിലാണ് തീപിടുത്തമുണ്ടായത്. ടാങ്കറിന്‍റെ മുൻഭാഗം മുഴുവനായും തീപടർന്നു. ടാങ്കറിലെ ജോലിക്കാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഫയർഫോഴ്സെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എറണാകുളത്തുനിന്നു കോട്ടയത്തേക്ക് വരുകയായിരുന്ന ലോറിക്കാണ് തീപിച്ചത്. കയറ്റം കയറിവരുന്നതിനിടെ ലോറിക്ക് തീപിടിക്കുകയായിരുന്നു. ലോറിയുടെ അടിഭാഗത്തുനിന്നാണ് തീ […]

India

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ട്

ബംഗ്‌ളൂരു: ബംഗ്‌ളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു. പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയായിരുന്നു. ബംഗ്‌ളൂരു എയര്‍പോര്‍ട്ടിലാണ് സംഭവം. വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. വലതുവശത്തെ ചിറകിനടുത്തെ എഞ്ചിനാണ് തീപിടിച്ചത്. ചില യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് വിവരം. തീ കണ്ട് യാത്രക്കാര്‍ ബഹളം വെച്ചതോടെയാണ് എമര്‍ജന്‍സി […]

India

മഹാരാഷ്ട്രയിലെ മുംബൈ- പൂനെ എക്‌സ്പ്രസ് വേയില്‍ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍: വീഡിയോ

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈ- പൂനെ എക്‌സ്പ്രസ് വേയില്‍ ഇന്ന് രാവിലെ ബസിന് തീപിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയക്ക്. മുംബൈയില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന ടൂറിസറ്റ് ബസിനാണ് തീപിടിച്ചത്. ബസില്‍ മുപ്പത്തിയാറ് യാത്രക്കാരാണ് ഉണ്ടായിരുന്നത്. Mumbai Pune Expressway: A private bus carrying 36 passengers had […]

India

മണിപ്പൂരിൽ വെടിവെയ്പ്പ്; 2 സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണഉപുർ ജില്ലയിൽ നടന്ന വെടിവെയ്പ്പിൽ രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരുക്കേറ്റിട്ടുണ്ട്. താഴ്വരയിലെ സിആർപിഎഫ് പോസ്റ്റുകൾ ലക്ഷ്യമാക്കി തീവ്രവാദികൾ പുലർച്ചെയാണ് വെടിവെയ്പ്പ് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിആർപിഎഫ് സബ് ഇൻസ്പെക്‌ടർ എൻ സർക്കാർ, കോൺസ്റ്റബിൾ അരൂപ് സൈനി എന്നിവരാണ് മരിച്ചത്. ഇൻസ്പെക്‌ടർ ജാദവ് […]

India

പറ്റ്ന ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിലുണ്ടായ തീ പിടിത്തത്തിൽ 6 പേർ മരിച്ചു: വീഡിയോ

പറ്റ്ന: ബീഹാറിൽ പറ്റ്ന ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിലുണ്ടായ തീ പിടിത്തത്തിൽ 6 പേർ മരിച്ചു. നിരവധി പേർ‌ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഒരേ കെട്ടിടത്തിലുണ്ടായിരുന്ന മൂന്നു ഹോട്ടലുകളിൽ തീ പടർന്നു പിടിച്ചതാണ് അപകടത്തിന്‍റെ തീവ്രത വർധിപ്പിച്ചത്. ശക്തമായ കാറ്റിൽ തീ ആളിപ്പടരുകയായിരുന്നു. #WATCH | Bihar: Massive […]

World

ഫ്രാന്‍സില്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നിടത്ത് വന്‍ തീപിടിത്തം

പാരിസ്: ഫ്രാന്‍സില്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നിടത്ത് വന്‍ തീപിടിത്തം. പാരിസിലെ കൊളംബസിലാണ് സംഭവം. ഒരു വിദ്യാര്‍ത്ഥിക്ക് നിസാരമായ പരിക്കേറ്റിട്ടുണ്ട്. ഉത്തരേന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്കാണ് പരിക്കേറ്റത്. മറ്റു വിദ്യാര്‍ത്ഥികള്‍ എല്ലാവരും സുരക്ഷിതരാണ്. 27 വിദ്യാര്‍ത്ഥികളാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. ഇതില്‍ എട്ട് പേര്‍ മലയാളികളാണ്. വിദ്യാര്‍ത്ഥികളെ സുരക്ഷിത […]

Keralam

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

തൃശ്ശൂർ: വടക്കാഞ്ചേരി പെരിങ്ങണ്ടൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കുന്നംകുളം സ്വദേശി കോലഴിപറമ്പിൽ വീട്ടിൽ അഖിൽ (34) ഓടിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നതാണ് പ്രാഥമിക നിഗമനം. അഖിലിന്‍റെ സഹോദരിയും വാഹനത്തിലുണ്ടായിരുന്നു. സഹോദരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. കാറിലെ യാത്രക്കാർ അതിവേഗം കാറിൽ നിന്നും പുറത്തേക്ക് ഓടുകയായിരുന്നു. അപകടത്തിൽ കാർ […]