Keralam

മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം; യുവാവ് അറസ്റ്റിൽ

പത്തനംതിട്ട : പറക്കോട് പെരുമ്പാമ്പിനെ അശാസ്ത്രീയമായി പിടികൂടി ഉപദ്രവിച്ചതിൽ യുവാവിനെതിരെ കേസെടുത്ത് വനം വകുപ്പ്. മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസപ്രകടനം നടത്തിയ യുവാവിനെതിരെയാണ് കേസെടുത്തത്. റോഡരികിലെ ഓവുചാലിൽനിന്ന് പിടികൂടിയ പാമ്പുമായി ഒരു മണിക്കൂറോളം അഭ്യാസ പ്രകടനം നടത്തി. തുടർന്ന് നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിക്കുകയായയിരുന്നു. വനംവകുപ്പ് എത്തി പെരുമ്പാമ്പിനെയും […]

Keralam

കാടിറങ്ങുന്ന വന്യമൃഗങ്ങളെ മുന്‍കൂട്ടി അറിയാന്‍ എഐ; ആദ്യഘട്ട പരീക്ഷണം വിജയകരം

പാലക്കാട്: ജനവാസമേഖലയിലിറങ്ങുന്ന വന്യമൃ​ഗങ്ങളുടെ സഞ്ചാരപാതകൾ മുന്‍കൂട്ടി അറിയാനും നടപടികൾ സ്വീകരിക്കുന്നതിനുമായി എഐ ക്യാമറകൾ സ്ഥാപിക്കുന്നു. ഡിജിറ്റൽ അക്വാസ്റ്റിക് സെൻസിങ് (ഡിഎഎസ്) എന്ന നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സംവിധാനത്തിന്‍റെ ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാ​ഗത്ത് വനമേഖലയിൽ നടന്നു. പരീക്ഷണത്തിന്‍റെ ആദ്യഘട്ടം വിജയകരമായിരുന്നെന്നും അധികൃതർ […]

Keralam

കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചെരിഞ്ഞ സംഭവത്തിൽ റെയിൽവേക്കെതിരെ വനംമന്ത്രി എ കെ ശശീന്ദ്രൻ

കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചെരിഞ്ഞ സംഭവത്തിൽ റെയിൽവേക്കെതിരെ വനംമന്ത്രി എ കെ ശശീന്ദ്രൻ. വേഗത നിയന്ത്രിക്കുന്നതിൽ റെയിൽവേക്ക് ശുഷ്കാന്തി ഉണ്ടായില്ല. വേഗ നിയന്ത്രണം ഉള്ള സ്ഥലത്ത് അമിതവേഗതയിലാണ് ട്രെയിൻ ഓടിയിരുന്നത് എന്ന് കണ്ടെത്തി. ലോക്കോ പൈലറ്റിനെതിരെ കേസെടുക്കാൻ നടപടി സ്വീകരിക്കും. പാലക്കാട് ഡിവിഷൻ മാനേജരുമായി ചർച്ച നടത്തും. വനം […]

Keralam

സുഗന്ധഗിരി മരംമുറി കേസ്; കൽപ്പറ്റ ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫീസറെ സ്ഥലം മാറ്റി

കൽപ്പറ്റ: സുഗന്ധഗിരി അനധികൃത മരംമുറിക്കേസുമായി ബന്ധപ്പെട്ട് കൽപ്പറ്റ ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ എം.പി. സജീവനെ സ്ഥലം മാറ്റി. വടകര, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലേക്കാണ് മാറ്റിയത്. കെ.പി. ജിൽജിത്തിനെ കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡിലേക്ക് നിയമിച്ചു. ഗ്രേഡ് ഡെപ്യൂട്ടി ബീരാൻ കുട്ടിയെയും സ്ഥലം മാറ്റും. ഇതോടെ അന്വേഷണ റിപ്പോർട്ടിൽ […]

Keralam

തൃശ്ശൂർ പൂരം; വനംവകുപ്പിൻ്റെ ഉത്തരവില്‍ മാറ്റം വരുത്തിയെന്ന് മന്ത്രി കെ രാജന്‍

തൃശ്ശൂർ: തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് വനംവകുപ്പിൻ്റെ ഉത്തരവില്‍ മാറ്റം വരുത്തിയെന്ന് മന്ത്രി കെ രാജന്‍. ഇതിനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പൂരം നടത്തിപ്പില്‍ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. വെറ്ററിനറി ഡോക്ടറുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും വനംവകുപ്പിൻ്റെ ഡോക്ടര്‍ വീണ്ടും പരിശോധിക്കണമെന്ന നിബന്ധനയ്‌ക്കെതിരെ ആന ഉടമകളും ദേവസ്വങ്ങളും പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് […]

