കുട്ടികളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ നിന്ന് നിർബന്ധമായും ഒഴിവാക്കേണ്ട 5 ഭക്ഷണപാനീയങ്ങൾ
ആരോഗ്യകരമായ ഭക്ഷണം കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കും ക്ഷേമത്തിനും അത്യന്താപേക്ഷിതമാണ്. പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കുന്നത് അവരുടെ സ്വാഭാവിക വികാസത്തെയും ദീർഘകാല ആരോഗ്യത്തെയും പിന്തുണയ്ക്കും. എന്നാൽ ജീവിതശൈലിയിലെ മാറ്റങ്ങൾ കുട്ടികളെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് നയിക്കുന്നു. ഇത് കുഞ്ഞു പ്രായത്തിലെ ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി തുടങ്ങീ വിട്ടുമാറാത്ത പല അവസ്ഥകൾക്ക് കാരണമാകുന്നു. […]
