Keralam

മാട്ടുപ്പെട്ടിയിൽ സീ പ്ലെയിൻ പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോലമേഖലയിൽ; വനം വകുപ്പിൻ്റെ റിപ്പോർട്ട്

ഇടുക്കി മാട്ടുപ്പെട്ടിയിൽ സീ പ്ലെയിൻ പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോലമേഖലയിലെന്ന് വനം വകുപ്പിൻ്റെ റിപ്പോർട്ട്. ഈ പ്രദേശത്ത് സീ പ്ലെയിൻ സർവ്വീസ് നടത്തിയാൽ മനുഷ്യ – മൃഗ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പരാമർശം.ദേശീയ വന്യജീവി ബോർഡിൻ്റെ അനുമതിയോടെ മാട്ടുപ്പെട്ടി ഡാമിനോട് ചേർന്ന് മറ്റൊരിടത്ത് വിമാനമിറക്കാമെന്നും വനം വകുപ്പ് നിര്ദേശിക്കുന്നു. […]

Keralam

‘വിമാനം ഇറങ്ങുന്നത് ആനകളിൽ പ്രകോപനം സൃഷ്ടിക്കും’; സീ പ്ലെയിൻ പദ്ധതിയിൽ എതിര്‍പ്പ് അറിയിച്ച് വനം വകുപ്പ്

സീപ്ലെയിന്‍ പദ്ധതി മാട്ടുപ്പെട്ടി ഡാം പദ്ധതിയുടെ ഭാഗമാകുന്നതില്‍ എതിര്‍പ്പ് അറിയിച്ച് വനം വകുപ്പ്. ഡാം ആനത്താരയുടെ ഭാഗമാണ്. വിമാനം ഇറങ്ങുന്നത് ആനകളിൽ പ്രകോപനം സൃഷ്ടിക്കുമെന്ന് വനം വകുപ്പ്. സംയുക്ത പരിശോധനയിലാണ് വനം വകുപ്പ് ആശങ്ക അറിയിച്ചത്. പരീക്ഷണ ലാൻഡിംഗിന് എതിർപ്പ് അറിയിച്ചിട്ടില്ല. തുടർന്നുള്ള ലാൻഡിംഗിന് മുൻപ് വിശദമായ പഠനം […]

Uncategorized

വയനാട് തലപ്പുഴ മരംമുറി; ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു; മരം മുറിച്ചത് സദുദ്ദേശപരമായ കാര്യത്തിനെന്ന് കണ്ടെത്തൽ

വയനാട് തലപ്പുഴ മരംമുറി ആരോപണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു. ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ല എന്ന് റിപ്പോർട്ട്. മരം മുറിച്ചത് സദുദ്ദേശപരമായ കാര്യത്തിന് എന്ന് കണ്ടെത്തലിനെ തുടർന്നാണ് നടപടി പിൻവലിച്ചത്. മരം മുറിച്ചത് സോളാർ ഫെൻസിംഗിന് വേണ്ടിയാണെന്നാണ് കണ്ടെത്തൽ. സസ്പെൻഡ് ചെയ്ത രണ്ട് ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്തു. അനധികൃത നടപടി […]

Keralam

വനംവകുപ്പിനെതിരായ വെല്ലുവിളി തുടര്‍ന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു

വനംവകുപ്പിനെതിരായ വെല്ലുവിളി തുടര്‍ന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. പന്നിയെ വെടിവെച്ച് കൊന്ന് കഴിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ വന്നാല്‍ വനംവകുപ്പ് കൈകാര്യം ചെയ്യാനാണ് തീരുമാനമെന്ന് ഉദയഭാനു പറഞ്ഞു. കലഞ്ഞൂര്‍ പാടം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സിപിഐഎം നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയാണ് ഉദയഭാനുവിന്റെ പരാമര്‍ശം. പന്നിയെ […]

Keralam

ചിന്നക്കനാലിൽ ആദിവാസികളുടെ വൈദ്യുതി മുടക്കി വനംവകുപ്പ്

തൊടുപുഴ : ചിന്നക്കനാലിൽ ആദിവാസികളുടെ വൈദ്യുതി മുടക്കി വനംവകുപ്പ്. ചിന്നക്കനാൽ 301ന് സമീപം താമസിക്കുന്ന മൂന്ന് ആദിവാസികൾക്ക് വൈദ്യുതി എത്തിക്കാൻ സ്ഥാപിച്ച പോസ്റ്റുകൾ പിഴുതുമാറ്റി വൈദ്യുതി വിച്ഛേദിക്കാനാണ് വനംവകുപ്പിൻ്റെ നിർദ്ദേശം. കെഎസ്ഇബി കുടുംബങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. പുതിയതായി പ്രഖ്യാപിച്ച സൂര്യനെല്ലി റിസർവിലൂടെ വൈദ്യുത ലെയ്ൻ വലിച്ചു എന്നുള്ളതാണ് […]

