
യാത്രാമധ്യേ സാങ്കേതിക തകരാറ്, എയർ ഇന്ത്യയുടെ വിമാനം അടിയന്തരമായി നിലത്തിറക്കി
സാങ്കേതിക തകരാറുകളെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഇന്ന് രാവിലെ ഹോങ്കോംഗിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ 3135 വിമാനമാണ് തിരിച്ചിറക്കിയത്. യാത്രാമധ്യേയാണ് വിമാനത്തിന് തകരാറുണ്ടെന്ന് പൈലറ്റ് സ്ഥിരീകരിച്ചത്. ഇതോടെയാണ് വിമാനം ഹോങ്കോംഗിൽ തിരിച്ചിറക്കിയത്. അഹമ്മദാബാദ് വിമാനപകടത്തിൽപ്പെട്ട ബോയിംഗിന്റെ ഡ്രീംലൈനർ 787 ശ്രേണിയിൽപ്പെട്ട വിമാനമാണിത്. […]