Keralam

വിവാദമായ നാട്ടാന സര്‍ക്കുലര്‍ തിരുത്തി വനംവകുപ്പ്

തിരുവനന്തപുരം: വിവാദമായ നാട്ടാന സര്‍ക്കുലര്‍ തിരുത്തി വനംവകുപ്പ്. ആനയുടെ 50 മീറ്റര്‍ ചുറ്റളവില്‍ താളമേളങ്ങള്‍ പാടില്ലെന്ന നിര്‍ദ്ദേശം പിന്‍വലിച്ചു. ആനകള്‍ക്ക് അസ്വസ്ഥത ഉണ്ടാകാത്ത തരത്തില്‍ സുരക്ഷിതമായ അകലത്തില്‍ ക്രമീകരിച്ചാല്‍ മതിയെന്നാണ് തിരുത്ത്. തിരുത്തിയ സര്‍ക്കുലര്‍ വനംവകുപ്പ് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ആനയെഴുന്നള്ളിപ്പിന് കുരുക്കിടുന്ന സര്‍ക്കുലര്‍ വിവാദമായിരുന്നു. ആനയ്ക്ക് 50 […]

Keralam

വിവാദമായ നാട്ടാന സർക്കുലർ തിരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: വനംവകുപ്പിന്റെ വിവാദമായ നാട്ടാന സർക്കുലർ തിരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കോടതി നിർദ്ദേശപ്രകാരം വേഗത്തിൽ തയ്യാറാക്കിയ സത്യവാങ്മൂലമാണ്. പുതുക്കിയ സത്യവാങ്മൂലം സമർപ്പിക്കും. സർക്കുലറിൽ വിവിധ ദേവസ്വം ബോർഡുകൾ ഉത്കണ്ഠ അറിയിച്ചു. ഉത്സവ പരിപാടികൾ ആചാരമനുസരിച്ച് നടത്തുന്നത് പ്രധാനമാണ്. ആനകളുടെ സംരക്ഷണവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കുലറിലെ […]

Keralam

തൃശൂർ പൂരം പ്രതിസന്ധിയിൽ; ആനയെഴുന്നെള്ളിപ്പിന് കുരുക്കിട്ട് വനംവകുപ്പിന്‍റെ സർക്കുലർ

തൃശ്ശൂര്‍: പൂരത്തിന്‍റെ ആനയെഴുന്നെള്ളിപ്പിന് കുരുക്കിട്ട് വനംവകുപ്പിന്‍റെ  സർക്കുലർ പുറത്തിറങ്ങി. ആനയ്ക്ക് 50 മീറ്റർ അടുത്തുവരെ ആളുകൾ നിൽക്കരുത്, അവയുടെ 50 മീറ്റർ ചുറ്റളവിൽ‌ തീവെട്ടി, പടക്കങ്ങൾ, താളമേളങ്ങൾ എന്നിവ പാടില്ല തുടങ്ങിയ നിർദേശങ്ങളാണ് വനംവകുപ്പ് സർക്കുലറിലുള്ളത്. ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഈ മാസം15 ന് മുമ്പ് ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നും […]

Keralam

വനം വകുപ്പ് ഓഫീസിൽ കഞ്ചാവ് കൃഷി; റേഞ്ചർക്കും ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കും സസ്പെന്‍ഷൻ

പത്തനംതിട്ട: എരുമേലി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കഞ്ചാവ് വളർത്തിയെന്ന് റിപ്പോർട്ട് നൽകിയ റേഞ്ചർക്കും ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കും സസ്പെന്‍ഷൻ. റേഞ്ചർ ബി ആർ ജയൻ, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആര്‍ അജയ് എന്നിവർക്കാണ് സസ്പെൻഷൻ. അഡീഷണൽ പ്രിൻസിപ്പൽ സിസിഎഫിന്‍റെതാണ് ഉത്തരവ്. കുറ്റകൃത്യം കണ്ടെത്തിയ […]

Keralam

വയനാട് സുഗന്ധഗിരി മരംമുറിയ്ക്കൽ കേസ്‌; മൂന്നു പേർ അറസ്റ്റിൽ

കോഴിക്കോട്: വയനാട് സുഗന്ധഗിരി മരംമുറി കേസിൽ മൂന്നു പേർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി സുധീർ കുമാർ, കണിയാമ്പറ്റ സ്വദേശി പ്രിൻസ്, വൈത്തിരി സ്വദേശി അബു താഹിർ എന്നിവരാണ് അറസ്റ്റിലായത്. ഇവരെക്കൂടാതെ നേരത്തെ കേസിൽ ആറു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ പ്രതി ചേർക്കപ്പെട്ടവരുടെ എണ്ണം ഒൻപതായി.നേരത്തെ സംഭവുമായി […]