Keralam

മൂന്നാറിലെ ജനവാസ മേഖലയില്‍ പുലി ഇറങ്ങി

കോതമംഗലം : മുന്നാറിന് സമീപം മാങ്കുളം ലക്ഷ്മി വിരിപാറയിലെ ജനവാസ മേഖലയില്‍ പുലി ഇറങ്ങി. തോട്ടം മേഖലയാണ് മൂന്നാര്‍ ലക്ഷ്മി വിരിപാറ മേഖല. തേയില തോട്ടങ്ങളില്‍ തൊഴിലെടുക്കുന്ന കുടുംബങ്ങളാണ് ഇവിടെ അധികം. ഈ പ്രദേശത്താണ് ജനവാസ മേഖലയില്‍ പുലിയുടെ സാന്നിധ്യമുണ്ടായിട്ടുള്ളത്. പ്രദേശവാസികളാണ് പുലിയെ കണ്ടത്. പുലിയുടെ ദൃശ്യങ്ങള്‍ ഇവര്‍ […]

Keralam

വട്ടവടയിൽ കാട്ടുനായയുടെ ആക്രമണത്തിൽ 40 ആടുകൾ ചത്തു

മൂന്നാർ: വട്ടവട ചിലന്തിയാറിൽ കാട്ടുനായയുടെ ആക്രമണത്തിൽ 40 ആടുകൾ ചത്തു. ചിലന്തിയാർ സ്വദേശി കനകരാജിൻ്റെ ആടുക ളാണ് ചത്തത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. ആടുകളെ മേയാൻ വിട്ടപ്പോൾ കാട്ടുനായ്ക്കൾ കൂട്ടത്തോടെയെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണമുണ്ടായതോടെ ആടുകൾ ചിതറിയോടി. ആടുകളുടെ ജഡം പിന്നീടു പ്രദേശവാസികൾ നടത്തിയ തെരച്ചിലിൽ കണ്ടെത്തി. വനപാലകരും […]

Keralam

മകനെതിരായ കള്ളക്കേസിനെതിരെ റൂബിന്‍ ലാലിന്റെ മാതാവ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി

കള്ളക്കേസെടുത്ത് മകനെ സ്റ്റേഷനിലെത്തിച്ച് മര്‍ദിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി ട്വന്റിഫോര്‍ അതിരപ്പള്ളി റിപ്പോര്‍ട്ടര്‍ റൂബിന്‍ ലാലിന്റെ മാതാവ്. കള്ളപ്പരാതി നല്‍കിയ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ജാക്‌സണ്‍ ഫ്രാന്‍സിസ്, കേസെടുത്ത സിഐ ജി.ആന്‍ഡ്രിക് ഗ്രോമിക് എന്നിവര്‍ക്കെതിരെയാണ് റൂബിന്റെ മാതാവ് പരാതി നല്‍കിയിരിക്കുന്നത്. നടപടിയെടുത്തില്ലെങ്കില്‍ താന്‍ സ്റ്റേഷന് മുന്നില്‍ […]

Keralam

പട്ടാമ്പിയിൽ വൻ ചന്ദനവേട്ട ; 236 കിലോ ചന്ദനവുമായി രണ്ടുപേർ പിടിയിൽ

പട്ടാമ്പി മരുതൂരിൽ നിന്ന് 236 കിലോ ചന്ദനവുമായി രണ്ട് പേരെ ഒറ്റപ്പാലം വനം വകുപ്പ് അറസ്റ്റ് ചെയ്തു. കരിമ്പുഴ ആറ്റാശ്ശേരി ഒടമല മുഹമ്മദ് സക്കീർ, ശ്രീകൃഷ്ണപുരം പതിയത്തൊടി ബാബു എന്നിവരെയാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പട്ടാമ്പി മരുതൂരിലെ വാടക വീട്ടിൽ ചന്ദനമെത്തിച്ച് വിൽപ്നക്ക് തയ്യാറാക്കുന്നതിനിടെയായിരുന്നു ഇവർ പിടിയിലായത്. […]

Keralam

കൊല്ലങ്കോട്ട് പുലി ചത്ത സംഭവം ; വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് വിമർശനം

പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലി ചത്ത സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് വിമർശനം. പുലർച്ചെ കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ ആറര മണിക്കൂറിന് ശേഷമാണ് വനം വകുപ്പ് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിലെ പോരായ്മയാണ് പുലി ചത്തതിന് പിന്നിലെന്ന വിമർശനമാണ് ഉയരുന്നത്. പുലി കുടുങ്ങിയത് പന്നിക്കെണിയിലാണെന്നാണ് വനം വകുപ്പ് […]